ഒരു പ്ലാസ്റ്റിക് കുപ്പിയും വെളുത്തുള്ളിയും ഉണ്ടെങ്കിൽ കാട് പോലെ വെളുത്തുള്ളി വീട്ടിൽ വളർത്താം..!!

വെളുത്തുള്ളി (Garlic) എന്നത് ജീവിതത്തിൽ പാചകത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. ഉദര സംബന്ധമായ രോഗങ്ങൾക്ക് അടക്കം ഉപയോഗിക്കുന്ന ഒരു ഔഷധം കൂടിയാണ് വെളുത്തുള്ളി. പണ്ടൊക്കെ ഇത്തരത്തിൽ ഉള്ള വെളുത്തുള്ളി അടക്കം എല്ലാം വീട്ടിൽ തന്നെ കൃഷി ചെയ്തു ഉണ്ടാക്കിയിരുന്നു. എന്നാൽ ഇന്നത്തെ കാലത് എല്ലാം വിപണിയിൽ നിന്നും വാങ്ങുന്നതാണ് പതിവ്.

എന്നാൽ ഔഷധം ആയി നമ്മൾ കാണുന്ന വെളുത്തുള്ളി ഇപ്പോൾ വിപണിയിൽ എത്തുന്നത് മാരകമായ കീടനാശിനികൾ അടക്കം ഉപയോഗിച്ച് ആണ്. എന്നാൽ നമുക്ക് ആവശ്യം ഉള്ള വെളുത്തുള്ളി ജൈവ കൃഷി ആയി വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും. ഏത് സീസണിലും വളരുന്ന ഒന്നാണ് വെളുത്തുള്ളി.

മറ്റുള്ള കൃഷി രീതികൾ അല്ലെങ്കിൽ പച്ചക്കറികൾ ചെയ്യുന്നത് പോലെ വലിയ സ്ഥലം ഒന്നും നമുക്ക് വെളുത്തുള്ളി കൃഷി ചെയ്യാൻ ആവശ്യം ഇല്ല. എങ്ങനെയാണ് വീട്ടിൽ വെളുത്തുള്ളി അടുക്കള കൃഷി ചെയ്യുന്നത് എന്ന് നോക്കാം. അതിനു ആവശ്യം ആയി വേണ്ടത്. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ആണ്.

ഇത്തരത്തിൽ ഉള്ള കുപ്പികൾ ഉപയോഗിക്കുമ്പോൾ നാട്ടിൻ പുറത്തുള്ളവർക്ക് മാത്രം അല്ല ഫ്ലാറ്റിലും സിറ്റിയിലും ഇടുങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും എല്ലാം എളുപ്പത്തിൽ ബാൽക്കണിയിലോ വരാന്തയിലോ എല്ലാം കൃഷി ചെയ്യാൻ സാധിക്കുന്നതാണ്. അതിനായി കുപ്പിയുടെ മുകൾ ഭാഗം കട്ടുചെയ്തു മാറ്റിയ ശേഷം അതിൽ വെള്ളം നിറച്ചശേഷം വെളുത്തുള്ളിയുടെ വേരുള്ള ഭാഗം വെള്ളത്തിൽ മുട്ടി നിൽക്കുന്ന രീതിയിൽ വെക്കാം.

ഇനി ഇതിനെ അതികം വെയിൽ തട്ടാത്ത സ്‌ഥലത്തിലേക്ക് മാറ്റിവെക്കാം. കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ ഇതിൽ നിന്നും ഓരോ അല്ലികളിൽ നിന്നും മുള പൊട്ടിവരും. എല്ലാ അല്ലികളും മുളപൊട്ടിയാൽ ഓരോ അല്ലികളായി ബക്കറ്റിലെ മറ്റോ മാറ്റി നടാവുന്നതാണ്. അതിൽ നിന്നും ധാരാളം വെളുത്തുള്ളികൾ ഉണ്ടായി വരുന്നതാണ്. ഇത്തരത്തിൽ ഉള്ള കൃഷി ബാൽക്കണിയിലോ ടെറസിലോ എല്ലാം ചെയ്യാൻ കഴിയുന്നത് ആണ്.

അവശ്യ സാധനം ആയത് കൊണ്ട് തന്നെ കീടനാശിനികൾ പുരളാത്ത വെളുത്തിള്ളികൾ യഥേഷ്ടം നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ കഴിയും. കൂടുതൽ വ്യക്തമായി കാര്യങ്ങൾ അറിയാൻ വീഡിയോ കൂടി കാണുക.

David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago