സിനിമ താരങ്ങളുടെ ഇഷ്ട വാഹനമായി ജീപ്പ് കൊമ്പസ്‌; ഹരീഷ് കാണരനും സ്വന്തമാക്കി; ജീപ്പുള്ള മറ്റ് താരങ്ങൾ..!!

174

സൗകര്യങ്ങൾ കൊണ്ടും അതോടൊപ്പം സുരക്ഷാ കൊണ്ടും ഏറെ മുന്നിൽ നിൽക്കുന്ന വാഹനമാണ് ജീപ്പ് കൊമ്പസ്‌, കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് ജീപ്പിന്റെ ചെറിയ എസ്‌യുവിയായ കൊമ്പസ്‌ ഇന്ത്യയിൽ എത്തിയത്.

സൗകര്യങ്ങൾ ഒട്ടനവധി ഉണ്ടെങ്കിൽ കൂടിയും എക്സഷോറും വില 15.47 ലക്ഷം മാത്രം ആണെന്നുള്ളതാണ് ജീപ്പിനെ കൂടുതൽ സ്വീകാര്യൻ ആക്കുന്നത്, മിമിക്രി താരമായി വന്നു മലയാളികളുടെ പ്രിയ കോമഡി താരമായി മാറിയ നടൻ ആണ് കോഴിക്കോടൻ സ്ലാങ് കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന ഹരീഷ് കണാരൻ. വോക്സ്വാഗൻ പോളോയും മാരുതി സെന്നും ഉണ്ടെങ്കിലും കൂടെ ജീപ്പ് കൂടി വാങ്ങിയിരിക്കുകയാണ് ഹരീഷ് കണാരൻ.

ഹരീഷിനെ കൂടാതെ മലയാള സിനിമ ലോകത്തെ ഇഷ്ട താരങ്ങളായ ബിജുകുട്ടനും പ്രയാഗ മാർട്ടിനും ശ്രീനിവാസനും ഉണ്ണിമുകുന്ദനും നിർമാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ മിഥുൻ മാനുവലും ജീപ്പിന്റെ ഈ ചെറു എസ്‌യുവി സ്വന്തമാക്കിയിരുന്നു. സ്പോർട്സ്, ലോഞ്ചിട്ട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലെസ് എന്നീ വകഭേദങ്ങളിൽ ലഭിക്കും കൊമ്പസ്‌.

You might also like