കൊതുകും മറ്റ് പ്രാണികളുടെയും ശല്യം ഉണ്ടോ, ഇതൊന്ന് ചെയ്ത് നോക്കൂ; വീടിന്റെ അയലത്ത് പോലും ഉണ്ടാവില്ല പ്രാണികൾ..!!
മഴക്കാലം ആയാലും വേനൽ കാലം ആയാലും വീട്ടിൽ പല തരത്തിൽ ഉള്ള പ്രാണികളുടെ ശല്യങ്ങൾ സർവ്വ സാധാരണമാണ്. മഴക്കാലം തുടങ്ങിയാൽ പിന്നെ കൊതുകുകൾ വല്ലാത്ത ശല്യം ഉണ്ടാക്കുകയും, പകർച്ച പനികൾ ഉണ്ടാകാനും ഇടയുണ്ട്.
കുട്ടികൾ ഉള്ള വീട്ടിൽ ആണെങ്കിൽ ഇവയുടെ ശല്യം ഒഴുവാക്കാൻ ശ്രമം നടത്തിയാൽ അതിന് ആവശ്യമായ രാസ വസ്തുക്കൾ ഉള്ള സാധനങ്ങൾ മാത്രെമേ വിപണിയിൽ കൂടുതൽ ആയും ലഭിക്കുന്നത്. ഇത്തരത്തിൽ ഇല്ല മരുന്നുകൾ പ്രാണികൾ പോകുന്നതിനായി ഉപയോഗിച്ചാൽ കുട്ടിൾക്കും മുതിർന്നവർക്കും ശ്വാസം മുട്ടൽ, അലർജി തുടങ്ങി നിരവധി അസുഖങ്ങൾ ഉണ്ടാവാനും ഇടയുണ്ട്.
എന്നാൽ, വീട്ടിൽ തന്നെ നമുക്ക് ഇത്തരം പ്രാണികളെ പറ പറത്താൻ ഉള്ള ജൈവ മരുന്ന് ഉണ്ടക്കാൻ കഴിയും, ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം, മുപ്പത് നാപ്പത് ആരിവേപ്പിന്റെ ഇല എടുക്കുക, ആരിവെപ്പിന്റെ പൂവും ഉണ്ടേൽ നല്ലതാണ്, ഇത് മിക്സിയുടെ ഒരു ജാറിലേക്ക് എടുത്ത ശേഷം പൊടിച്ച് എടുത്ത കർപ്പൂരവും ഇടുക. ഇതിലേക്ക് പാകത്തിന് വെള്ളം ചേർത്ത ശേഷം മിക്സിയിൽ അടിച്ചെടുക്കുക. ഇങ്ങനെ ലഭിക്കുന്ന പാനീയം അരിച്ചെടുക്കുക, തുടർന്ന് ഇത്തരത്തിൽ ഉള്ളത് വീട്ടിൽ സ്പ്രേ ചെയ്താൽ കൊതുകുകൾ ഒഴിയുന്നത് ആയിരിക്കും.