കർക്കിടകത്തിൽ മുരിങ്ങയില കഴിച്ചാൽ ജീവൻ തന്നെ അപഹരിക്കും എന്ന രീതിയിൽ കർക്കിടകം തുടങ്ങിയത് മുതൽ വാർത്തകൾ സാമൂഹിക മാധ്യമങ്ങൾ വഴിയും പത്ര മാധ്യമങ്ങൾ വഴിയും പ്രചരിക്കുന്ന വലിയ വാർത്തകളിൽ ഒന്നാണ്, കർക്കിടകത്തിൽ ഇലക്കറികൾ കഴിക്കുന്നത് കൊടും വിഷം ആണെന്ന് ആണ് പഴമക്കാർ പറയുന്നത് എങ്കിൽ കൂടിയും അതെല്ലാം പഴങ്കഥ ആണെന്ന് ഷിംന അസീസ് പറയുന്നു,
ഷിംന അസീസിന്റെ വാക്കുകൾ ഇങ്ങനെ,
ശ്രദ്ധിക്കൂ കുട്ടികളേ,
കർക്കിടകത്തിൽ മുരിങ്ങയില വിഷമയമാകും എന്നൊരു വാട്ട്‌സ്ആപ്പ് മെസേജ് കിട്ടിയോ? കിണറിന്റടുത്ത് മുരിങ്ങ വെക്കുന്നത് കിണറ്റിലെ വിഷം വലിച്ചെടുക്കാനുള്ള ജാംബവാന്റെ കാലത്തെ കൊടൂര ടെക്‌നോളജി ആണെന്നറിഞ്ഞ് നിങ്ങൾ ഞെട്ടിയോ? ഉണ്ടേലും ഇല്ലേലും ഇവിടെ കമോൺ.
ആദ്യത്തെ ചിത്രത്തിൽ ബൊക്കേ പോലെ പിടിച്ചിരിക്കുന്ന സാധനമാണ് മുരിങ്ങയില അഥവാ Moringa oleifera ഇല. ഈ സാധനം ഒരു പാവം മരമാകുന്നു. എന്നാൽ കണക്ക് വെച്ച് നോക്കുമ്പോൾ ഇരുമ്പ്, പ്രൊട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫാറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്, നാരുകൾ തുടങ്ങി പോഷകങ്ങളുടെ ഒരു രക്ഷേമില്ലാത്ത കലവറയാണ്. ഇതിലൊന്നും വാട്ട്‌സ് ആപ് മെസേജിൽ ഉള്ള ‘സയനൈഡ്’ ഇല്ലല്ലോ എന്നാണോ ഓർത്തത്? അതില്ല, അത്ര തന്നെ.
ഇനി കർക്കിടകത്തിൽ മാത്രം വിഷമുണ്ടാകുമോ? സോറി, മുരിങ്ങേടെ കൈയിൽ കലണ്ടറോ മഴമാപിനിയോ ഇല്ല. കർക്കടകത്തിലെ മഴയാണോ പ്രളയമാണോ എന്നൊന്നും അതിന് മനസ്സിലാകുകയുമില്ല.
അതിനാൽ തന്നെ, വെളിച്ചെണ്ണ ചൂടാക്കി ചെറിയുള്ളിയും പച്ചമുളകും വെളുത്തുള്ളിയും ഉപ്പുമിട്ട് മുരിങ്ങയില വഴറ്റി രണ്ട് മുട്ടയും പൊട്ടിച്ചൊഴിച്ച് ‘സ്‌ക്രാംബിൾഡ് എഗ്ഗ് വിത്ത് മുരിങ്ങയില’ എന്ന ലോകോത്തര വിഭവം ടിഫിനിൽ പാക്ക് ചെയ്‌ത് മക്കളെ സ്‌കൂളിലേക്ക് പറഞ്ഞ് വിട്ടിട്ടുണ്ട്. എന്റെ പങ്ക് നുമ്മടെ ചോറിന്റൊപ്പവുമുണ്ട്.
കൂടെ തേങ്ങയും വാളൻപുളിയും ചെറിയുള്ളിയും കറിവേപ്പും പച്ചമുളകും ഒരല്ലി വെളുത്തുള്ളിയും മുളക്‌പൊടീം ഒക്കെ ചേർത്തരച്ച ചമ്മന്തീം ഉണ്ട്. ഒരു വഴിക്ക് പോണതല്ലേ, ഇരിക്കട്ടെ.
മഴ കൊണ്ട് മുരിങ്ങക്ക് തളിരൊക്കെ വരുന്ന കാലമാണ്. വാട്ട്‌സാപ്പിനോട് പോവാമ്പ്ര, നിങ്ങൾ ധൈര്യായി കഴിക്കെന്ന്. ഇങ്ങനത്തെ മെസേജൊക്കെ പടച്ച് അയക്കുന്നവർ ഓരോ മുരിങ്ങ തൈ വീതം നട്ട് മനുഷ്യൻമാർക്ക് ശരിക്കും ഉപകാരമുള്ള വല്ലതും കൂടി ചെയ്യാൻ ശ്രദ്ധിക്കുമല്ലോ.
അപ്പോ എല്ലാർക്കും,
ഹാപ്പി മുരിങ്ങ ഈറ്റിങ്ങ് ഡേ…
Dr.Shimna Azeez
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…