നടക്കാത്ത ആഗ്രഹങ്ങൾ നടക്കണം എന്നുണ്ടോ; ഈ നാരങ്ങാ വിദ്യ ഒന്ന് ചെയ്തു നോക്കൂ..!!
ആഗ്രഹങ്ങൾ സാധിക്കാനും ഇഷ്ടങ്ങൾ നടത്താനും ദോഷങ്ങൾ മാറ്റാനും എല്ലാം വഴിപാടുകൾ നടത്തുന്നവർ ആണ് നമ്മളിൽ പലരും. എന്നാൽ നമ്മൾ നടത്തുന്ന വഴിപാടുകൾ കൊണ്ട് നിങ്ങൾക്ക് ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കുന്നുണ്ടോ.
എന്നാൽ ഇഷ്ടകാര്യ സിദ്ധിക്കായി നമ്മൾ പല തരത്തിൽ ഉള്ള വഴിപാടുകൾ ചെയ്യാറുണ്ട്. പാർവതി പരമേശ്വര പുത്രനായ സുബ്രമണ്യ സ്വാമിക്ക് ഒറ്റ നാരങ്ങാ കൊണ്ട് ഒരു വഴിപാടു നടത്തിയാൽ ഇഷ്ടകാര്യം സാധിക്കും എന്നാണ് വിശ്വാസം. സന്താന ഭാഗ്യം മംഗല്യ ഭാഗ്യം ഇഷ്ടകാര്യ സിദ്ധി തുടങ്ങി എല്ലാ കാര്യങ്ങളും നടക്കും എന്നാണ് വിശ്വാസം.
ആഗ്രഹ പൂർത്തീകരണത്തിനാണ് ഒറ്റ നാരങ്ങാ വഴിപാടു നടത്തുന്നത്. ഇതുവഴി ഏത് ആഗ്രഹവും നടക്കും എന്നാണ് വിശ്വാസം. ജ്യോതിഷ ശാസ്ത്ര പ്രകാരം ചൊവ്വ ദോഷമുള്ളവർക്ക് ഈ വഴിപാടു നടത്താവുന്നതാണ്.
ചൊവ്വയുടെ ദേവൻ ആണ് സുബ്രഹ്മണ്യസ്വാമി ആഗ്രഹ പൂർത്തീകരണത്തിന് മാത്രമല്ല മറ്റു പല കാര്യങ്ങൾക്കും ഈ വഴിപാട് ഗുണം ചെയ്യും. എങ്ങനെയാണ് ഈ ഒറ്റ നാരങ്ങാ വഴിപാടു നടത്തുന്നത് എന്തൊക്കെ കാര്യങ്ങൾ ആണ് നമ്മൾ ഈ വഴിപാട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്. ചൊവ്വാഴചകളിൽ ആണ് നമ്മൾ ഒറ്റ നാരങ്ങാ വഴിപാട് ചെയ്യേണ്ടത്.
നിങ്ങളുടെ വീട്ടിന്റെ അടുത്തുള്ള സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ആണ് ഇതിനായി പോകേണ്ടത്. പോകുമ്പോൾ ഒരു വാഴയിലയിൽ ഒരു നാരങ്ങയും ഒറ്റ രൂപയും അതിനൊപ്പം വെളുത്ത നിറത്തിൽ ഉള്ള ഒരു പുഷ്പവും എടുക്കണം. തുടർന്ന് ഇത് കയ്യിൽ വെച്ച് ഭഗവാനെ 6 തവണ പ്രദിക്ഷണം വെക്കണം. ഇതിനു ശേഷം ഈ ഇല ക്ഷേത്രത്തിൽ സമർപ്പിക്കണം. ഇത് തുടർച്ചയായി ആറ് ആഴ്ചയിൽ തുടർച്ചയായി ചെയ്യണം.
വിഘ്‌നങ്ങൾ തീർക്കുന്നതിന് വിഘ്‌നേശ്വര ഭഗവാന്റെ അനുഗ്രഹവും വേണം, അതുകൊണ്ടു തന്നെ സമർപ്പണത്തിന് മുന്നേ ഗണപതി ഭഗവാനെയും പ്രാർത്ഥിക്കേണ്ടത് ആണ്. ഇതേ വഴിപാട് തന്നെ ഗണപതി ഭഗവാനും ചെയ്യണം ഇതിൽ കൂടി നമുക്ക് ചുറ്റും ഉള്ള എല്ലാ വിഘ്നങ്ങളും തീർക്കാൻ കഴിയും.
ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ആദ്യത്തെ ചൊവ്വാഴ്ച നാരങ്ങാ വിഘ്നേശ്വരന് ഇതുപോലെ സമർപ്പിക്കുക. അതിനു ശേഷം ഉള്ള ആഴ്ചകളിൽ സുബ്രഹ്മണ്യന് സമർപ്പിക്കുക. ഈ വഴിപാട് ചെയ്യുന്നത് സാധാരണയായി സന്താന സൗഭാഗ്യത്തിനും ചൊവ്വ ദോഷങ്ങൾ മാറ്റുന്നതിനും ആണ്. ഇതിനൊപ്പം ചൊവ്വാഴ്ച നമ്മൾ ചെയ്യുക ആണെങ്കിൽ തിങ്കളാഴ്ച നമ്മൾ വ്രതം എടുക്കണം.
അതായത് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വ്രതം എടുക്കണം. ആദ്യ ആഴ്ച ഗണപതിക്കും തുടർന്നുളള 6 ആഴ്ച സുബ്രമണ്യസ്വാമിക്കും ആണ് ചെയ്യേണ്ടത്.