വായ്‌നാറ്റം ഉണ്ടാകാൻ കാരണം എന്താണ്; വായ്നാറ്റത്തിന്റെ സ്വഭാവത്തെ നോക്കി രോഗങ്ങൾ തിരിച്ചറിയാം..!!
ഒരാളുടെ വ്യക്തിത്വം നമുക്ക് തെളിയിക്കാൻ കഴിയുന്നത് നമ്മുടെ സംസാരത്തിൽ നിന്നും ആണ്. നമ്മൾ ഒരാളോട് വളരെയധികം ആത്മവിശ്വാസത്തോടെ സംസാരിക്കുമ്പോൾ ആണ് നമ്മുടെ വ്യക്തിത്വത്തിന് ഉയർച്ച ഉണ്ടാകുന്നത്.
എന്നാൽ, നമ്മുടെ ആ ആത്മവിശ്വാസം ഇല്ലാതാക്കുന്ന പ്രധാന ഘടകമാണ് വായ്‌നാറ്റം. വായിൽ നിന്നും നമ്മൾ സംസാരിക്കുമ്പോൾ പുറത്ത് വരുന്ന ദുർഗന്ധം നമ്മുടെ ആത്മവിശ്വാസത്തെ തകർക്കുന്നത്. ഇന്നത്തെ തലമുറയിൽ യുവത്വം മുതൽ മുതിർന്നവരിൽ വരെ ഇത് കണ്ടുവരുന്നുണ്ട്. അമ്പത് ശതമാനം ആളുകളിൽ ഇപ്പോൾ ഈ പ്രശ്നം കണ്ടുവരുന്നു.
ഇന്റർവ്യൂവിന് സമീപിക്കുമ്പോഴോ, എ സി റൂമിൽ ഇരുന്ന് സംസാരിക്കുമ്പോഴോ അടുത്തിരുന്നുള്ള സമീപനത്തിലോ ആണ് ഈ പ്രശ്നം മറ്റുള്ളവർക്ക് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.
വായിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ കൊണ്ടാല്ലാതെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന നിരവധി അസുഖങ്ങൾ മൂലവും വായ്‌നാറ്റം ഉണ്ടാകാൻ ഉള്ള സാധ്യത ഉണ്ട്.
വായ്നാറ്റത്തെ നമുക്ക് രണ്ടായി തരം തിരിക്കാം,
ഒന്നാമതായി ഉള്ളത് നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന വായ്‌നാറ്റം, ഇത്തരത്തിൽ ഉണ്ടാകുന്ന വായ്‌നാറ്റം അര മണിക്കൂർ കൊണ്ടോ ഒരു മണിക്കൂർ കൊണ്ടോ ഇല്ലാതെ ആകും, ഉദാഹരണത്തിന് ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കുമ്പോൾ ഉണ്ടാകുന്ന വായ്‌നാറ്റം, ഇത്തരത്തിൽ ഉള്ള വായ്‌നാറ്റം നന്നായി വായ് കഴുകുമ്പോഴോ, അല്ലെങ്കിൽ കുറച്ചു നേരം സംസാരിക്കുമ്പോഴോ നമ്മളിൽ നിന്നും ഇല്ലാതെ ആകും. ഇത്തരം വായ്നാറ്റങ്ങൾ താൽക്കാലിക വായ്‌നാറ്റം മാത്രമാണ്.
അല്ലാതെ വരുന്ന വായ്‌നാറ്റം, നമ്മൾ കുറെ നേരം സംസാരിക്കാതെ ഇരുന്ന് സംസാരിക്കുമ്പോൾ ഉണ്ടാകുന്നത് അടക്കുമുള്ള വായ്‌നാറ്റം ആണ്. ഇത്തരം വായ്നാറ്റങ്ങൾ നമ്മുടെ ആത്മവിശ്വാസം കുറക്കും, ഇത്തരത്തിൽ ദുർഗന്ധം ഉണ്ടക്കാൻ പല തരത്തിൽ ഉള്ള കാരണങ്ങൾ ഉണ്ട്, പ്രധാനമായും വായിൽ ഉൾക് പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്ന വായ് നാറ്റം തന്നെയാണ്.
അതിൽ മോണയിൽ നിന്നും ഉണ്ടാക്കുന്ന അസുഖങ്ങൾ മൂലം ഉണ്ടാകുന്ന ദുർഗന്ധം. മോണയിൽ നിന്നും ഇടക്ക് പല്ല് തേക്കുമ്പോൾ വരുന്ന രക്തം, മോണയിൽ ഉണ്ടാകുന്ന നീർക്കെട്ട് മൂലം സംഭവിക്കുന്നതാണ്.
ഉപ്പ് വെള്ളം കൊണ്ടാൽ ഒക്കെയും തൽക്കാലം ദുർഗന്ധത്തിന് ആശ്വാസം ലഭിക്കും എങ്കിലും, ഇരുപത് വർഷം ആയി വരെ മാറാതെ ഈ അസുഖം നില നിൽക്കുന്ന ആളുകൾ ഉണ്ട്, ഇവർക്ക് വായിൽ നിന്നും മോശം ഗന്ധം പുറത്ത് വന്നുകൊണ്ടേ ഇരിക്കും.
അതുപോലെ തന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഉണ്ടാക്കുന്ന ഗന്ധം, നമ്മൾ കഴിക്കുന്ന ഭക്ഷണം പലപ്പോഴും പല്ലിന്റെ ഇടയിൽ ഇരുന്ന് അഴുകുന്ന അവസ്ഥ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിൽ അഴുകുന്നത് ദുർഗന്ധം ഉണ്ടാക്കും, അതിന് ഒപ്പം പലരും രാവിലെ മാത്രം ആണ് പല്ല് തേക്കുന്നത്. എന്നാൽ രാവിലെ തേക്കുന്നതിനെക്കാൾ പ്രാധാന്യം ഉള്ളതാണ് രാത്രിയിൽ പല്ലുകൾ വൃത്തിയാക്കുന്നത്. എന്നാൽ രണ്ട് നേരവും പല്ലുകൾ തേച്ചാലും ചിലർക്ക് മോശം ഗന്ധം അനുഭവപ്പെടാറുണ്ട്, ഇതിനുള്ള കാരണം പല്ലുകൾക്ക് ഇടയിൽ ഉള്ള ഗാപ്പുകളിൽ ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങൾ ഇരുന്നു അഴുകുന്നത് ആണ്. ഭക്ഷണം കഴിച്ച ശേഷം വാ കഴുകിയാലും ഇത് പൂർണമായി വെളിയിൽ പോകണം എന്നില്ല.
ഇതല്ലാതെ നമ്മുടെ വായ്ക്കുള്ളിൽ 200 തരം ബാക്റ്റീരിയകൾ ഉണ്ട്. ഇതിൽ നല്ലതും ചീത്തയും ഉണ്ട്. നല്ലത് ദഹനത്തിന് ഉള്ളതും മോശം ബാക്റ്റീരിയകൾ നമ്മുടെ വായിൽ നാറ്റം ഉണ്ടാക്കും, കുറച്ചു നേരം മിണ്ടാതെ ഇരിക്കുമ്പോഴും അല്ലാതെ രാവിലെ ഉറങ്ങി ഉണരുമ്പോൾ ഇത്തരത്തിൽ ഉള്ള ബാക്റ്റീരിയകൾ അമിത അളവിൽ വായ്ക്കുള്ളിൽ ഉണ്ടെങ്കിൽ ദുർഗന്ധം ഉണ്ടാക്കും.
ഇതുകൂടാതെ വായിൽ അല്ലാത്ത പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന വായ്‌നാറ്റം ആണ്. ടോൾസലിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ മൂലം ഉണ്ടാകുന്ന വായ്‌നാറ്റം. അതുപോലെ മൂക്കിനകത്ത് ദശ വളർച്ച ഉണ്ടെങ്കിൽ വായിൽ ദുർഗന്ധം ഉണ്ടാവും.
ഇതുകൂടാതെ വിട്ട് മാറാത്ത നെഞ്ചിരിച്ചിൽ, അസിഡിറ്റി, പുളിച്ചു തികട്ടൽ തുടങ്ങി വയറ്റിൽ ഉണ്ടാകുന്ന അസുഖങ്ങൾ മൂലവും വായ്‌നാറ്റം ഉണ്ടാകുവാൻ കാരണം ആകുന്നു.
വായ്‌നാറ്റം ഇല്ലാതെ ആക്കാൻ ചെയ്യാൻ കഴിയുന്ന പൊടികൈകൾ എന്തൊക്കെ എന്ന് നോക്കാം,
തൈര് രാവിലെയും വൈകിട്ടും വായിൽ ഇട്ട് ഒരു മിനിറ്റ് കുപ്ലിച്ച ശേഷം തുപ്പി കളയുക. ഇങ്ങനെ ദിനവും ചെയ്താൽ വായിൽ ഉള്ള മോശം ബാക്റ്റീരിയയെ ഇല്ലാതാക്കി നല്ല ബാക്ടീരിയകളുടെ അളവ് കൂടുകയും വായ്‌നാറ്റം ഇല്ലാതെ അക്കാനും സഹായിക്കും.
അതുപോലെ തന്നെ ഭക്ഷണ ശേഷം ഒരു തുള്ളി നാരങ്ങ നീര് വായിൽ ഇട്ട് ചുഴറ്റുക. ഇങ്ങനെ ചെയ്താൽ മോശം ബാക്ടീരിയകൾ വായിൽ നിന്നും ഇല്ലാതെ ആകും.
അതുപോലെ തന്നെ നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ജീരകം, പേരും ജീരകം, ഏലക്ക എന്നിവ വായിൽ ചവച്ചാലും മോശം ബാക്ടീരിയകളെ ഇല്ലാതെ ആക്കും.
അതുപോലെ തന്നെ വായ്ക്കുള്ളിൽ മോണയിൽ നീർവീക്കം ഉണ്ടെങ്കിൽ ഉപ്പ് വെള്ളം വായിൽ കൊണ്ട് തുപ്പി കളയുക, അതുപോലെ കുറച്ചു വെള്ളത്തിൽ ഒന്നോ രണ്ടോ തരിഅപ്പക്കാരം അഥവാ സോഡാ പൊടി ഇട്ട ശേഷം വായിൽ കൊണ്ട് തുപ്പി കളയുന്നതും വായ്‌നാറ്റം ഒഴിവാക്കാൻ നല്ലതാണ്.
വായ്ക്കുള്ളിൽ അല്ലാത്ത രോഗങ്ങൾക്ക് ഡോക്ടറെ കണ്ട് വിശദമായ ചികിത്സ നേടുക.