സ്ത്രീകൾ ഇങ്ങനെയൊക്കെ ചെയ്യുന്നത് പുരുഷന് ഇഷ്ടമല്ല; പങ്കാളിയെ സഹനശേഷി നഷ്ടപ്പെടുകയും വഴക്കിലേക്ക് നയിക്കുകയും ചെയ്യുന്ന ചില കാര്യങ്ങൾ, സ്ത്രീകൾ തീർച്ചയായും ഇതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്..!!

12,859

സ്ത്രീയും പുരുഷനും തമ്മിൽ ഒട്ടേറെ കാര്യങ്ങളിൽ അവരുടേതായ വ്യത്യാസങ്ങൾ ഉണ്ട്. സമത്വം വേണം എന്നൊക്കെ പറയുന്ന കാലഘട്ടം ആണെങ്കിൽ കൂടിയും സ്ത്രീക്കും അതുപോലെ തന്നെ പുരുഷനും ചില കാര്യങ്ങളിൽ അവരുടേതായ സ്വകാര്യതകൾ ഉണ്ടെന്നു വേണം എങ്കിൽ പറയേണ്ടി വരും. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ പലപ്പോഴും അവരുടെ വികാരങ്ങൾ അടക്കി വെക്കുന്ന അല്ലെങ്കിൽ ഒളിപ്പിച്ചു വെക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾ ആണ്.

പ്രത്യേകിച്ച് ചിലപ്പോൾ സ്ത്രീകൾ വേഗത്തിൽ വിഷമവും ദേഷ്യവും ഒക്കെ വരുമ്പോൾ കരയുമെങ്കിൽ പുരുഷന്മാർ പലപ്പോഴും ഇതൊക്കെ അടക്കി വെക്കാൻ ആണ് ആഗ്രഹിക്കുന്നത്. എന്നാൽ പലപ്പോഴും സ്ത്രീ പങ്കാളിയിൽ നിന്നും പുരുഷൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ പുരുഷന്മാർക്ക് സ്ത്രീകളിൽ നിന്നും അലോസരമായി തോന്നുന്ന ചില കാര്യങ്ങൾ ഉണ്ട്.

ഇത്തരം കാര്യങ്ങളിൽ സ്ത്രീകളുടെ ചിന്തകൾ പോകുന്നത് പുരുഷൻ ചിന്തിക്കാത്ത വശങ്ങളിൽ കൂടി ആയതുകൊണ്ട് തന്നെ ബന്ധത്തിൽ വിള്ളൽ വീഴാനുള്ള സാധ്യതകൾ കൂടുതലാണ്. ഈ കാര്യങ്ങൾ നിർത്തണം എന്ന് പുരുഷന്മാർ പലപ്പോഴും ആഗ്രഹിക്കും. അത്തരത്തിൽ സ്ത്രീകളിൽ നിന്നും പുരുഷന്മാർക്ക് അലോസരമുണ്ടാക്കുന്ന ചില കാര്യങ്ങൾ അറിയാം. പുരുഷന്മാരിൽ പലപ്പോഴും നിരാശയും സങ്കടവും അമർഷവും ഉണ്ടാക്കുന്ന ഒന്നാണ് ചെറിയ വിഷയങ്ങളിൽ പോലും വളരെ അധികം നീണ്ടു പോകുന്ന വഴക്കുകൾ.

വഴക്കുകളോ തർക്കങ്ങളോ ഉണ്ടാകുമ്പോൾ അത് പരിഹരിക്കാൻ ഉള്ള മാർഗത്തിലേക്ക് എത്തുന്നതിൽ കൂടുതൽ അനാവശ്യമായ വഴക്കുകളിലേക്കും തർക്കങ്ങളിലേക്കും അത് നീങ്ങുകയും മൂർച്ഛിക്കുമ്പോൾ പുരുഷനും അനുസൃതമായി തർക്കത്തിൽ വിജയം നേടാനുള്ള ശ്രമങ്ങൾ നടത്തുകയും തുടർന്ന് ചെറിയ വിഷയങ്ങൾ വലിയ വഴക്കായി മാറുകയും ചെയ്യുന്നു. സ്ത്രീ പങ്കാളികൾ കൂടുതൽ സമയവും പുരുഷ പങ്കാളിയോട് സംസാരിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ആണ്.

ഇപ്പോഴും തങ്ങളോട് എന്തെങ്കിലും ഒക്കെ സംസാരിക്കണം എന്ന് തന്നെയാണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്. ഒട്ടേറെ സമയം സംസാരിച്ചാലും ഒന്നും സംസാരിച്ചില്ല എന്നുള്ള പിണക്കങ്ങൾ പറയുന്ന ആളുകൾ ആണ് സ്ത്രീകൾ. ഒരു പരിധിയിൽ അധികമായി സംസാരിക്കാൻ മടി കാണിക്കുന്ന ആളുകൾ ആണ് പുരുഷന്മാർ. പൊതുവെ എന്തെങ്കിലും വിഷയത്തിൽ ആഴത്തിൽ ചിന്തിക്കുമ്പോൾ നിശബ്ദത പാലിക്കുകയും വിഷയത്തിന്റെ ഗൗരവം അനുസരിച്ചു അതിന്റെ ഭാവ വ്യത്യാസങ്ങൾ മുഖത്ത് പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ആളുകൾ ആണ് പൊതുവെ പുരുഷന്മാർ.

എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീ തന്റെ പങ്കാളിയിൽ എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ട് എന്നും അത് തനിക്ക് അറിയണം എന്നുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യും. എന്നാൽ ഇത് പലപ്പോഴും പുരുഷ ചിന്തകളെ അലോസപ്പെടുത്തും. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ പലപ്പോഴും നിശബ്ദത കൂടുതൽ ഇഷ്ടപ്പെടുന്ന ആളുകളും ഏകാന്തത ആഗ്രഹിക്കുന്ന ആളുകളും ആണ്.

എന്നാൽ ഈ കാര്യങ്ങൾ പലപ്പോഴും തങ്ങൾ ചെയ്ത എന്തെങ്കിലും കാര്യത്തിൽ ഉള്ള പിണക്കം ആണെന്ന് സ്ത്രീകൾ തെറ്റിദ്ധരിക്കാറുണ്ട്. അതുപോലെ മറ്റൊരു പ്രധാനമായ കാര്യമാണ്. സിനിമയിലും അല്ലെങ്കിൽ സീരിയൽ അടക്കമുള്ള സംഭവങ്ങളിലെ റൊമാന്റിക്ക് രംഗങ്ങൾ തനിക്കും വേണം എന്നും പുരുഷപങ്കാളിയിൽ നിന്നും സ്ത്രീ അത് ആഗ്രഹിക്കുകയും ചെയ്യുന്നത്.

സിനിമകളിൽ അടക്കമുള്ള യാഥാർഥ്യ ബോധം ഇല്ലാത്ത വിഷയങ്ങൾ രീതികൾ ജീവിതത്തിൽ കൊണ്ടുവരാൻ സ്ത്രീകൾ പലപ്പോഴും ശ്രമിക്കുന്നത് പുരുഷന്മാർക്ക് അലോസരമുണ്ടാക്കുന്ന ഒന്നാണ്. അതുപോലെ തന്നെ ചില സമയങ്ങളിൽ ചില വിഷയങ്ങൾ ചെയ്യാൻ അമിതമായ താല്പര്യം കാണിക്കുന്ന ആളുകൾ ആണ് പൊതുവെ സ്ത്രീകൾ എന്നാൽ ഈ കാര്യങ്ങൾ പലപ്പോഴും പുരുഷന്മാർക്ക് ഇഷ്ടമുണ്ടാവില്ല.

എന്നാൽ ഇത്തരം കാര്യങ്ങൾ സ്ത്രീകൾ ഒരിക്കലും പുരുഷന്മാരോട് തുറന്നു പറയില്ല. മറിച്ച് അവർ ചില ചേഷ്ടകൾ ഹിന്റുകൾ ഒക്കെ നൽകും. എന്നാൽ ഈ സംഭവം യഥാർത്ഥത്തിൽ പുരുഷന് കൃത്യമായി മനസിലാവില്ല. അതുകൊണ്ടു പിന്നീട് ആ വിഷയം കഴിഞ്ഞു പിന്നീട് എപ്പോൾ എങ്കിലും ഇതിനെ കുറിച്ച് തുറന്ന് പറയുമ്പോൾ സ്ത്രീ ആഗ്രഹിച്ചത് നടത്തിക്കൊടുക്കാൻ പുരുഷ പങ്കാളിക്ക് താല്പര്യം ഉണ്ടായിരുന്നത് ആയിരിക്കും.

എന്നാൽ ഹിന്റുകൾ മനസിലാക്കി എടുക്കാൻ പുരുഷന് കഴിയാതെ പോകുന്നു. സ്ത്രീകൾ പലപ്പോഴും ആഗ്രഹിക്കുന്നത് പങ്കാളി തങ്ങൾ ആഗ്രഹിക്കുന്നത് തങ്ങൾ ആവശ്യപ്പെടാതെ തന്നെ നടത്തി കൊടുക്കുന്നത് ആണ്. എന്നാൽ പുരുഷൻ പലപ്പോഴും സ്ത്രീ ചോദിക്കുന്നത് നടത്തി കൊടുക്കാൻ ആഗ്രഹിക്കുന്ന ആളുകളും ആണ്.

അതുപോലെ തന്നെ പുരുഷന്മാർ ചെയ്യുന്ന ചില കാര്യങ്ങൾ അല്ലെങ്കിൽ വിനോദങ്ങൾ എല്ലാം തങ്ങൾക്കും ഇഷ്ടമല്ലെങ്കിലും അറിയില്ല എങ്കിലും പങ്കാളിക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതിനു വേണ്ടി ചെയ്യുന്ന ആളുകൾ ആണ് സ്ത്രീകൾ. എന്നാൽ താല്പര്യമില്ലെങ്കിലും ഭർത്താവിനോടോ പങ്കാളിയോടോ സമയം ചിലവഴിക്കാൻ ചെയ്യുന്ന ഈ പൊട്ടത്തരങ്ങൾ പുരുഷന്മാർ പെട്ടന്ന് മനസിലാക്കും. സ്ത്രീകൾ ഇങ്ങനെ കാട്ടിക്കൂട്ടുന്നത് നിർത്താൻ ആഗ്രഹിക്കുന്ന ആളുകൾ ആണ് പുരുഷന്മാർ.

You might also like