വീട്ടിൽ മൽസ്യം വളർത്തിയാൽ സമ്പത്ത് കുമിഞ്ഞുകൂടും; വളർത്തേണ്ടത് ഈ മൽസ്യത്തിനെ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം..!!
വീട്ടിൽ മൽസ്യങ്ങൾ വളർത്തുന്നതിന് വാസ്തു ശാസ്ത്രം വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. വാസ്തു ദോഷങ്ങൾക്ക് മൽസ്യം വളർത്തൽ പരിഹാരം ആയതുകൊണ്ട് വാസ്തു ശാസ്ത്രം ഇതിനെ പ്രോത്സാഹിപ്പിക്കുന്നത്. പ്രപഞ്ചത്തിലെ എല്ലാ ജീവ ജാലങ്ങളും ഊർജത്തിന്റെ സ്രോതസാനാണ്.
അതുകൊണ്ടു ജീവ ജാലങ്ങൾക്ക് ഉത്തമമായ വാസ സ്ഥലം നൽകുക ആണെങ്കിൽ നമ്മളിലേക്കും ഊർജത്തിന്റെ ഒരു വിഹിതം എത്തുമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. ഈ ഒരു തത്വം മുൻ നിർത്തിയാണ് വാസ്തു ശാസ്ത്രം മൽസ്യ വളർത്തലിനു മുൻതൂക്കം നൽകുന്നതും. ഒരു വീട്ടിൽ വളർത്താൻ ഏറ്റവും ഉത്തമമായ മത്സ്യമാണ് അറവോണ.

google image
ഇവ ചൈനീസ് പുരാണങ്ങളിലും നാടോടി കഥകളിലും നിറഞ്ഞു നിൽക്കുന്ന ഭാഗ്യ മൽസ്യം കൂടിയാണ്. ദുരാത്മാക്കൾ, ദുർ ഭൂതങ്ങൾ എന്നിവയിൽ നിന്നും കുടുംബത്തിന്റെയും കുടുംബങ്ങളെയും സംരക്ഷിക്കാൻ അറവോണ മത്സ്യങ്ങൾക്ക് സാധിക്കും. ഭാഗ്യം നേടിത്തരുന്ന ഗോൾഡൻ ഡ്രാഗൺ എന്നാണ് ഈ മൽസ്യത്തിനെ വിശേഷിപ്പിക്കുന്നത്. അറവോണയുടെ ലോഹത്തിൽ നിർമ്മിച്ച സ്തൂപങ്ങൾ വീട്ടിൽ സൂക്ഷിച്ചാൽ വീട്ടിൽ ഐശ്വര്യം തേടിയെത്തും.
അതുപോലെ അറവോണ മൽസ്യത്തിനെ സംരക്ഷിച്ചാൽ വീട്ടിൽ സമ്പത്തും ഐശ്വര്യവും ഉണ്ടാവും എന്നാണ് പറയുന്നത്. വീട്ടിൽ കൃത്യമായ സ്ഥലത്തിൽ അക്വേറീയാം സ്ഥാപിച്ചാൽ കുടുംബങ്ങളുടെ മാനസിക സംഘർഷം കുറക്കാനും കഴിയും. പോസിറ്റീവ് ഊർജത്തിന്റെ വാഹകരായി ആണ് മൽസ്യത്തിനെ കരുതുന്നത്. അക്വറിയത്തിലെ വെള്ളത്തിൽ കിടക്കുന്ന മൽസ്യം ഒരു മനുഷ്യന്റെ പോസിറ്റീവ് ജീവിതത്തിനെ ആണ് കാണിക്കുന്നത്.

google image
അക്വേറിയത്തിൽ ഉള്ള മത്സ്യത്തിന്റെ വേഗത്തിൽ ഉള്ള നീങ്ങലുകൾ പോസറ്റീവ് ഊർജത്തിനെ കൂട്ടുമെന്നും പറയുന്നു. വ്യത്യസ്തത നിറത്തിൽ ഉള്ള മത്സ്യങ്ങളെ വളർത്തുന്നതാണ് നല്ലത്. ഇത് പോസറ്റീവ് എനർജി വർധിപ്പിക്കുകയും വാസ്തു ദോഷപരമായ കാര്യങ്ങളിൽ കുറവ് ഉണ്ടാകും എന്നും പറയുന്നു.
വീട്ടിൽ കൂടുതൽ മൽസ്യങ്ങൾ വളർത്തുന്നതിൽ കൂടി സാമ്പത്തിക സ്ഥിതിയിൽ ഉയർച്ച ഉണ്ടാവും എന്ന് വിശ്വസിക്കുന്ന ആളുകളും ഉണ്ട്. എന്നാൽ വീട്ടിൽ വളർത്തുന്ന മൽസ്യങ്ങൾ വളരെ ആരോഗ്യം ഉള്ളതായിരിക്കണം. മൽസ്യങ്ങൾ ചത്തുപൊങ്ങുകയാണ് എങ്കിൽ നെഗറ്റിവ് എനർജി ക്രമാതീതമായി ഉയരും.

google image
എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ചത്തതിനെ മാറ്റി പുതിയത് ഇടാൻ ശ്രമിക്കുക. ഒരു വീട്ടിൽ കേന്ദ്ര സ്ഥാനമായ ലിവിങ് റൂമിലാണ് അക്വേറിയം സ്ഥാപിക്കേണ്ടത്. മുറിയുടെ വടക്ക് കിഴക്കു, തെക്ക് കിഴക്കു ദിശയിൽ ആയിരിക്കണം അക്വേറിയം. ഇത് പിന്തുടരുകയാണ് എങ്കിൽ സാമ്പത്തികമായി ലാഭം, സന്തോഷം, ഐശ്വര്യം തുടങ്ങിയവ വന്നു ചേരുമെന്നും പറയപ്പെടുന്നു.
വീട്ടിലെ അക്വേറിയത്തിൽ ഒമ്പത് മൽസ്യങ്ങൾ ഉണ്ടായിരിക്കണം. ഈ സംഖ്യയിൽ നിന്നും കൂടാനും കുറയാനും പാടില്ല. എട്ടു മൽസ്യങ്ങൾ സമാന വർഗ്ഗത്തിൽ ഉൾപ്പെട്ടവയും പല നിറങ്ങളിൽ ഉള്ളവയും ആയിരിക്കണം. ഒമ്പതാമത്തെത് ഡ്രാഗൺ ഫിഷ് ആയിരിക്കണം എന്നും പറയപ്പെടുന്നു.