ലോകത്തിൽ മനുഷ്യർ ഉണ്ടായ കാലം മുതൽ തന്നെ സ്ത്രീ പുരുഷ ബന്ധങ്ങൾ ഉണ്ട്. ഇണയെ ആകർഷിക്കാൻ ഉള്ള മാറ്റങ്ങളും ഉണ്ട്.
സ്ത്രീ പുരുഷനിലോ അല്ലെങ്കിൽ പുരുഷൻ സ്ത്രീയിലോ ആകൃഷ്ടനാകുന്നത് അവരുടെ ശരീര ഘടകങ്ങൾ മാത്രം കണ്ടു കൊണ്ടോ അല്ലെങ്കിൽ അവരുടെ കായികക്ഷമത അളന്നു കൊണ്ടോ മാത്രമല്ല മറിച്ചു മറ്റുപലഘടകങ്ങളും ഇതുവരെയും പരസ്പരം ആകർഷിപ്പിക്കും എന്ന് തന്നെ വേണം പറയാൻ.
ആദ്യ കാഴ്ചയിൽ തന്നെ പുരുഷനെ ആകർഷിക്കുന്ന ചില സ്ത്രീ ശരീര ഘടനകളുള്ളതായി ഇതു സംബന്ധിച്ചു നടത്തിയ പഠനങ്ങൾ പറയുന്നു. ഇതിന് പൊതു സ്വഭാവവും വ്യക്തി സ്വഭാവവുമുണ്ട്.
വ്യക്തി താല്പര്യം വ്യക്തി പ്രകാരം വ്യത്യാസപ്പെട്ടിരിയ്ക്കുന്നതുമാണ്. പുരുഷന്റെ കാര്യം തന്നെയെടുക്കാം. പുരുഷന് സ്ത്രീയോട് താല്പര്യം തോന്നുന്ന ഘടകങ്ങള്‍ പലതാണ്. ഇതിനെക്കുറിച്ചു പഠിച്ച ബിസിനസ് ഇൻസൈഡർ പുറത്തു വിട്ട പഠന റിപ്പോർട്ടുകൾ പലതാണ്.
ഇതനുസരിച്ച് സ്ത്രീയോടുള്ള പുരുഷന്റെ ആകർഷണം, പ്രത്യുൽപ്പാദനം എന്ന ഘടകവുമായിക്കൂടി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നു പറയുന്നു. അതു കൂടി അടിസ്ഥാനമാക്കി ചില സ്ത്രീ പ്രത്യേകതകൾ പുരുഷന് ആകർഷണമാകുമെന്നും പഠനങ്ങൾ പറയുന്നു.
സ്ത്രീ കാഴ്ചയിൽ നല്ലതു പോലെ കാണപ്പെടുന്നത് അതായത് നല്ലതുപോലെ ഒരുങ്ങുന്നത് പുരുഷന് താൽപ്പര്യം എങ്കിലും കുറവ് മേയ്ക്കപ്പ് ആണ് അവർ താൽപ്പര്യപെടുന്നത്. സ്വാഭാവിക സൗന്ദര്യമാണ് പുരുഷൻ ഇഷ്ടപ്പെടുന്നതും അന്വേഷിക്കുന്നതും എന്നാണ് അതിന്റെ അർഥം.
ഇതുപോലെ തന്നെ ചുവപ്പിട്ട സ്ത്രീകളോട് പുരുഷന് ആകർഷണം കൂടുതൽ തോന്നുന്നതും സ്വാഭാവികം. ചുവപ്പിന് പെട്ടെന്നു തന്നെ ആകർഷിക്കാൻ ഉള്ള നാച്വറൽ സ്വഭാവമാണ് ഉള്ളതെന്നതാണ് ഇതിനു കാരണമായി പറയുന്നത്.
ചുവപ്പു ധരിച്ച സ്ത്രീകളോട് പുരുഷന് പെട്ടെന്ന് ആകർഷണം തോന്നുന്നു. ഇതനുസരിച്ച് വെയിസ്റ്റ് ടു ഹിപ് റേഷ്യോ 7 10 എന്ന ആനുപാതത്തിലെ സ്ത്രീകൾ പുരുഷന്റെ കണ്ണിൽ ആകർഷണമായി മാറുന്നത്.
വെയിസ്റ്റ് ഹിപ് എന്നിവ സ്ത്രീയുടെ ഗർഭ ധാരണ ശേഷിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നും ഇതാണ് ഇക്കാര്യത്തിൽ പുരുഷന് ആക്ഷർഷണമായി മാറുന്നുവെന്നുമാണ് പറയുന്നത്.
വെണ്മയുള്ള ചിരി പുരുഷനെ ആകർഷിക്കുന്നു. ഭംഗി മാത്രമല്ല പല്ലിന്റെ വെണ്മയും അടിസ്ഥാനമാകുന്നു. ഇതു പോലെ ഹൈ പിച്ച് ഉള്ള ശബ്ദവും സ്ത്രീയെ പുരുഷന്റ കണ്ണിൽ അകര്ഷണീയർ ആക്കുന്നു.
ഇതു പോലെ ആരോഗ്യമുളള മുടിയും പുരുഷനെ ആകർഷിക്കുന്ന ഒരു പ്രധാന ഘടകമാണ്. നീണ്ട തിളങ്ങുന്ന മുടിയെന്ന് എടുത്തു പറയണം. ഉയരമാണ് പുരുഷൻ കാണുന്ന മറ്റൊരു പോസിറ്റീവ് ഗുണം. നല്ല ഉയരമുള്ള സ്ത്രീകളെയാണ് പൊതുവേ പുരുഷനിഷ്ടം.
സ്ത്രീകളുടെ ഉയരം പുരുഷനെ ആകർഷിക്കുന്ന മറ്റൊരു ഘടകമാണ്. ഉയരം മാത്രമല്ല കൈകളുടെ നീളവും. ഉയരമുളള, കൈകൾക്ക് നീളം കൂടുതലുള്ള സ്ത്രീകളാണ് പൊതുവേ പുരുഷന്മാരെ ആകർഷിക്കുന്നത്.
പൊതുവേ സ്ത്രീ സൗന്ദര്യ ഘടകമായി കാണുന്ന നീണ്ട കാലുകളേക്കാൾ നീണ്ട കൈകളാണ് പുരുഷനെ ആകർഷിക്കുന്നത്.
അതേസമയം വല്ലാതെ മെലിഞ്ഞ സ്ത്രീകളേയോ അല്ലെങ്കില്‍ വല്ലാതെ തടിച്ച സ്ത്രീകളേയോ അല്ല ഇടത്തരം തടിയുള്ള അതേ സമയം ആകൃതിയുള്ള ശരീരത്തിനാണ് പുരുഷ ഇഷ്ടം കൂടുതൽ.
സ്തന വലിപ്പവും നിതംബ വലിപ്പുവും പുരുഷനെ ആകർഷിക്കുന്ന ഒന്നാണ്. ഇതും പ്രത്യുൽപ്പാദന താത്പര്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. കാരണം ഈസ്ട്രജൻ സ്ത്രീ ഹോർമോൺ ആണ്.
ഇത് ഗർഭ ധാരണത്തിന് അത്യാവശ്യവുമാണ്. ഈ ഹോർമോൺ തന്നെയാണ് സ്ത്രീകളിൽ മാറിട വലിപ്പം വര്‍ദ്ധിപ്പിയ്ക്കുന്നത്.
ഇതിനാൽ തന്നെ മാറിട വലിപ്പം കൂടുതലെങ്കില്‍ ഗർഭ ധാരണ ശേഷി കൂടുതൽ എന്നൊരു കണക്കൂ കൂട്ടലും പെടുന്നു. അതേ സമയം ഒതുങ്ങിയ അരക്കെട്ടാണ് വലിയ മാറിടത്തേക്കാൾ പുരുഷനെ ആകർഷിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…