തിങ്കളാഴ്ച വ്രതം എങ്ങനെയാണ് എടുക്കുന്നത്; എടുത്താൽ ഉള്ള ഫലങ്ങൾ ഏതൊക്കെയാണ്…!!
വ്രതങ്ങൾ എന്നുള്ളത് പലതരത്തിൽ ഉണ്ട്. എന്തൊക്കെ വ്രതങ്ങൾ ഉണ്ടെന്നും അതിൽ നിന്നും എന്തൊക്കെ ഗുണങ്ങൾ ഉണ്ടെന്നും നമുക്ക് അറിയാം. അതിൽ ആദ്യമായി നമ്മൾ നോക്കാൻ പോകുന്നത് തിങ്കളാഴ്ച വ്രതം ആണ്. തിങ്കളാഴ്ച വ്രതം എന്നാൽ ഭഗവാൻ ശിവന് വേണ്ടിയും പാർവതിക്ക് വേണ്ടിയും ഉമാമഹേശ്വരി പൂജ നടത്തുക.
വിവാഹം കഴിയാത്തവർ സ്വമവാര വ്രതം എടുക്കുന്നു. സ്ത്രീ പരമേശ്വരനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണ് തിങ്കളാഴ്ച വ്രതം എടുക്കുന്നത്. ആ വ്രതത്തിന് ചൈത്രം വൈശാഖം ശ്രാവണം കാർത്തിക എന്നീ മാസങ്ങളിൽ ഒക്കെ നമ്മൾ പ്രത്യേകം ആയി നമ്മൾ തിങ്കളാഴ്ച വ്രതം ചെയ്തു വരുന്നു. ഇത്തരത്തിൽ വ്രതം എടുത്താൽ വിവാഹ യോഗം സന്താന യോഗം ഒക്കെ ഉണ്ടാവും.
ഈ വ്രതം എടുക്കുന്നതിൽ ആഗ്രഹിച്ച ഗുണങ്ങൾ ഉള്ള ഭർത്താവിനെ ലഭിക്കും എന്നും പുത്രനിൽ നിന്നും സൗഖ്യം ലഭിക്കും എന്നും പറയുന്നു. അതിവിശേഷം ആയ തിങ്കളാഴ്ച വ്രതം എടുക്കുമ്പോൾ വ്രതക്കാർ ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ. ശിവന്റെ അമ്പലത്തിൽ പോകുക ശിവന് കൂവള മാല നൽകുക ഒക്കെ നല്ലതാണ്.