നിരവധി ആളുകൾക്ക് ഉള്ള പ്രശ്നമാണ് കഴുത്തിൽ കണ്ടുവരുന്ന കറുപ്പ് നിറം. ഇത് പോകാൻ വേണ്ടി പല രീതികളും പലരും പരീക്ഷിച്ചിട്ടുണ്ടാവാം. എന്നാൽ പെട്ടന്ന് ഈ കറുപ്പ് നിറം പോകാൻ കഴിയുന്ന രണ്ട് മൂന്ന് രീതികൾ ഉണ്ട്.
ആദ്യമായി നിങ്ങൾ ചെറു ചൂടുവെള്ളത്തിൽ കഴുത്തിൽ കറുപ്പ് നിറം ഉള്ള ഭാഗം തുടക്കണം. തുടർന്ന് ഉലുവ അരച്ച് എടുക്കണം, ഉലുവ അരച്ച് എടുക്കുബോൾ വെള്ളം അമിതമായി ചേർക്കരുത്. ഉലുവ ഒരു പാത്രത്തിലും മറ്റൊരു പാത്രത്തിൽ തൈരും പിന്നെ അര മുറി നാരങ്ങയും ആണ് ഇതിനായി വേണ്ടത്.
അരച്ചെടുത്ത ഉലുവയിലേക്ക് തൈര് ചേർത്ത് മിക്സ് ചെയ്യുക. തുടർന്ന് അതിലേക്ക് നാരങ്ങാ നീര് ഒഴിച്ചതിന് ശേഷം വീണ്ടും നന്നായി കൂട്ടികുഴക്കുക. ഈ മിശ്രിതം നിങ്ങളുടെ കറുത്ത പാടുള്ള കഴുത്തുകളിൽ 10 ഓ 15 ഓ മിനിറ്റ് തേച്ചു പിടിപ്പിച്ച ശേഷം കഴുകി കളയുക.
ഈ മിശ്രിതം നിങ്ങൾ എപ്പോഴും ഉണ്ടാക്കേണ്ട ആവശ്യം ഇല്ല, ഉണ്ടാക്കിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കാവുന്നതാണ്.
ഇനി ഇത് ചെയ്യാൻ പറ്റാത്തവർക്ക് ഉള്ള ഒരു മാർഗം ഇതാണ്,
കറുത്ത മുന്തിരി വാങ്ങുക, കറുത്ത മുന്തിരി ഇപ്പോൾ പല വലിപ്പത്തിൽ ഉള്ളത് ഉണ്ട് ഏതായാലും മതി. പക്ഷെ ഏത് വാങ്ങിയാലും നന്നായി ഉപ്പ് വെള്ളത്തിൽ കഴുകി എടുക്കണം, കാരണം ധാരാളം കീടനാശിനികൾ പ്രയോഗിച്ച ശേഷമാണ് ഇപ്പോൾ മുന്തിരി അടക്കമുള്ള പഴവർഗ്ഗങ്ങൾ നമ്മളിലേക്ക് എത്തുന്നത്.
മുന്തിരി പിഴിഞ്ഞു അതിന്റെ ചാർ എടുക്കണം, അതിൽ ഒപ്പം ഒരു ചെറിയ കഷ്ണം പഞ്ഞിയും അതോടൊപ്പം ഒരു ചെറിയ പാത്രത്തിൽ വിനാഗിരിയും എടുക്കുക.
മുന്തിരി നീരിലേക്ക് ഒരു സ്പൂൺ വിനാഗിരി ചേർക്കുക. രണ്ടും നന്നായി മിക്സ് ചെയ്യ്തതിന് ശേഷം പഞ്ഞി ഉപയോഗിച്ച് കഴുത്തിൽ തേച്ച് പിടിപ്പിക്കുക. ദിവസവും മൂന്നോ നാലോ പ്രാവശ്യം ചെയ്താൽ ദിവസങ്ങൾക്ക് ഉള്ളിൽ നിങ്ങൾക്ക് ഫലം ലഭിക്കും. മുന്തിരി ചാർ ഉണ്ടാക്കുമ്പോൾ വെള്ളം ചേർക്കരുത്.
ഇനിയുള്ളത് ബദാമിന്റെ എണ്ണ, ചെറുതായി ചൂടാക്കി മസാജ് ചെയ്യുക ആണെങ്കിൽ കഴുത്തിലെ പാടുകൾ പോകും.
അതുപോലെ തന്നെ പിഴിഞ്ഞ നാരങ്ങയോട് തൊണ്ടിൽ ഒരു തരി ഉപ്പ് ഇട്ടതിന് ശേഷം വലിയ ബലം കൊടുക്കാതെ തേച്ചാലും കറുപ്പ് മായച്ചുകളയാൻ സാധിക്കും.
നിങ്ങൾ ഇതിൽ ഏത് രീതി ഉപയോഗിച്ചാലും ചെയ്യുന്നതിന് മുന്നേ ചെറു ചൂട് വെള്ളത്തിൽ കഴുത്ത് കഴുകി വൃത്തിയാക്കിയ ശേഷം ചെയ്യുക.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…