ഓരോ മനുഷ്യന്റെയും ദിനചര്യയുടെ ഭാഗമാണ് കുളി. നമ്മൾ പലപ്പോഴും തമാശ രൂപേണയെങ്കിലും ചോദിക്കുന്ന ചോദ്യമാണ് കുളിക്കാനൊക്കെ സമയം നോക്കണോ എന്നുള്ളത്. എന്നാൽ സമയം നോക്കണമെന്നാണ് പഴമക്കാർ പറയുന്നത്. കുളി സൂര്യോദയവും അസ്തമയവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു.
പൊതുവെ രാവിലെ സൂര്യൻ ഉദിക്കുന്നതിന് മുമ്പും വൈകിട്ട് അസ്തമയത്തിന് മുമ്പും കുളിക്കണമെന്നാണ് ആയുർവേദത്തിൽ പറയുന്നത്. ധർമശാസ്ത്രപ്രകാരം രാവിലെ കുളിക്കുന്നതിന് നാല് യാമങ്ങൾ ഉണ്ട്. പുലർച്ചെ നാലിനും അഞ്ചിനും ഇടക്ക് കുളിക്കുന്നത് മുനിസ്‌നാനം എന്നാണ് പറയുന്നത്. അഞ്ചിനും ആറിനും ഇടയിൽ കുളിക്കുന്നത് ദേവസ്‌നാനം എന്നും ആറിനും എട്ടിനും ഇടയിൽ കുളിക്കുന്നതിനെ മനുഷ്യസ്‌നാനം എന്നും എട്ടുമണിക്ക് ശേഷം ഉള്ള കുളിയെ രാക്ഷസി സ്നാനം എന്നും ആണ് അറിയപ്പെടുന്നത്.
നാലിനും അഞ്ചിനും ഇടയിൽ കുളിക്കുന്നതാണ് ഏറ്റവും അത്യുത്തമമായ കുളി. ഈ സമയത് കുളിക്കുന്നതിൽ കൂടി സുഖം ആരോഗ്യം പ്രതിരോധ ശക്തി ബുദ്ധികൂർമത എന്നിവ ലഭിക്കും. അഞ്ചിനും ആറിനും ഇടയിൽ കുളിക്കുന്നതിനായി തിരഞ്ഞെടുത്താൽ ജീവിതത്തിൽ കീർത്തി സമൃദ്ധി മനഃശാന്തി സുഖം എന്നിവ ലഭിക്കും.
ആറിനും 8 നും ഇടയിൽ കുളിക്കുന്നതും അനുയോജ്യമായ സമയമാണ് ഈ സമയത്തെ കുളി ഭാഗ്യം ഐക്യം സന്തോഷം എന്നിവ ലഭിക്കും എന്നാണ് ധർമ ശാസ്ത്രത്തിൽ പറയുന്നത്.
8 മണിക്ക് ശേഷം ഉള്ള കുളി കഴിവതും ഒഴിവാക്കുക. അങ്ങനെ കുളിക്കുന്നവർ വൈകുന്നേരം അസ്തമയത്തിന് മുന്നേ ആക്കാൻ ശ്രമിക്കുക. 8 മണിക്ക് ശേഷം ഉള്ള കുളി നഷ്ടം ക്ലേശം ദാരിദ്രം എന്നിവ ഉണ്ടാക്കും എന്നാണ് പറയുന്നത്. അതിനാൽ ആണ് ആ സമയത്തെ കുളി ഉഴിവാക്കാൻ പറയുന്നത്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…