ഇന്ന് മലയാള സിനിമയുടെ പ്രിയതാരം മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ ജന്മദിനമാണ്, ആ ദിനത്തിൽ മോഹൻലാൽ തന്റെ അച്ഛന്റെയും അമ്മയുടേയും പേരിൽ തുടങ്ങിയ ജീവകാരുണ്യ സംഘടന വഴി സിമ്രാന് സഹായവുമായി എത്തിയത്. മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥന്റെയും അമ്മ ശാന്തകുമാരിയും പേരിൽ നിന്നുമാണ് വിശ്വശാന്തി ഫൗണ്ടേഷൻ എന്ന പേരിൽ സംഘടന തുടങ്ങിയിരിക്കുന്നത്.
ഇപ്പോൾ അമ്മയുടെ പിറന്നാൾ ദിനത്തിൽ ബിഹാർ സ്വദേശിനിയായ അഞ്ച് വയസ്സ് മാത്രം പ്രായമുള്ള സിമ്രാൻ എന്ന കുട്ടിക്ക് ഹൃദയ ശസ്ത്രക്രിയക്ക് ഉള്ള സഹായം നൽകുകയാണ് മോഹൻലാൽ വിശ്വശാന്തി ഫൗണ്ടേഷൻ വഴി. രണ്ട് ദിവസത്തിനകം അമൃത ആശുപത്രിയിൽ വെച്ചായിരിക്കും സിമ്രാന്റെ ശസ്ത്രക്രിയ നടക്കുക.
അമൃത ആശുപത്രിയുമായി ചേർന്നാണ് മോഹൻലാൽ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുക. അമ്മയുടെ ജന്മദിനത്തിൽ തന്നെ ഇത്തരത്തിൽ ഒരു നല്ല കാര്യം ചെയ്യുന്നതിൽ ഏറെ സന്തോഷിക്കുന്നു എന്നും മോഹൻലാൽ പറയുന്നു. ഏറെ നാൾ ആയി പക്ഷാഘാതം വന്ന് കിടപ്പിൽ ആണ് മോഹൻലാലിന്റെ അമ്മ.
കേരളം മഹാ പ്രളയം നേരിട്ടപ്പോൾ പ്രവാസി മോഹൻലാൽ ആരാധകരുടെ സംഘടനയായ ലാൽ കേയറും ചേർന്ന് ഒട്ടേറേ സഹായങ്ങൾ വയനാട് അടക്കമുള്ള ആദിവാസി കോളനികളിൽ നടത്തിയിരുന്നു, കേരളത്തിന് പുറമെ ബീഹാർ, ലക്ഷദ്വീപ്, ഉത്തർപ്രദേശ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ കാരുണ്യ പ്രവർത്തനങ്ങൾ വ്യാപിക്കാൻ ആണ് വിശ്വശാന്തി ഫൗണ്ടേഷൻ ശ്രമിക്കുന്നത് എന്നും മോഹൻലാൽ പറയുന്നു. ഇപ്പോൾ പാവപ്പെട്ടവർക്കായി ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്യുന്ന സംഘടന പാവപ്പെട്ടവർക്ക് വേണ്ടി ഒരു ക്യാൻസർ സെന്റർ തുടങ്ങാനും ഉള്ള ശ്രമത്തിൽ ആണ്.
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…