ഉപയോഗിച്ച അടിവസ്ത്രങ്ങൾ കഴുകാതെ വീണ്ടും ഉപയോഗിക്കുന്നതിൽ സ്ത്രീകൾ മുന്നിൽ; ഉറങ്ങുമ്പോൾ അടിവസ്ത്രങ്ങൾ ധരിച്ചാൽ; ഇത്തരത്തിൽ ഉള്ള വസ്ത്രധാരണം ദാമ്പത്യ ജീവിതം തകർക്കും..!!
സ്ത്രീ പുരുഷ ഭേതമന്യ എല്ലാവരും ധരിക്കുന്ന വസ്‌ത്രങ്ങളിൽ ഒന്നാണ് അടിവസ്ത്രങ്ങൾ. കൊച്ചു കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ ജീവിതത്തിന്റെ ഭാഗമായി അടിവസ്ത്രങ്ങൾ ഉണ്ട് താനും. അടിവസ്ത്രം ഉപയോഗിക്കാത്ത ആളുകൾ വിരളം ആണെന്ന് വേണമെങ്കിൽ പറയേണ്ടി വരും.
ശരീരത്തിനോട് ഏറെ ചേർന്ന് കിടക്കുന്ന കുഞ്ഞൻ വസ്ത്രം ആണെങ്കിൽ കൂടിയും ഇതിന്റെ തിരഞ്ഞെടുക്കലുകളിൽ തൊണ്ണൂറു ശതമാനം ആളുകളും ശരിയായ രീതിയല്ല ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഉണ്ടാകുന്ന ഗുരുതരമായ അശ്രദ്ധ ഗുരുതരമായ ത്വക്ക് രോഗങ്ങൾക്കും അതുപോലെ ലൈം ഗീക ശേഷിയെ പോലും തകർത്തു കളയും.
സ്വകാര്യ ഭാഗങ്ങളിൽ ആവർത്തിച്ചുള്ള ചൊറിച്ചിൽ, ഫങ്കസ് ബാധ എന്നിവ ഉണ്ടാകുന്നുണ്ടെങ്കിൽ അതിനുള്ള ഒന്നാമത്തെ പ്രതി അടിവസ്ത്രങ്ങൾ തന്നെ ആയിരിക്കും. പുതിയ അടിവസ്ത്രങ്ങൾ വാങ്ങുമ്പോൾ കഴുകാതെ ഉപയോഗിക്കുന്ന ആളുകൾ ആണ് നമ്മളിൽ അധികവും.
എന്നാൽ ഫാക്ടറിയിൽ നിന്നും പാക്ക് ചെയ്തു വരുന്ന ഈ വസ്ത്രങ്ങളിൽ പൊടിയും അണുക്കളും നിറഞ്ഞതായിരിക്കും. പലപ്പോഴും മംസങ്ങളോളം കവറുകളിൽ ഇരുന്നാണ് ഇത് നമ്മുടെ കൈകളിലേക്ക് എത്തുന്നത്. അതുവരെയും അണു ശുചീകരണം ഒന്നും നടക്കുന്നതും ഇല്ല. അതുകൊണ്ട് ഇത്തരത്തിൽ കഴുകാതെ ഉപയോഗിക്കുന്നത് അണുബാധ ഉണ്ടാക്കും. സ്ത്രീകൾ പാന്റീസിനേക്കാൾ ബ്രാകൾ ആണ് കൂടുതൽ ആയും കഴുകാതെ ഉപയോഗിക്കുന്നത്.
65 മുകളിൽ ഉള്ള നാൽപ്പത്തിയഞ്ച് ശതമാനം ആളുകളും ബ്രാ കഴുകാതെ ഉപയോഗിക്കുമ്പോൾ മുപ്പത് വയസിനു താഴെ ഉള്ള ആളുകൾ ഇത്തരത്തിൽ ഉള്ളത് മുപ്പത്തിയഞ്ച് ശതമാനം വരും. മുലയൂട്ടുന്ന അമ്മമാർ അവരുടെ ബ്രാകൾ കഴുകുന്നതിൽ അങ്ങേയറ്റം ശ്രദ്ധ പുലർത്തണം എന്ന് വിദഗ്ദർമാർ പറയുന്നു.
അതുപോലെ ഉപയോഗിച്ച അടിവസ്ത്രങ്ങൾ കഴുകാതെ വീണ്ടും ഉപയോഗിക്കുന്നതിൽ കൂടുതലും ഉള്ളത് സ്ത്രീകൾ ആണെന്ന് പഠനങ്ങൾ പറയുന്നു. ഇതിൽ പുരുഷന്മാർ വീണ്ടും അധികം ഉപയോഗിക്കുന്നില്ല എന്നും പറയുന്നു. ഒരു ദിവസം ഒരേ അടിവസ്ത്രം കൂടുതൽ ഉപയോഗിക്കുന്നതും സ്ത്രീകൾ ആണ്.
അടിവസ്ത്രം ഉപയോഗിച്ച് ഉറങ്ങിയാൽ ത്രഷ്, വാഗിനൈറ്റിസ്, ബാക്റ്റീരിയൽ വാഗിനോസിസ് എന്നിവക്ക് ഉള്ള സാദ്ധ്യതകൾ കൂടുതൽ ആണ്. അതെ സമയം വ്യായാമങ്ങൾ ചെയ്യുമ്പോഴും അടിവസ്ത്രങ്ങളിൽ വിയർപ്പ് ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതിന് ശേഷം അടിവസ്ത്രങ്ങൾ മാറ്റിയില്ല എങ്കിൽ ദുർഗന്ധം ഉണ്ടാക്കാനും അണുബാധ ഉണ്ടക്കാനും കാരണം ആകും.
ഇറുകിയ അടിവസ്ത്രങ്ങൾ ധരിക്കുന്നതും ബാക്ടീരിയകൾ ഉണ്ടാകാൻ കാരണം ആകും. പുരുഷന്മാർ ഇറുകിയ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നതിൽ കൂടി അമിതമായ താപനില വൃഷ്ണങ്ങളിൽ ഉണ്ടാകുകയും ബീജോൽപ്പാദനത്തിന് പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഒരു അടിവസ്ത്രം വാങ്ങിയാൽ ആറുമാസത്തെ കൂടുതൽ ഉപയോഗിക്കുന്നത് നല്ലതല്ല.