ഇടിച്ചാൽ തകർന്ന് തരിപ്പണം; ക്രാഷ് ടെസ്റ്റിൽ പരാജയപ്പെട്ട് മാരുതി സ്വിഫ്റ്റ്..!!

402

വാഹനങ്ങളുടെ സുരക്ഷാ അളക്കുന്ന ക്രാഷ് ടെസ്റ്റിൽ ദയനീയമായി പരാജയം ഏറ്റുവാങ്ങി ഇന്ത്യൻ വിപണിയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള മാരുതി സ്വിഫ്റ്റ്. മാരുതി സുസുക്കിയുടെ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള യുവാക്കൾക്ക് ഏറെ ഇഷ്ടമുള്ള വാഹനമാണ് സ്വിഫ്റ്റ്.

ഇപ്പോൾ വാഹനലോകത്തിൽ വമ്പൻ ഞെട്ടലുണ്ടാക്കി സുരക്ഷാ പരിശോധനയിൽ ഒരു പോയിന്റ് പോലും നേടാൻ കഴിയാതെ ഞെട്ടിച്ചിരിക്കുകയാണ് സ്വിഫ്റ്റ്. ലാറ്റിൻ എൻസിഎപി ക്രാഷ് ടെസ്റ്റിലാണ് സ്വിഫ്റ്റ് ദയനീയമായി പരാജയം വാങ്ങിയതായി കാർ ദെക്കോ അടക്കമുള്ള വെബ്‌സൈറ്റുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Swift crash test

ലാറ്റിൻ അമേരിക്കക്ക് വേണ്ടി നടത്തിയ ടെസ്റ്റിലാണ് ഈ പരാജയം മാരുതിക്ക് നേരിടേണ്ടി വന്നത്. ലാറ്റിൻ അമേരിക്ക കൂടാതെ കരീബീയൻ വിപണിയിൽ വിൽക്കാൻ വേണ്ടി ഉള്ള ക്രാഷ് ടെസ്റ്റിലാണ് പരാജയം. മാരുതി സുസുക്കിയുടെ ഗുജറാത്ത് ആസ്ഥാനമാക്കിയുള്ള കേന്ദ്രത്തിലാണ് സുസുക്കി സ്വിഫ്റ്റ് നിർമ്മിക്കുന്നത്.

സ്വിഫ്റ്റിൽ രണ്ട് എയർ ബാഗുകളാണ് സ്റ്റാൻഡേർഡ് ആയി സജ്ജീകരിച്ചിരുന്നു. എന്നാൽ ടെസ്റ്റിന്റെ ഏകദേശം എല്ലാ വിഭാഗങ്ങളിലും ഈ ഇന്ത്യൻ വിപണിയിൽ വമ്പൻ ആരാധകരുള്ള സ്വിഫ്റ്റ് പരാജയപ്പെട്ടു എന്നതാണ് അമ്പരപ്പിക്കുന്നത്.

Swift crash test

കാർ ഏതെങ്കിലും തരത്തിലുള്ള അപകടം ഉണ്ടായാൽ മുതിർന്ന യാത്രക്കാർക്ക് 15.53 ശതമാനം സുരക്ഷയെ മാരുതി സ്വിഫ്റ്റിൽ നിന്ന് ലഭിക്കൂ എന്നാണ് തെളിഞ്ഞത്. എന്നാൽ കുട്ടികളുടെ സുരക്ഷയുടെ കാര്യമാണ് ഞെട്ടിക്കുന്നത്. വാഹനം അപകടത്തിൽ യാതൊരുവിധ സുരക്ഷയും ഈ വാഹനത്തിൽ സ‍ഞ്ചരിക്കുന്ന കുട്ടികൾക്ക് കിട്ടില്ലെന്നും ക്രാഷ് ടെസ്റ്റ് വ്യക്തമാക്കുന്നു.

അതേസമയം കാൽ നടക്കാർക്കുള്ള സുരക്ഷ പരിശോധനയിൽ 66.07 ശതമാനം പോയിന്റും കാർ സ്വന്തമാക്കി. സ്വിഫ്റ്റിന്റെ ക്രാഷ് ടെസ്റ്റ് ഫലം ഹാച്ച് ബാക്കിന് മാത്രമല്ല സെഡാൻ പതിപ്പായ ഡിസയറിനും സാധുതയുള്ളതാണെന്നും ലാറ്റിൻ എൻസിഎപി പറഞ്ഞു. ഹാച്ച് ബാക്കിന് സ്റ്റാൻഡേർഡ് സൈഡ് ഹെഡ് പ്രൊട്ടക്ഷൻ എയർ ബാഗുകളും സ്റ്റാൻഡേർഡ് ഇ എസ് സി യും ഇല്ലെന്ന് ലാറ്റിൻ എൻസിഎപി വ്യക്തമാക്കി.