ഇന്ത്യയിലെ ഏറ്റവും ലീഡിങ് കാർ നിർമാണ വിൽപന കമ്പനിയായ മാരുതിയുടെ പുത്തൻ കാറുകൾക്ക് എഴുപതിനായിരം രൂപയുടെ വിലക്കുറവ് നൽകി മാരുതി. ദീപാവലി അടക്കുമുള്ള ഉത്സവ സീസണ് എത്തിയതോടെയാണ് വമ്പൻ ഓഫർ കമ്പനി നല്കിയിരിക്കുന്നത്.
ആള്‍ട്ടോ 800, ആള്‍ട്ടോ കെ10, വാഗണ്‍ആര്‍, സെലറിയോ, എര്‍ട്ടിഗ, ഇഗ്നിസ്, സ്ഫിറ്റ് ഡിസയര്‍ എന്നീ മോഡലുകള്‍ക്കാണ് ഓഫര്‍. ഇവയ്ക്ക് പുറമേ രാജ്യത്ത് ഏറ്റവും പ്രചാരമുള്ള സ്വിഫ്റ്റ്, ബലെനോ എന്നീ ഹാച്ച്ബാക്കുകള്‍ക്കും കമ്പനി ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വിഫ്റ്റ് പെട്രോളില്‍ 20,000 രൂപയുടെ വിലക്കിഴിവാണ് മാരുതി പ്രഖ്യാപിച്ചിട്ടുള്ളത്. സെപ്ഷ്യല്‍ എഡിഷന്‍ സ്വിഫ്റ്റ് പെട്രോളില്‍ 27,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. 10,000 രൂപയാണ് സ്വിഫ്റ്റ് ഡീസലില്‍ കമ്പനി നല്‍കുന്ന വിലക്കിഴിവ്. 20,000 രൂപ, 25,000 രൂപ എന്നിങ്ങനെയാണ് പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ ലഭ്യമായ എക്സ്ചേഞ്ച് ബോണസ്. ഡിസൈര്‍ പെട്രോള്‍ മോഡലുകളില്‍ 20,000 രൂപയാണ് മാരുതി പ്രഖ്യാപിച്ചിരിക്കുന്ന വിലക്കിഴിവ്. സ്പെഷ്യല്‍ എഡിഷന്‍ ഡിസൈറില്‍ 27,000 രൂപ വരെ ആനുകൂല്യങ്ങള്‍ നേടാം. ഡിസൈര്‍ ഡീസല്‍ മോഡലുകളില്‍ 10,000 രൂപയാണ് ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കുക.
55,000 രൂപയാണ് ആള്‍ട്ടോ 800 ഹാച്ച്ബാക്കില്‍ കമ്പനി പ്രഖ്യാപിച്ചിട്ടുള്ള വിലക്കിഴിവ്. 25,000 രൂപയുടെ വിലക്കിഴിവും 30,000 രൂപയും എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടെയാണിത്. ആള്‍ട്ടോ കെ10 മാനുവല്‍ പതിപ്പില്‍ 22,000 രൂപയുടെ വിലക്കിഴിവാണ് മാരുതി നല്‍കുന്നത്. എഎംടി മോഡലുകള്‍ക്ക് 27,000 രൂപ വിലക്കിഴിവ് ലഭിക്കും. മാനുവല്‍, എഎംടി മോഡലുകള്‍ക്ക് യഥാക്രമം 30,000 രൂപ, 35,000 രൂപ എന്നിങ്ങനെയാണ് എക്‌സ്‌ചേഞ്ച് ബോണസ്.
മാരുതി വാഗണ്‍ആര്‍ എല്‍എക്‌സ്‌ഐ പെട്രോള്‍ വകഭേദങ്ങള്‍ക്ക് 30,000 രൂപയാണ് വിലക്കിഴിവ്. അതേസമയം എഎംടി മോഡലുകളില്‍ 35,000 രൂപ വിലക്കിഴിവ് നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. മാനുവല്‍ പെട്രോള്‍, സിഎന്‍ജി പതിപ്പുകളില്‍ 30,000 രൂപയാണ് എക്‌സ്‌ചേഞ്ച് ബോണസ്. എഎംടി പതിപ്പിന് 35,000 രൂപ എക്സ്ചേഞ്ച് ബോണസ് ലഭിക്കും.
സെലറിയോയില്‍ 60,000 രൂപ വരെ ഓഫര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. സെലറിയോ മാനുവല്‍ പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളില്‍ 25,000 രൂപയാണ് വിലക്കിഴിവ്. എഎംടി വകഭേദങ്ങളില്‍ 30,000 രൂപ വിലക്കിഴിവ് നേടാന്‍ ഉപഭോക്താക്കള്‍ക്ക് പറ്റും. ഹാച്ച്ബാക്കിന്റെ മാനുവല്‍ വകഭേദങ്ങള്‍ക്ക് 25,000 രൂപയും എഎംടി വകഭേദങ്ങള്‍ക്ക് 30,000 രൂപയുമാണ് എക്‌സ്‌ചേഞ്ച് ബോണസ്. 55,000 രൂപ വരെയാണ് എര്‍ട്ടിഗയില്‍ നേടാവുന്ന ഡിസ്‌കൗണ്ട്. എര്‍ട്ടിഗ പെട്രോളില്‍ 15,000 രൂപയും സിഎന്‍ജി മോഡലില്‍ 10,000 രൂപയും വിലക്കിഴിവ് ലഭിക്കും. എക്‌സ്‌ചേഞ്ച് ബോണസിന്റെ കാര്യമെടുത്താല്‍ 35,000 രൂപ ഡീസല്‍ വകഭേദങ്ങള്‍ക്കും 30,000 രൂപ പെട്രോള്‍, സിഎന്‍ജി വകഭേദങ്ങള്‍ക്കും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
മാരുതി എത്രയും വലിയ ഓഫർ പ്രഖ്യാപിച്ചത് മൂലം വരും ദിവസങ്ങളിൽ ബാക്കിയുള്ള കാർ കമ്പനികൾ വലിയ ഓഫറുമായി എത്തും എന്ന പ്രതീക്ഷയിൽ ആണ് ഉപഭോക്താക്കൾ.
കടപ്പാട് സൗത്ത് ലൈവ്
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…