സ്തനങ്ങളുടെ വലുപ്പം പറയുമ്പോൾ 34 അല്ലെങ്കിൽ 36 എന്ന് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ കപ്പ് സൈസ് പറയാൻ അറിയുമോ; എങ്ങനെ കണ്ടെത്താം നിങ്ങളുടെ കപ്പ് സൈസ്..!!

391

സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന ഒന്നാണ് എന്ന് തന്നെ വേണം പറയാൻ. എന്നാൽ പലപ്പോഴും സ്ത്രീകൾക്ക് സ്വന്തം സ്തനങ്ങളുടെ കൃത്യമായ സ്തന വലിപ്പം അറിയില്ല എന്നുള്ളതാണ് വാസ്തവം.

32 എന്നോ 34 എന്നോ 36 എന്നോ ഒക്കെ പറയുന്ന ആളുകൾക്ക് അതിനപ്പുറം കപ്പ് സൈസ് പറയാൻ അറിയില്ല എന്നുള്ളതാണ് യാഥാർഥ്യം. വളരെ ചുരുങ്ങിയ ആളുകൾക്ക് മാത്രാമാണ് കപ്പ് സൈസ് അടക്കം സ്തനങ്ങളുടെ വലിപ്പം അറിയൂ എന്നുള്ളതാണ് ഒരു സത്യം തന്നെ ആണെങ്കിൽ കൂടിയും ആരും അത് അംഗീകരിക്കില്ല. എന്തൊക്കെ ആയാലും നമ്മുടെ സ്തനങ്ങൾക്ക് യഥാർത്ഥമായ അഴക് കാണണം എങ്കിൽ അതിന് അനുയോജ്യമായ ബ്രാ തന്നെ ധരിക്കണം.

അല്ലെങ്കിൽ പഴമക്കാർ പറയുന്നത് പോലെ ഏച്ച് കെട്ടിയാൽ മുഴച്ചിരിക്കും എന്നുള്ളതാണ് സംഭവം. അനുയോജ്യമായ ബ്രാ ധരിച്ചില്ലെങ്കിൽ അത് നമ്മുടെ സ്തനങ്ങളെ തന്നെ ബാധിക്കുന്ന വിഷയമാണ്. നമ്മുടെ സ്തനങ്ങളുടെ വലിപ്പം മനസിലാക്കി നമ്മൾക്ക് അനുയോജ്യയമായ യഥാർത്ഥ ബ്രാ ധരിക്കുക. ഇത്രയൊക്കെ പറയുമ്പോൾ നിങ്ങൾ തന്നെ ആലോചിക്കുണ്ടാവും എങ്ങനെ ആയിരിക്കും ബ്രായുടെ സൈസ് കണ്ടെത്തുക എന്നുള്ളത്.

അതെങ്ങനെ എന്നുള്ളതാണ് പറയാം. ആദ്യം തന്നെ നിങ്ങൾ ഒരു ടേപ്പ് എടുത്ത് സ്തനത്തിന്റെ താഴത്തുകൂടി ചുറ്റി അളവെടുക്കുക. ഒരിക്കലും നമ്മൾ അളവെടുക്കുമ്പോൾ ടേപ്പ് അമിതമായി മുറുകെ പിടിക്കാനോ അതുപോലെ അയഞ്ഞ രീതിയിൽ പിടിക്കാനോ പാടുള്ളതല്ല. സാധാരണ ആയിട്ടുള്ള രീതിയിൽ ആയിരിക്കണം നിങ്ങൾ ടേപ്പ് പിടിക്കേണ്ടത്. അപ്പോൾ നിങ്ങൾക്ക് കിട്ടുന്ന അളവ് രേഖപ്പെടുത്തുക, അതൊരു ഇരട്ട സംഖ്യ ആണെങ്കിൽ അതിനൊപ്പം നാലും അതൊരു ഒറ്റ സംഖ്യ ആണെങ്കിൽ അതിനൊപ്പം അഞ്ചും കൂട്ടുക.

അതാണ് നിങ്ങളുടെ ബാൻഡ് സൈസ്. ഉദാഹരണത്തിന് നിങ്ങൾക്ക് കിട്ടുന്ന സംഖ്യ 26 ആണെന്ന് കരുതുക. 26 + 4 = 30 ആയിരിക്കും അല്ലെങ്കിൽ 27 + 5 = 32 ആയിരിക്കും നിങ്ങളുടെ ബാൻഡ് സൈസ്. ബാൻഡ് സൈസ് കിട്ടിക്കഴിഞ്ഞാൽ അടുത്തത് ബസ്റ്റ് സൈസ് കണ്ടു പിടിക്കുക എന്നുള്ളതാണ്. അതിനായി സ്തനങ്ങളുടെ ഏറ്റവും ഉയർന്ന ഭാഗത്ത് നിന്നുള്ള അളവ് നിങ്ങൾ എടുക്കണം. അതിനായി നേരത്തെ ചെയ്തത് പോലെ നിങ്ങൾ ടേപ്പ് എടുത്ത് സ്തനങ്ങളുടെ ഏറ്റവും ഉയർന്നു നിൽക്കുന്നു എന്ന് നിങ്ങൾക്ക് തോന്നുന്ന ഭാഗത്ത് നിന്നും ചുറ്റി വെച്ച് ആ നമ്പർ രേഖപ്പെടുത്തുക.

അതാണ് നിങ്ങളുടെ ബസ്റ്റ് സൈസ്. അതൊരു പോയിന്റ് ആയിട്ടാണ് വരുന്നത് എങ്കിൽ അതിന്റെ അടുത്തുള്ള സംഖ്യ നമുക്ക് എടുക്കാം. ഇപ്പോൾ കിട്ടിയ സൈസിൽ നിന്നും നിങ്ങൾ നേരത്തെ കിട്ടിയ ബാൻഡ് സൈസ് കുറക്കുക. അപ്പോൾ കിട്ടുന്ന നമ്പർ വെച്ച് നമുക്ക് താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റ് വെച്ച് നിങ്ങളുടെ ബ്രായുടെ കപ്പ് സൈസ് നിങ്ങൾക്ക് കണ്ടെത്താൻ കഴിയും

1″ = A Cup
2″ = B Cup
3″ = C Cup
4″ = D Cup
5″ = DD Cup
6″ = DDD Cup

ഉദാഹരണം പറയുക ആണെങ്കിൽ ബസ്റ്റ് സൈസ് 37 ഇഞ്ച് ഒപ്പം ബാൻഡ് സൈസ് 34 ഇഞ്ച് ആണെന്ന് കരുതുക. അപ്പോൾ 37 – 34 = 3 . അങ്ങനെ എങ്കിൽ നിങ്ങളുടെ സൈസ് 34C ആയിരിക്കും.

You might also like