പേരിൽ തന്നെ സമ്പത്ത് ഉള്ള ചെടിയാണ് മണി പ്ലാന്റ്. വീട് പണിയുമ്പോഴും ഗൃഹ പ്രവേശനം നടുത്തുമ്പോഴും എല്ലാം സമയവും വാസ്തുവും എല്ലാം നോക്കുന്ന നാടാണ് നമ്മുടേത്.
മണി പ്ലാന്റ് എന്ന പച്ചയും വെള്ളയും നിറങ്ങൾ ചേർന്ന ഇലകൾ ഉള്ള ചെടി, പണവും സമ്പാദ്യവും വർധിപ്പിക്കും എന്ന് വിശ്വസിക്കുന്ന ഒട്ടേറെ ആളുകൾ ഉണ്ട് നമ്മുടെ നാട്ടിൽ, അതൊന്നും ഇല്ല ഇതൊക്കെ വെറും അന്ധവിശ്വാസങ്ങൾ ആണെന്ന് കരുതന്നവരും ഉണ്ട്.
വീടിന് ഉള്ളിൽ കുപ്പിയിൽ വെള്ളത്തിൽ നടുന്ന ചെടിയാണ് മണി പ്ലാന്റ്, വളരുമ്പോൾ ചെറിയ ചട്ടികളിൽ ആക്കി വെക്കാറും ഉണ്ട്. വീടിന് ഉള്ളിൽ വരുന്നത് കൊണ്ട് തന്നെ വീട്ടിൽ എപ്പോഴും ശുദ്ധവായു നില നിർത്താൻ ഇത് സഹായിക്കും.
ആളുകൾക്ക് ഉന്മേഷവും പോസിറ്റീവ് എനർജിയും നൽകുകയും ചെയ്യും. ഷെങ്ഷൂയി വിദഗ്ധർ അവരുടെ വിശ്വാസ പ്രകാരം പറയുന്നത്, മണി പാന്റ് വീടിന് ഉള്ളിൽ നട്ടാൽ നല്ല ഉന്മേഷവും നൽകുകയും സമ്മർദ്ദം കുറിച്ച് നല്ല ഉറക്കത്തിന് സഹായിക്കും എന്നുമാണ്. കൂടാത്ത ഇവ കമ്പ്യൂട്ടർ, ടെലിവിഷൻ എന്നിവയുടെ വശങ്ങളിൽ സ്ഥാപിക്കണം എന്നും അവർ പറയുന്നു.
വീടിനുള്ളിൽ പോസിറ്റിവ് എനർജി നിറക്കാൻ ഇത് സഹായിക്കുന്ന മണി പ്ലാന്റ് വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് മണി പ്ലാന്റ് നടരുതെന്ന് ഫെങ്‌ഷൂയി വിദഗ്‌ധർ പറയുന്നു. ഈ ഭാഗത്ത് കൂടുതൽ നെഗറ്റിവ് എനർജിയുണ്ടെന്നുള്ളതാണ് കാരണം. ഈ ദിശയിൽ ചെടി വെച്ചാൽ
സാമ്പത്തിക നഷ്ടം, കുടുംബാംഗങ്ങളുടെ ആരോഗ്യ നഷ്ടം എന്നിവ സംഭവിക്കും. എന്നാൽ, തെക്ക് കിഴക്ക് ദിശയിൽ മണി പ്ലാന്റ് വെച്ചാൽ കുടുംബത്തിൽ ആരോഗ്യവും സാമ്പത്തിക ഉയർച്ചയും ഉണ്ടാകും.
മണി പ്ലാന്റിന് ഗുണ ഫലങ്ങൾക്ക് ഒപ്പം ഏറെ ദോഷഫലങ്ങളും ഉണ്ട്, അതുകൊണ്ട് തന്നെ ഇത് പരിപാലിക്കുബോൾ കൂടുതൽ ശ്രദ്ധ നൽകണം.
വെളിച്ചവും സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം ഈ ചെടി നടാൻ, അതുപോലെ ഉണങ്ങിയ ചെടികൾ വീടിന് ഉള്ളിൽ വെക്കരുത്, ചെടികളുടെ ഉണങ്ങിയ ഇലകൾ നിലത്ത് വീണു കിടക്കാതെ എപ്പോഴും വൃത്തി ആയി സൂക്ഷിക്കണം.
വടക്ക് കിഴക്ക് ദിശയിൽ മണി പ്ലാന്റ് നട്ടാൽ ഭാര്യയും ഭർത്താവും തമ്മിൽ നിരന്തരം വഴക്കുകൾ ഉണ്ടക്കാൻ സാധ്യത കൂടുതൽ ആണ്. നടുന്നത് എളുപ്പം ആണെങ്കിലും അത് പരിപാലിക്കുന്നത് ആണ് ശ്രമകരം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…