ചർമത്തിൽ രൂപപ്പെടുന്ന നേരിയ വരകൾ ആണ് സ്ട്രെച്ച് മാർക്കുകൾ. തടി കൂടിയത്തിന് ശേഷം പെട്ടന്ന് കുറയുമ്പോഴും പ്രസവ ശേഷവുമാണ് കൂടുതലായും സ്ട്രെച്ച് മാർക്കുകൾ കണ്ടുവരുന്നത്. കൂടിയ ശതമാനം സ്ത്രീകൾക്കും പ്രസവ ശേഷമാണ് വയറുകളിൽ സ്ട്രെച്ച് മാർക്കുകൾ കാണുന്നത്. ഇത്തരം മാർക്കുകൾ പൂർണമായും മാറുന്നില്ല എങ്കിലും ആറു മാസം മുതൽ 12 മാസ കാലയളവിൽ സ്ട്രെച്ച് മാർക്കുകൾ മങ്ങിപ്പോകാറുണ്ട്.
എന്നാൽ സ്‌ട്രേച്ചിൽ ശാസ്ത്രീയമായി കളയുന്നത് വളരെ ചിലവേറിയ ഒരു പ്രവർത്തനമാണ്. ക്രീം, ജെൽ, ലോഷൻ, സർജറി എന്നിവയിലൂടെ സ്ട്രെച്ച് മാർക്കുകൾ കളയാൻ കഴിയും എന്ന് പറയുന്നുണ്ട് എങ്കിലും പൂർണമായി മാറാൻ സാധ്യത കുറവാണ്. ചികിത്സ നടത്തിയില്ലെങ്കിലും കല ക്രമേണ കുറയുന്നതാണ് സ്ട്രെച്ച് മാർക്കുകൾ.
സ്ട്രെച് മാർക്കുകൾ ഒഴിവാക്കാൻ പ്രകൃതി ദത്ത മാർഗങ്ങൾ
1. കറ്റാർ വാഴയുടെ നീര് പുരട്ടുന്നത് നല്ലതാണ്.
2. സ്ട്രെച്ച് മാർക്കുകൾ ഉള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണ്.
3. കാരറ്റ് നീരും കടലുപ്പും ചേർത്ത് പുരട്ടുന്നത് നല്ലതാണ്.
സ്ട്രെച്ച് മാർക്കുകൾ വരാതെ ഇരിക്കാൻ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ
1. പ്രസവം കൂടാതെ ഒരു വിഭാഗം സ്ത്രീകൾക്ക് സ്ട്രച്ച് മാർക്കുകൾ വരാറുണ്ട്. അത്തരത്തിൽ ഉള്ളവർ പെട്ടന്ന് തടി കുറക്കുന്ന രീതികൾ പരീക്ഷിക്കരുത്. പതുക്കെ തടി കുറക്കണം, വിറ്റാമിൻ എ, വിറ്റാമിൻ സി, സിങ്ക് തുടങ്ങിയ അടങ്ങിയ ഭക്ഷണങ്ങൾ ശരീര ചർമത്തെ ബാലപ്പെടുത്തും.
2. നല്ല രീതിയിൽ വ്യായാമ മുറകൾ നടത്തി ശരീര ഭാരം അമിതമാക്കാതെ നിലനിർത്താൻ ശ്രമിക്കുക.
3. ജങ്ക് ഫുഡുകൾ പൂർണ്ണമായും ഒഴിവാക്കുക.
4. ദിവസം 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
5. ഗർഭ കാലത്ത് ശരീരഭാരം ക്രമാതീതമായി കൂടുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…