പ്രായം ഏത് ആയാലും എല്ലാവരും ആഗ്രഹിക്കുന്നത് ആണ് യുവത്വം നില നിർത്തുക എന്നുള്ളത്. വ്യായാമവും ഭക്ഷണത്തിനും എല്ലാം ഒപ്പം തന്നെ പ്രാധാന്യം ഉള്ളതാണ് വസ്ത്ര ധാരണ രീതിയിലും.
ഓരോരുത്തരുടെയും രൂപങ്ങൾക്ക് അനുസൃതമായ രീതിയിൽ വസ്ത്രങ്ങൾ ധരിക്കുമ്പോൾ അവർക്ക് കൂടുതൽ ശരീര അഴക് ലഭിക്കുകയും പ്രായം പത്ത് വയസെങ്കിലും കുറവുള്ളത് പോലെ തോന്നിപ്പിക്കാനും സാധിക്കും. ഈ കാര്യങ്ങൾ വസ്ത്ര ധാരണ രീതിയിൽ ശ്രദ്ധിച്ചാൽ കൂടുതൽ ഭംഗി ഉണ്ടാക്കാൻ കഴിയും.
വസ്ത്രങ്ങൾ ധരിക്കുമ്പോൾ ഒരിക്കൽ പോലും അയഞ്ഞ വസ്ത്രങ്ങൾ ധരിക്കരുത്. അതുപോലെ ഇറുകി പിടിച്ച വസ്ത്രങ്ങളും ധരിക്കരുത്. പാകത്തിന് ദേഹത്തോട് ചേർന്ന് കിടക്കുന്ന വസ്ത്രങ്ങൾ കൂടുതൽ മികവ് നൽകും. എന്നാൽ അമിത വണ്ണം ഉള്ള ആളുകളോ ശരീരത്തിന് കൃത്യമായ ഷേപ്പ് ഇല്ലാത്തവരോ അയഞ്ഞതും നീളം കൂടിയതുമായ കുർത്തകൾ , സൽവാറുകൾ എന്നിവ ധരിക്കുന്നത് വഴി ഇടുപ്പ് അരക്കെട്ട് എന്നിവയുടെ അഭംഗി കുറക്കാൻ സാധ്യമാകും.
സ്ത്രീകൾക്ക് അവരുടെ ശരീര ഭംഗി നിലനിർത്തുന്ന ഏറ്റവും അനുയോജ്യം ആയ വസ്ത്രം ബ്രെസിയർ ആണ്. ഒരു നീർത്തുള്ളിയുടെ ആകൃതിയിൽ സ്തനങ്ങൾ താഴേക്ക് നീങ്ങുന്നത് പ്രായം ആകുന്നതിന്റെ ലക്ഷണങ്ങൾ ആണ്. കൃത്യമായ അളവിലും പാകത്തിലും ഉള്ള ബ്രാ ധരിക്കുന്നത് ആണ് ഇതിനുള്ള ഏറ്റവും ഉത്തമം ആയ പ്രതി വിധി. അതുപോലെ തന്നെ പ്രധാനമായ ഒന്നാണ് കപ്പ് സൈസ്, കൃത്യമായ സൈസ് തന്നെ ഉപയോഗിക്കണം. വലിപ്പം കൂടിയതോ കുറഞ്ഞതോ ഉപയോഗിക്കാൻ പാടില്ല. അമിതയായി സ്തനങ്ങൾ താഴേക്ക് തൂങ്ങിയവർ ഭാരം താങ്ങാൻ ശേഷിയുള്ള സ്പോർട്സ് ബ്രാകൾ വാങ്ങാൻ ശ്രദ്ധിക്കുക.
അതുപോലെ തന്നെ കഴുത്തിൽ അല്ലെങ്കിൽ കൈകളിൽ ചുളിവുകൾ ഉണ്ടെങ്കിൽ കടുത്ത നിറത്തിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുക. ജീൻസ് ധരിക്കുന്നത് പുരുഷൻ ആയാലും സ്ത്രീ ആയാലും കൂടുതൽ ചെറുപ്പം നൽകും. അതുപോലെ ഷെപ്പ് വിയറുകൾ ധരിക്കുന്നതും ചാടിയ അരക്കെട്ടുകൾ കുറച്ചു കാണിക്കാൻ സാധിക്കും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…