Categories: Astrology

ഈ സമയത്തെ കുളി ദാരിദ്ര്യം ക്ഷണിച്ചു വരുത്തും; കുളിക്കുന്നതിന് സമയം നോക്കണോ..!!

ഓരോ മനുഷ്യന്റെയും ദിനചര്യയുടെ ഭാഗമാണ് കുളി. നമ്മൾ പലപ്പോഴും തമാശ രൂപേണയെങ്കിലും ചോദിക്കുന്ന ചോദ്യമാണ് കുളിക്കാനൊക്കെ സമയം നോക്കണോ എന്നുള്ളത്. എന്നാൽ സമയം നോക്കണമെന്നാണ് പഴമക്കാർ പറയുന്നത്. കുളി സൂര്യോദയവും അസ്തമയവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു.

പൊതുവെ രാവിലെ സൂര്യൻ ഉദിക്കുന്നതിന് മുമ്പും വൈകിട്ട് അസ്തമയത്തിന് മുമ്പും കുളിക്കണമെന്നാണ് ആയുർവേദത്തിൽ പറയുന്നത്. ധർമശാസ്ത്രപ്രകാരം രാവിലെ കുളിക്കുന്നതിന് നാല് യാമങ്ങൾ ഉണ്ട്. പുലർച്ചെ നാലിനും അഞ്ചിനും ഇടക്ക് കുളിക്കുന്നത് മുനിസ്‌നാനം എന്നാണ് പറയുന്നത്.

അഞ്ചിനും ആറിനും ഇടയിൽ കുളിക്കുന്നത് ദേവസ്‌നാനം എന്നും ആറിനും എട്ടിനും ഇടയിൽ കുളിക്കുന്നതിനെ മനുഷ്യസ്‌നാനം എന്നും എട്ടുമണിക്ക് ശേഷം ഉള്ള കുളിയെ രാക്ഷസി സ്നാനം എന്നും ആണ് അറിയപ്പെടുന്നത്. നാലിനും അഞ്ചിനും ഇടയിൽ കുളിക്കുന്നതാണ് ഏറ്റവും അത്യുത്തമമായ കുളി.

ഈ സമയത് കുളിക്കുന്നതിൽ കൂടി സുഖം ആരോഗ്യം പ്രതിരോധ ശക്തി ബുദ്ധികൂർമത എന്നിവ ലഭിക്കും. അഞ്ചിനും ആറിനും ഇടയിൽ കുളിക്കുന്നതിനായി തിരഞ്ഞെടുത്താൽ ജീവിതത്തിൽ കീർത്തി സമൃദ്ധി മനഃശാന്തി സുഖം എന്നിവ ലഭിക്കും.

ആറിനും 8 നും ഇടയിൽ കുളിക്കുന്നതും അനുയോജ്യമായ സമയമാണ് ഈ സമയത്തെ കുളി ഭാഗ്യം ഐക്യം സന്തോഷം എന്നിവ ലഭിക്കും എന്നാണ് ധർമ ശാസ്ത്രത്തിൽ പറയുന്നത്. 8 മണിക്ക് ശേഷം ഉള്ള കുളി കഴിവതും ഒഴിവാക്കുക.

അങ്ങനെ കുളിക്കുന്നവർ വൈകുന്നേരം അസ്തമയത്തിന് മുന്നേ ആക്കാൻ ശ്രമിക്കുക. 8 മണിക്ക് ശേഷം ഉള്ള കുളി നഷ്ടം ക്ലേശം ദാരിദ്രം എന്നിവ ഉണ്ടാക്കും എന്നാണ് പറയുന്നത്. അതിനാൽ ആണ് ആ സമയത്തെ കുളി ഉഴിവാക്കാൻ പറയുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago