പണവും വരില്ല, കടവും തീരില്ല; വീട്ടിലെ കസേരയുടെ എണ്ണം ശ്രദ്ധിച്ചില്ല എങ്കിൽ..!!
സ്വന്തമായി ഒരു വീട് എന്നുള്ളത് ഏതൊരു മനുഷ്യന്റെയും സ്വപ്നം ആണ്. നമ്മുടെ ഇടയിൽ ഉള്ള മിക്കവാറും അന്നന്ന് ഉള്ള കാര്യങ്ങൾക്കു വേണ്ടി ജോലി ചെയ്ത് സമ്പാദിക്കുകയും അതിൽ നിന്നും ഒരു വിഹിതം സ്വരുക്കൂട്ടുന്നവരും ആണ്. അല്ലെങ്കിൽ ബാങ്കിൽ നിന്നോ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നോ കടം വാങ്ങി ആയിരിക്കും ഒരു വീട് നിർമ്മിക്കാൻ ശ്രമിക്കുക.
എന്നാൽ ഇക്കാലത്ത് വീട് എന്നുള്ളത് സുരക്ഷിതമായി ജീവിക്കാൻ ഒരു ഇടം എന്നതിൽ ഉപരിയായി മറ്റുള്ളവരെക്കാൾ നല്ല വീട് എന്നുള്ള ആർഭാടം കൂടി അടങ്ങിയത് ആണ്. എന്നാൽ വീട് പണിയുമ്പോൾ എന്തൊക്കെ കട്ടികൂട്ടിയാലും വാസ്തു നോക്കാതെയാണ് വീട് പണിയുന്നത് എങ്കിൽ വീട്ടിൽ താമസിക്കുന്നവർക്ക് ആരോഗ്യ പരമായോ സാമ്പത്തികമായോ ശാരീരികമായോ പ്രത്യേകിച്ച് ഗുണങ്ങൾ ഒന്നും ഉണ്ടാകില്ല. അതിൽ കൂടുതൽ ആയി ദോഷങ്ങൾ ആയിരിക്കും കൂടുതൽ.
ചിലപ്പോൾ വീട് വാസയോഗ്യം അല്ലാതെ ആവാൻ അവരെ അത് കാരണം ആകും. കിടപ്പുമുറി അടുക്കള വരാന്ത പ്രധാന വാതിൽ ജനൽ തുടങി വീടിന്റെ ഓരോ കാര്യങ്ങളും വാസ്തുവുമായി ബന്ധപ്പെട്ട് ഇരിക്കുന്നു. ഇതിൽ ഊണ് മുറിയുടെ കാര്യം എടുത്തു പറയേണ്ട ഒന്നാണ്. കുടുംബത്തിന്റെ ആകെ ശരീരിക മാനസിക കാര്യങ്ങളിൽ പങ്കുവഹിക്കുന്ന പ്രധാന ഇടം ആണ് ഊണ് മുറി. അടുക്കളക്ക് നൽകുന്ന അതെ പ്രാധാന്യം ഊണ് മുറിക്കും നൽകണം. പടിഞ്ഞാറു വശത്ത് ഊണ് മുറി പണിയുന്നതാണ് ഉത്തമം.
വാസ്തു ശാസ്താ പ്രകാരം അല്ലാതെ ഊണ് മാറി പണിയുന്നത് സാമ്പത്തിക ബുദ്ധിമുട്ടിനു പണം ഗുണം ലഭിക്കാതെ ഇരിക്കാനും കാരണമാകും. അടുക്കളയും ഊണ് മുറിയും ഒരേ നിരപ്പിൽ ആയിരിക്കണം. ഊണ് മുറി പണിയുന്ന ആകൃതിയും ചിലത് ശ്രദ്ധിക്കാൻ ഉണ്ട്. സ്ഥലപരിമിതിക്ക് അനുസരിച്ചു ഊണ് മുറി ചെറുതോ വലുതോ ആകാം എന്നാൽ ചതുരാകൃതിയിലോ സമചതുരാകൃതിയിലോ ഊണ് മുറി പണിയുന്നത് ആണ് നല്ലത്.
ഊണ് മുറിയിൽ ഇടിപ്പിടങ്ങൾ പണിയുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കേസേരകൾ ഇരട്ട സംഖ്യയിൽ ആകുന്നത് ആണ് നല്ലത്. ഇത് ഏകാന്തത ഇല്ലാതെ ആക്കി ഉന്മേഷം ഉണ്ടാക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക.