ഏത് വിഷയങ്ങളെ കുറിച്ചും തനിക്ക് അറിയാവുന്ന കാര്യങ്ങൾ വിവാദങ്ങൾ ഗൗനിക്കാതെ തുറന്നെഴുത്തുന്ന ആൾ ആണ് ജോമോൾ ജോസഫ്, ജോമോൾ ജോസഫിന്റെ പുതിയ കുറിപ്പ് പുരുഷന്മാരുടെ ലിംഗ ഉദ്ധാരണ രീതികളെ കുറിച്ചാണ്.
വൈറൽ ആകുന്ന കുറുപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
പുരുഷൻമാരിലെ ലിംഗ ഉദ്ധാരണം സംബന്ധിച്ച്..
ലൈംഗീക ചിന്തകൾ പുരുഷൻമാരിലേക്ക് വരുമ്പോൾ, ഹോർമോണുകൾ, മസിലുകൾ, ഞരമ്പുകൾ, രക്തക്കുഴലുകൾ എന്നിവയെല്ലാം പ്രവർത്തനം ആംരംഭിക്കുകയും, ഇവയെല്ലാം ചേർന്ന് പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുകയും ചെയ്താണ് പുരുഷലിംഗത്തിന് ഉദ്ധാരണം സംഭവിക്കുന്നത്. നെർവ് സിഗ്നലുകൾ തലച്ചോറിൽ നിന്നുമാണ് ലിംഗത്തിലേക്ക് പോകുന്നത്, ഈ സിഗ്നലുകൾ തന്നെയാണ് മസിലുകളെ ഉത്തേജിപ്പിക്കുകയോ, റിലാക്സ് ചെയ്യിക്കുകയോ ചെയ്യുന്നതും ലിംഗകോശങ്ങളിലേക്ക് രക്തയോട്ടം വർദ്ധിപ്പിക്കുകയും കുറക്കുകയും ചെയ്യുന്നതും. ലിംഗത്തിൽ രക്തം നിറയുകയും ഉദ്ധാരണം പൂർത്തിയാകുകയും ചെയ്തു കഴിഞ്ഞാൽ, ലിംഗത്തിലേക്കുള്ള രക്തക്കുഴലുകൾ ക്ലോസ് ചെയ്യപ്പെടുന്നതുകൊണ്ട് ഉദ്ധാരണം അതേ രീതിയിൽ തുടരുന്നതിന് കാരണമാകുകയും ചെയ്യുന്നു. ലൈംഗീക ഉത്തേജനത്തെ തുടർന്ന് ലിംഗത്തിലെ രക്തക്കുഴലുകൾ വീണ്ടും തുറക്കുകയും രക്തം തിരികെപോകുന്നതിന് കാരണമാകുകയും ചെയ്യുന്നു.
ആരോഗ്യമുള്ള പുരുഷശരീരത്തിൽ സംഭവിക്കുന്ന സാധാരണ പ്രവർത്തനം തന്നെയാണ് അയാളിൽ സംഭവിക്കുന്ന ലിംഗഉദ്ധാരണവും. ലിംഗഉദ്ധാരണം സംഭവിക്കുകയോ അതുവഴി ലൈംഗീക ബന്ധത്തിലോ സ്വയംഭോഗത്തിലെ ഏർപ്പെടാൻ ഒരു പുരുഷന് സാധിക്കുകയും ചെയ്യുന്നില്ല എങ്കിൽ അത് ആരോഗ്യപ്രശ്നവും ലൈംഗീകപരമായ താളംതെറ്റലും തന്നെയാണ്, ഉദ്ധാരണ പ്രശ്നങ്ങളെ കുറിച്ച് പിന്നീട് പറയാം.
ഇന്ന് അനാവശ്യമായ ഉദ്ധാരണങ്ങളെ കുറിച്ച് പറയാം.
ചില സമയങ്ങളിൽ ഉദ്ധാരണം സംഭവിക്കുകയും, എന്നാൽ ആ ഉദ്ധാരണത്തെ തുടർന്ന് സ്വയംഭോഗം ചെയ്യാനോ, ലൈംഗീകബന്ധത്തിലേർപ്പെടാനോ കഴിയാത്ത സാഹചര്യങ്ങളിലുള്ള ഉദ്ധാരണങ്ങളെ ആണ് അനാവശ്യമായ ഉദ്ധാരണങ്ങൾ എന്ന് പറയുന്നത്. എന്തൊക്കെയാണ് അനാവശ്യമായ ഉദ്ധാരണങ്ങൾ ഒഴിവാക്കാനുള്ള വഴികൾ എന്ന് മനസ്സിലാക്കുന്നതിന് മുമ്പ് എന്തൊക്കെ കാരണങ്ങളാണ് ഇറക്ഷൻ സംഭവിക്കുന്നതിലേക്ക് പുരുഷൻമാരെ നയിക്കുന്നതെന്ന് നോക്കാം.
1. Reflexogenic: സ്പർശനത്തിനുള്ള പ്രതികരണമായാണ് ഇത്തരം ഉത്തേജനങ്ങൾ നടക്കുന്നത്.
2. Psychogenic: ലൈംഗിക ചിന്തകൾ അല്ലെങ്കിൽ ഫാന്റസികൾക്കുള്ള പ്രതികരണമായാണ് ഇവ സംഭവിക്കുന്നത്.
3. Nocturnal: പുരുഷൻ ഉറങ്ങുമ്പോഴാണ് ഇത്തരം ഉദ്ധാരണങ്ങൾ സംഭവിക്കുന്നത്, ഉറക്കത്തിൽ അഞ്ചുതവണവരെ ആ വ്യക്തി അറിഞ്ഞോ അറിയാതെയൊ ഇത്തരം ഉദ്ധാരണങ്ങൾ സംഭവിക്കാം, ഇത്തരം ഉദ്ധാരണങ്ങൾ ശരാശരി മുപ്പത് മിനിറ്റ് വരെയൊക്കെ ദൈർഘ്യമേറിയതാകാം
Testosterone എന്ന പുരുഷ ഹോർമോണാണ് പുരുഷ ലൈംഗീക ഉദ്ധാരണങ്ങൾക്ക് കാരണമായ പ്രൈമറി ഹോർമോൺ.
രതിമൂർച്ഛയിലെത്തുന്നതും സ്ഖലനം നടത്തുന്നതും സാധാരണയായി ഒരു ഉദ്ധാരണത്തിന് പരിഹാരമാകും, എന്നാൽ എല്ലാ ഉദ്ധാരണങ്ങളിലും സ്ഖലനം നടക്കുക എന്നത് പ്രാക്ടിക്കലായി സാധിക്കുന്ന കാര്യമല്ല, സാഹചര്യത്തിലാണ് അനാവശ്യമായ ഉദ്ധാരണങ്ങൾ എങ്ങനെ ഒഴിവാക്കാമെന്ന് മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത.
1. ശാന്തമായി കാത്തിരിക്കുക – അനാവശ്യ ഉദ്ധാരണം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ലളിതമായ മാർഗം ആ ഉദ്ധാരണം ഇല്ലാതാകുന്നതുവരെ കാത്തിരിക്കുക എന്നത്. ഈ സമയത്ത് ശാന്തനായി ഇരിക്കുക, പതുക്കെ ശ്വസിക്കുക, ശ്വസിക്കുന്ന സമയത്ത് ശ്വസനത്തിലേക്ക് ശ്രദ്ധ പതിപ്പിക്കുക, വീണ്ടും ശാന്തമായി തുടരുക എന്നതെല്ലാം സഹായകമാകും. പൊതുവിടങ്ങളിലുള്ള സമയത്ത് ഉദ്ധാരണം സംബന്ധിച്ച വ്യക്തിക്ക് ഉദ്ധാരണം നടന്നതിനെ കുറിച്ച് ബോധ്യമുണ്ടാകുമെങ്കിലും മറ്റുളളവർക്കും ചുറ്റിലുമുള്ളവർക്കും നിങ്ങളിൽ സംഭവിച്ച ശാരീരിക മാറ്റത്തെക്കുറിച്ച് അറിവില്ലാത്തതിനാൽ നിങ്ങളിൽ സംഭവിച്ച മാറ്റമോർത്ത് നാണക്കേട് വിചാരിക്കുകയോ ഉൽക്കണ്ഠപ്പെടുകയോ ചെയ്യേണ്ടതില്ല.
2. Meditation (ധ്യാനം) – ഉത്തേചിപ്പിക്കുന്ന ചിന്തകളിൽ നിന്ന് മുഴുവനായും മുക്തമായിക്കൊണ്ട്, കുറച്ച് സമയം മനസ്സിനെ ധ്യാനാവസ്ഥയിലേക്ക് കൊണ്ടുപോകുന്നത് അനാവശ്യ ഉദ്ധാരണം ഒഴിവാക്കുന്നതിന് സഹായകമായേക്കാം. സാവധാനത്തിലും ആഴത്തിലും ശ്വസിക്കുക, ശ്വസനത്തിന്റെ ശബ്ദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, മനസ്സിനെ കേന്ദ്രീകരിക്കുന്നതിന് ഒരു വാക്കോ വാക്യമോ മനസ്സിൽ റിപ്പീറ്റ് ചെയ്ത് പറയുവാൻ ശ്രമിക്കുക, ശ്രദ്ധ മറ്റുകാര്യങ്ങളിലേക്ക് തിരിച്ച് വിടുക തുടങ്ങിയവ അനാവശ്യ ഉദ്ധാരണത്തെ ഒഴിവാക്കുന്നതിന് സഹായകമാകും. ഉദ്ധാരണം ഒഴിവാക്കാനായി ധ്യാനത്തെ ആശ്രയിക്കുന്നതിന് മുമ്പ്, ധ്യാനം പരിശീലിക്കുന്നത് നല്ലതാണ്. (ഉത്തേജനം ഒഴിവാക്കാനായി മാത്രമല്ല, നമ്മുടെ സങ്കടങ്ങളിലും, ദുഖങ്ങളിലും, വേദനകളിലും, നിരാശകളിലും, ഒറ്റപ്പെടലുകളിലും ഒക്കെ വികാരങ്ങളെ നിയന്ത്രിക്കാൻ ധ്യാനപിശീലനം സഹായിക്കും)
3. ശ്രദ്ധ തിരിക്കുക – നിങ്ങളെ ഉത്തേജിതനാക്കിയ ചിന്തകളിൽ നിന്നുമാറി, മറ്റു ചിന്തകളിലേക്ക് ശ്രദ്ധ തിരിക്കുന്നത് വളരെയേറെ ഗുണകരമാകും. ലൈംഗീകമായി ഉത്തേജിപ്പിക്കുന്ന എന്തിനെക്കുറിച്ചും ചിന്തിക്കുന്നത് ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. സംഗീതം, വായന, ടിവി, തുടങ്ങിയവയിലേക്കൊക്കെ ഒന്ന് ശ്രദ്ധതിരിച്ചാൽ ഈസിയായി നിങ്ങൾക്ക് ഈ അവസ്ഥയെ മറികടക്കാനാകും.
4. നിങ്ങളുടെ പൊസിഷനിൽ മാറ്റം വരുത്തുക – ഇരിക്കുന്ന, നിൽക്കുന്ന അല്ലെങ്കിൽ കിടക്കുന്ന പൊസിഷനിൽ മാറ്റം വരുത്തുന്നത് ഉദ്ധാരണം ഒഴിവാക്കാൻ സഹായിക്കും. അങ്ങനെ ചെയ്യുന്നത് ലിംഗത്തിൽ സ്പർശിക്കുന്നതും ഉത്തേജിപ്പിക്കുന്നതുമായ വസ്ത്രങ്ങൾ ശരീരത്തിൽ നിന്ന് സ്ഥാനം മാറുന്നതിന് സഹായിക്കും, വസ്ത്രങ്ങളുടെ സ്പർശനമോ സ്മൂത്തായ ഉരയലോ ചിലപ്പോൾ ഉദ്ധാരണം സംഭവിക്കുന്നതിന് കാരണമാകുന്നത് ഇല്ലാതാക്കുക എന്നതും, ശരീരത്തിന് ആകെവരുന്ന പൊസിഷൻ ചേഞ്ചും ഉദ്ധാരണം ഒഴിവാക്കുന്നതിന് സഹായകമായേക്കാം.
5. തണുത്തവെള്ളത്തിൽ കുളിക്കുകയോ തണുത്ത വെള്ളമുപയോഗിച്ച് ലിംഗം കഴുകുകയോ ചെയ്യുക- അനാവശ്യ ഉദ്ധാരണം തടനായി ഒരു പരിധിവരെ ഇങ്ങനെ ചെയ്യുന്നത് സഹായകമാകാം. എല്ലാവരിലും ഇത് വിജയിക്കണം എന്നില്ല.
6. ചൂടുവെള്ളത്തിൽ കുളിക്കുന്നതോ ചൂടുവെള്ളമുപയോഗിച്ച് ലിംഗം കഴുകുന്നതോ മറ്റ് ചിലർക്ക് അനാവശ്യ ഉദ്ധാരണം ഒഴിവാക്കാനായി ഉപകാരപ്രദമായേക്കാം.
7. ലഘുവ്യായാമം – അനാവശ്യമായ ഉദ്ധാരണം തടയുന്നതിനായി ലഘുവായ വ്യായാമങ്ങൾ ചെയ്യുന്നത് സഹായകമാണ്. സിറ്റപ്പ്, പുഷ്അപ്, ജോഗിങ് തുടങ്ങിയവ സഹായകമാണ്.
(ഓരോരുത്തർക്കും യോജിച്ച രീതി ഏതെന്ന് അവരവർ തന്നെയാണ് പരീക്ഷിച്ച് കണ്ടെത്തേണ്ടത്)
✅ മക്കളോട് ഉദ്ധാരണത്തെ സംബന്ധിച്ച് തുറന്ന് സംസാരിക്കുക.
ആൺകുട്ടികൾക്ക് ഉദ്ധാരണം സാധാരണമാണ് എന്നത് ആദ്യം അവരെ പറഞ്ഞുമനസ്സിലാക്കുക, അവരുടെ മാതാപിതാക്കളിൽ നിന്ന് വിശദീകരണം ലഭിക്കാത്ത പക്ഷം, അവർക്ക് അവരുടെ കൂട്ടുകാരിൽ നിന്നും വികലമോ അപൂർണ്ണമോ ആയ അറിവുകൾ ലഭിക്കുകയും, അതു വഴി വികലമായ ലൈംഗീക അറിവുകൾ ചെറിയപ്രായത്തിൽ തന്നെ അവനിലേക്ക് കടന്നുകൂടുകയും ചെയ്യാം. കുട്ടികൾ അവരുടെ ശാരീരിക പ്രവർത്തനങ്ങളെ കുറിച്ച് കൃത്യമായി മനസിലാക്കുന്നത് കുട്ടികളുടെ ബുദ്ധിപരവും ശാരീരികവും വൈകാരികവുമായ വികാസത്തിന് ഏറെ സഹായിക്കും. ആൺകുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ ഉദ്ധാരണം ആരംഭിക്കുന്നതിനാൽ, എന്താണ് സംഭവിക്കുന്നതെന്ന് അവരോട് ലളിതമായ വാക്കുകളിൽ വിശദീകരിച്ച് നൽകേണ്ടത് വളരെ പ്രധാനമാണ്. ചോദ്യങ്ങൾ ചോദിക്കാനും കാര്യങ്ങൾ തുറന്നു ചർച്ചചെയ്യാനും ഇത് അവരെ സഹായിക്കും.
കുട്ടികൾ സ്വന്തം ശരീരത്തെകുറിച്ചും ശരീരത്തിൽ സംഭവക്കുന്ന മറ്റങ്ങളെ കുറിച്ചും അറിയാനാഗ്രഹിക്കുന്നതും അവരെ പറഞ്ഞ് മനസ്സിലാക്കേണ്ടതും ആവശ്യമാണ്, എന്നാൽ ഇത് എപ്പോഴാണെന്നും എങ്ങനെയെന്നും ഉചിതമായതും അല്ലാത്തതും എന്തൊക്കെയെന്നും അവരോട് വിശദീകരിക്കുകയാണ് പ്രധാനം. സാധാരണ സംഭവിക്കുന്ന ഉദ്ധാരണം കൈകാര്യം ചെയ്യാനുള്ള വഴികൾ പഠിക്കാൻ കുട്ടികളെ സഹായിക്കുന്നത് വളരെ സഹായകമാകും. അനാവശ്യമായ ഉദ്ധാരണം മറികടക്കുന്നതിനും, ആവശ്യമായ ഉദ്ധാരണം എങ്ങനെ പരിഹരിക്കാം എന്നുമൊക്കെ കുട്ടികൾ ലൈംഗീക വളർച്ചയിലേക്ക് എത്തുന്നതോടുകൂടി ആധികാരീമായി മനസ്സിലാക്കുന്നതുവഴി ആ കുട്ടി ലൈംഗീകബോധമുള്ളവനായി മാറുന്നതിന്, ഇത്തരം അറിവുകൾ അവരിലേക്ക് പകരുന്നത് ഉപകാരപ്പെടും. മൂത്രമൊഴിക്കുക എന്ന ധർമ്മം മാത്രമല്ല ലിംഗത്തിനുള്ളതെന്നും, മറ്റുധർമ്മങ്ങളും ലിംഗത്തിനുണ്ട് എന്നും, ആ ധർമ്മങ്ങൾ എന്തൊക്കെയെന്നും ആൺകുട്ടികൾ മാതാപിതാക്കളിൽ നിന്നും സ്കൂളിലെ പാഠ്യപദ്ധതിയുടെ ഭാഗമായി അദ്ധ്യാപകരിൽ നിന്നും ആധികാരീകമായി പഠിച്ചും, അറിഞ്ഞും വളരേണ്ടതുണ്ട്.
സ്വയംഭോഗം പാപമെന്ന് പറഞ്ഞുപഠിപ്പിക്കുന്ന മതങ്ങളുടെ നാട്ടിൽ, വിവാഹിതരല്ലാത്തവരിലെ ലൈംഗീകത പാപമെന്ന് ചിന്തിക്കുന്ന പൊതുബോധം നിലനിൽക്കുന്ന സമൂഹത്തിൽ, വിവാഹം കഴിക്കാത്തവർക്ക് ലൈംഗീകബന്ധം നിഷിധമായ സമൂഹത്തിൽ, സ്കൂളുകളിൽ റീപ്രൊഡക്ടീവ് സിസ്റ്റം സ്വയം വായിച്ച് പഠിക്കാനായി കുട്ടികളോട് പറഞ്ഞ് പരിഭ്രമത്തോടെയോ തിടുക്കത്തിലോ ആ പാഠത്തിന്റെ താളുകൾ മറിച്ച് പോകുന്ന അദ്ധ്യാപകരുള്ള നാട്ടിൽ, നിന്നുകൊണ്ട് തന്നെയാണ് ലൈംഗീക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെകുറച്ച് ഞാൻ ആവർത്തിച്ച് പറയുന്നതെന്നതിനാൽ, എന്നെ കല്ലെറിയാനായി ഓടിയെത്തുന്നവർ അവരുടെ വികലമായ ലൈംഗീക ബോധത്തെ കുറിച്ച് ഒരു നിമിഷം ചിന്തിക്കുക..
നബി – അടുത്ത തലമുറയിലെങ്കിലും ലിംഗം കൊണ്ട് ചിന്തിക്കുന്നവർ ഇല്ലാതാകാകട്ടെ, അടുത്ത തലമുറയുടെ ചിന്തകളെങ്കിലും തലച്ചോറിൽ നിന്നുതന്നെ തുടങ്ങട്ടെ.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…