ടിപ്പർ എന്നും പെട്ടിയോട്ടോ എന്നുള്ള കളിയാക്കൽ, വ്യായാമമില്ലാതെ മഞ്ജു സുനിച്ചൻ 16 കിലോ കുറച്ചത് ഇങ്ങനെ; അമ്പരപ്പിക്കുന്ന രഹസ്യം..!!

321

മഴിവിൽ മനോരമ നടത്തിയ റിയാലിറ്റി ഷോയിൽ വിജയി ആകുകയും തുടർന്ന് മഴിവിൽ മനോരമയിലെ ജനപ്രിയ ആക്ഷേപ ഹാസ്യ പരമ്പരയിൽ ശ്രദ്ധേയമായ വേഷം ചെയ്യുകയും തുടർന്ന് നിരവധി സിനിമ സീരിയൽ വേഷങ്ങൾ ചെയ്ത് ശ്രദ്ധിക്കപ്പെടുകയും ചെയ്ത ആൾ ആണ് മഞ്ജു സുനിച്ചൻ. മറിമായം സീരിയൽ ഹിറ്റ് ആയതോടെ മറിമായം മഞ്ജു എന്ന പേരിൽ അറിയപ്പെടുന്നു.

അഭിനയ രംഗത്ത് എത്തുമ്പോൾ തനിക്ക് 90 കിലോ ഭാരമാണ് ഉണ്ടായിരുന്നത് എന്ന് മഞ്ജു പറയുന്നത്. വ്യായാമം ഒന്നും ചെയ്യാതെയാണ് മഞ്ജു തന്റെ ഭാരം 74 കിലോ ആക്കി കുറച്ചത്. ചെറുപ്പത്തിൽ നൃത്തത്തിൽ തിളങ്ങിയ താരം വിവാഹം തുടർന്ന് പ്രസവം കഴിഞ്ഞപ്പോൾ ആണ് തടി കൂടിയത്. ഭക്ഷണത്തിന് നിയന്ത്രണം ഇല്ലാതെ കഴിച്ചപ്പോൾ ആണ് താരത്തിന് ഭാരം കൂടിയത്. തുടർന്ന് അഭിനയലോകത്ത് എത്തിയപ്പോൾ ആണ് ടിപ്പർ, പെട്ടി ഓട്ടോ എന്നൊക്കെ ആളുകൾ കളിയാക്കി വിളിക്കാൻ തുടങ്ങിയത്.

തടി കുറക്കാൻ ഒട്ടേറെ ആഗ്രഹിച്ചുവെങ്കിൽ കൂടിയും വ്യായാമം ചെയ്യാൻ ഉള്ള മടിയാണ് അതിന് തയ്യാറാവാതെ ഇരിക്കുന്നതിന് പ്രധാന കാരണം, തുടർന്ന് നടിയും സുഹൃത്തുമായ മഞ്ജു പിള്ള ഒരു ഡയറ്റിഷന്റെ നമ്പർ നൽകുക ആയിരുന്നു. വലിയ പ്രയാസം ഇല്ലാത്ത ഡയറ്റ് ആയിരുന്നു.

തുടർന്ന് ഡയറ്റിഷനെ വിളിച്ചപ്പോൾ കഴിക്കുന്ന ഭക്ഷണം എങ്ങനെ കഴിക്കണം എന്നു തുടങ്ങി എങ്ങനെ ഉറങ്ങുമ്പോൾ കിടക്കണം എന്നുവരെ പറഞ്ഞു കൊടുത്തു, 90 കിലോ ആയിരുന്നു ഡയറ്റ് തുടങ്ങുമ്പോൾ ഭാരം, 2 ആഴ്ചയാണ് ഓരോ ഡയറ്റിന്റെയും കാലാവധി, ചിക്കനും മുട്ടയും മീനും എല്ലാം കറിവെച്ച് കഴിക്കാം, കാർബോ ഹൈഡ്രേറ്റിസ് കൂടുതൽ ഉള്ള ചോറും ഗോതമ്പും ഒഴിവാക്കി, പകരം ഓടസ്, രാഗി എന്നിവ കഴിച്ചു.

ഉച്ചക്ക് ചൊറിന് പകരം കറികൾ മാത്രം കഴിച്ചു, ഇങ്ങനെ 7 മാസങ്ങൾ കൊണ്ട് 16 കിലോ ഭാരം കുറച്ചു 74 കിലോയിൽ ആണ് മഞ്ജു ഇപ്പോൾ. ചോറ് കഴിക്കാതെ കറികൾ ധാരാളം കഴിക്കുക, മധുരവും കൂടി ഒഴുവാക്കിയാൽ ഭാരം വേഗത്തിൽ കുറക്കാം, മീനും ഇറച്ചിയും കറിവെച്ച് മാത്രമേ കഴിക്കാവൂ എന്നും മഞ്ജു പറയുന്നു.

ഡാൻസ് തന്റെ ഇഷ്ട മേഖല ആയിരുന്നു എങ്കിലും ജീവിത സാഹചര്യം തന്നെ അതിൽ നിന്നും പിന്നോട്ട് വലിച്ചു എന്നു മഞ്ജു പറയുന്നു. സുനിച്ചൻ എന്റ ആഗ്രഹങ്ങൾക്കും കൂടെ നിൽക്കുന്ന ആൾ ആണ് പക്ഷെ, ജീവിതത്തിൽ സാഹചര്യങ്ങൾ മോശം ആയി വന്നപ്പോൾ നൃത്തം നിർത്തേണ്ടി വന്നു, വീണ്ടും തുടങ്ങണം എന്നാണ് ആഗ്രഹത്തിൽ ആണ് മഞ്ജു, പക്ഷെ ഭാരം കുറഞ്ഞപ്പോൾ അവസരങ്ങളും കുറഞ്ഞോ എന്നുള്ള സംശയം ഉണ്ട് എന്നും മഞ്ജു സുനിച്ചൻ പറയുന്നു.

You might also like