ദിവസം ഒരു പ്രാവശ്യം എങ്കിലും കണ്ണാടിയിൽ നോക്കുന്നവർ അല്ലെ നിങ്ങൾ. അങ്ങനെ എങ്കിൽ കണ്ണാടി ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ വിരളം ആയിരിക്കും. അലങ്കാരത്തിന് പോലും വീട്ടിൽ കണ്ണാടി തൂക്കുന്നവർ ആണ് നമ്മളിൽ പലരും. എന്നാൽ കണ്ണാടി വെക്കുന്നതിൽ അടക്കം വാസ്തു ശാസ്ത്രമായ കണക്കുകൾ ഉണ്ടെന്നു നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ. നമ്മുടെ വീട്ടിലെ കണ്ണാടിയുടെ സ്ഥാനം നമ്മുടെ സമാധാനത്തെയും സന്തോഷത്തെയും സാമ്പത്തിക ഭദ്രത്തെയും വരെ ബാധിക്കാൻ ഇടയുണ്ട്.
ഏതൊരു കാര്യത്തെയും പ്രതിഫലിക്കുന്നു എന്നുള്ളതാണല്ലോ കണ്ണാടിയുടെ ധർമം. അതുകൊണ്ട് തന്നെ പോസിറ്റീവ് ഊർജ്ജം ഉണ്ടാക്കുന്ന രീതിയിൽ മാത്രമേ നമ്മുടെ വീടുകളിൽ കണ്ണാടി വെക്കാൻ പാടുള്ളൂ. കിഴക്കു വടക്കു ഭാഗങ്ങളിലേക്ക് അഭിമുഖമായി കണ്ണാടി സ്ഥാപിക്കാൻ പാടില്ല. വീട്ടിലേക്ക് അനുകൂല ഊർജ്ജം കടന്നു വരുന്നത് കിഴക്ക് ദിക്കിൽ നിന്നും ആണ്. ഈ ദിശയിൽ കണ്ണാടി സ്ഥാപിച്ചാൽ അത് വിഘടിപ്പിക്കപ്പെടുകയും നഷ്ടപ്പെടുകയും ചെയ്യും.
അതുപോലെ തന്നെ വടക്കു വശം കുബേര സ്ഥാനമായി ആണ് കണക്കുന്നത്. ഈ ദിശക്ക് അഭിമുഖമായി കണ്ണാടി വെക്കുന്നത് ധന നഷ്ടത്തിന് ഇടയാക്കും. ഈ ദിക്കിൽ നിന്നും മാറ്റാൻ പറ്റാത്ത രീതിയിൽ ആണ് കണ്ണാടി സ്ഥാപിച്ചത് എങ്കിൽ കണ്ണാടി ഉപയോഗിച്ച ശേഷം തുണി കൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ മറച്ചു വെക്കേണ്ടത് ആണ്. ഓരോ വീട്ടിലും പ്രധാന വാതിലിന്റെ പ്രാധാന്യം പറയേണ്ടത് ഇല്ലല്ലോ. വീട്ടിലേക്ക് എല്ലാ ഐശ്വര്യങ്ങളും കടന്നു വരുന്ന പ്രധാന വാതിലിനു അഭിമുഖമായി ഒരിക്കലും കണ്ണാടി സ്ഥാപിക്കാൻ പാടില്ല..
ഇത് അനുകൂല ഊർജ്ജത്തെ വിഘടിപ്പിച്ചു കളയുന്നതിന് കാരണമാകുന്നു. അതുപോലെ തന്നെ കിടപ്പു മുറിയിൽ കണ്ണാടി സ്ഥാപിക്കുന്നത് വാസ്തു ശാസ്‌ത്രപരമായി നല്ലതല്ല. ദമ്പതികൾ തമ്മിൽ യോജിപ്പ് ഇല്ലാതെ ആക്കാൻ കിടപ്പു മുറിയിൽ കണ്ണാടി വെക്കുന്നത് കാരണം ആകും. ഇത്തരത്തിൽ കണ്ണാടി വെച്ചിട്ടുണ്ട് എങ്കിൽ ഉറങ്ങുന്നതിന് മുന്നേ ഇത് തുണി ഉപയോഗിച്ച് മൂടുന്നത് ആണ് നല്ലത്. കട്ടിലിന് അഭിമുഖം ആയി കണ്ണാടി വെക്കുന്നതും ദോഷം ആണ്. അഥവാ കണ്ണാടി മാറ്റി സ്ഥാപിക്കാൻ കഴിയില്ല എങ്കിൽ കണ്ണാടിയിൽ കനത്ത രീതിയിൽ കട്ടിൽ മാറ്റി ഇടുന്നത് ആണ് നല്ലത്.
അല്ലാത്ത പക്ഷം ആരോഗ്യ പരമായ ബുദ്ദിമുട്ടുകൾക്ക് വരെ കാരണം ആകും. പണം സൂക്ഷിക്കുന്ന അലമാരക്ക് എതിർ വശത്തായി കണ്ണാടി വെക്കുന്നത് സമ്പത്തിനെ ഇരട്ടിപ്പിക്കും. വാസ്തുശാസ്ത്രപരമായി വീടിന്റെ പടിഞ്ഞാറേ മൂലയിൽ വടക്കോട്ടു ദർശനമായി പണപ്പെട്ടി സ്ഥാപിക്കുന്നത് ആണ് ധനനേട്ടത്തിന് അനുയോജ്യം.
ഈ പണപ്പെട്ടി പ്രതിഫലിപ്പിക്കുന്ന രീതിയിൽ ആയിരിക്കണം കണ്ണാടി സ്ഥാപിക്കേണ്ടത്. ചതുരമോ സമ ചതുരമോ ഉള്ള കണ്ണാടികൾ ആണ് ഉത്തമമായി കാണുന്നത്. പുറം ചട്ടയോടു കൂടിയവ അത്യുത്തമമായും കരുതുന്നു. ചെളി പിടിച്ചതോ പൊട്ടിയതോ അഴുക്കുള്ളതോ ആയ കണ്ണാടികൾ വീട്ടിൽ വെക്കുന്നത് അശുഭകരമായ കാര്യം ആണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…