അടുക്കളയുടെ സ്ഥാനം തെറ്റിയാൽ സ്ത്രീകൾക്ക് ദോഷമോ; വാസ്തുവിൽ വിശ്വസിക്കുന്നവർ അറിയാൻ..!!
ആധുനിക യുഗത്തിലും സ്ഥലത്തിനും സമയത്തിനും അടക്കം എല്ലാത്തിനും പരിമിതികൾ ഉണ്ട്. എന്നാൽ ഈ പരിമിതികൾ ഗൃഹ നിർമാണത്തിൽ സംഭവിച്ചാൽ നമ്മുടെ സുഖമുള്ള ജീവിതം നമ്മൾ തന്നെ ഇല്ലാതെയാക്കുന്നതിന് തുല്യം ആണെന്ന് പറയാം.
വീട് പണിയുമ്പോൾ അടുക്കള സൗകര്യം ഉള്ളത് ആയിരിക്കണം എന്നതിന് ഒപ്പം തന്നെ വാസ്തു ശാസ്ത്രത്തെ അനുകൂലിക്കുന്നതും ആയിരിക്കാൻ ശ്രദ്ധിക്കണം. വീടുപണിയിൽ ഏറ്റവും പ്രധാനമായി നമ്മൾ നോക്കേണ്ടത് അടുക്കളയുടെ സ്ഥാനം ആണ്. വീടിന്റെ തെക്ക് കിഴക്ക് മൂലയാണ് അടുക്കളക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം. ഇത് അഗ്നിദേവന്റെ ദിക്ക് ആയതുകൊണ്ടാണ് ഇത്രയേറെ നല്ലത്. വടക്ക് പടിഞ്ഞാറ് മൂലയും അടുക്കളക്ക് അനുയോജ്യം ആണ്.
ഭക്ഷണം പാകം ചെയ്യുമ്പോൾ വടക്കോട്ടോ കിഴക്കോട്ടോ മുഖമായി നിന്ന് ചെയ്യുന്നതാണ് ഉത്തമം. എന്നാൽ പടിഞ്ഞാറ് ഭാഗത്തേക്ക് നിൽക്കുന്നത് നല്ലതല്ല. അടുക്കളയുടെ വാതിൽ കിഴക്ക് അല്ലെങ്കിൽ വടക്ക് കിഴക്കു അല്ലെങ്കിൽ വടക്ക് ഭാഗത്തു ആയിരിക്കാൻ ശ്രദ്ധിക്കണം. അത്യാവശ്യ സാധനങ്ങൾ വെക്കാൻ തെക്ക് അല്ലെങ്കിൽ വടക്ക് ദിക്കാണ് നല്ലത്.
പാചകം ചെയ്യുന്ന സ്ഥലം വീടിന്റെ പ്രധാന ഭിത്തിയോട് ചേർന്ന് ആകരുത്. പാചകം ചെയ്യുന്നതിന് തൊട്ട് മുകളിൽ ആയി ഷെൽഫുകൾ വെക്കാനും പാടില്ല.