ടാറ്റ സഫാരിയും എംജി ഹെക്ടറും ഒന്ന് വിറക്കും; ഹ്യൂണ്ടായ് അൽകസാർ എത്തി; ഹ്യുണ്ടായിയുടെ വജ്രായുധത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ..!!

401

വാഹന വിപണി കുതിക്കുമ്പോൾ ഹ്യുണ്ടായ്‌ക്ക് ഉണ്ടായിരുന്ന ഏറ്റവും വലിയ കുറവ് ആയിരുന്നു ഒരു 7 സീറ്റ് വാഹനം. എന്നാൽ ഇനിയാണ് മത്സരം എന്ന് ഹ്യൂണ്ടായ് വെളിപ്പെടുത്തി കഴിഞ്ഞു. ഹ്യുണ്ടായിയുടെ വജ്രായുധമാണ് അൽ കസാർ എന്ന് വേണമെങ്കിൽ പറയാം.

ടാറ്റ സഫാരിക്കും അതുപോലെ എം ജി ഹെക്ടറിനും വിപണിയിൽ കടുത്ത വെല്ലുവിളി തന്നെ ആയിരിക്കും അൽകസാർ. ഈ വാഹനത്തിന്റെ പ്രാരംഭ വില 16.30 ലക്ഷം രൂപയാണ്.

പെട്രോൾ ഡീസൽ എൻജിൻ ആയി ആണ് ഈ വാഹനം എത്തുന്നത്. 2.0 ലിറ്റർ പെട്രോൾ എൻജിനും 1.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് കരുത്തേകുന്നത്. 1.5 ലിറ്റർ ഡീസൽ എൻജിൻ 113 ബിഎച്ച്പി കരുത്തും 250 എൻ എം ടോർക്കുമാണ് നൽകുന്നത്. പെട്രോൾ എൻജിനിൽ 157 ബി എച് പി കരുത്തും 191 എൻ എം ടോർക്കുമാണ് ഉള്ളത്.

ആറ് സ്പീഡ് മാനുവൽ ആൻഡ് ഔട്ടോമാറ്റിക്ക് ഗിയർ ബോക്സ് ആണ് വാഹനത്തിന് ഉള്ളത്. പെട്രോൾ മാനുവലിൽ 14.5 കി.മി മൈലേജ് ആണ് ഉള്ളത്. ഓട്ടോമറ്റിക്കിൽ 14.2 ആണ് ഉള്ളത്. ഡീസൽ മനുവലിൽ 20.4 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 18.1 കിലോമീറ്റർ കിട്ടും എന്നും കമ്പനി പറയുന്നു. ആറും ഏഴും സീറ്റിൽ ആണ് വാഹനം എത്തുന്നത്. 2760 എം എം വീൽ ബേസ് ആണ് വാഹനത്തിന് ഉള്ളത്.

വാഹനത്തിന്റെ സൗകര്യങ്ങൾ ഇങ്ങനെ.. ഇവിടെയാണ് മാജിക്ക് ശരിക്കും സംഭവിച്ചത്, നമുക്ക് പിന്നിൽ നിന്ന് മുന്നിലേക്ക് പോകാം. ബൂട്ട് 180 ലിറ്ററാണ്, ഇത് 3-4 സോഫ്റ്റ് ബാഗുകൾക്ക് എളുപ്പത്തിൽ മതിയാകും. ഒന്നു വരികളിൽ സീറ്റ് ഉള്ള വാഹനത്തിന്റെ അവസാന വരി പൂർണമായും മടക്കാൻ കഴിയും, ഹ്യുണ്ടായിയുടെ ക്രെറ്റയിൽ ഉള്ളതിനേക്കാൾ കൂടുതൽ ലഗേജ് റൂം ഉണ്ട്.

You might also like