നിപ്പ വീണ്ടും എന്തുമെന്ന ഭയം; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം..!!
കേരളത്തെ ഭീതിയിൽ ആഴ്ത്തി, ഇരുപതോളം ജീവൻ കവർന്ന നിപ്പ വൈറസ് വീണ്ടും എത്താൻ സാധ്യത ഉണ്ടെന്നുള്ള സൂചനകൾ നൽകി ജാഗ്രത നിർദ്ദേശങ്ങൾ നൽകി ആരോഗ്യ വകുപ്പ്. കഴിഞ്ഞ വർഷം ഡിസംബർ മുതൽ ജൂണ് വരെ ആയിരുന്നു നിപ്പ വൈറസ് കേരളത്തെ ഭീതിയിൽ ആഴ്ത്തിയത്. അതുകൊണ്ട് തന്നെ വീണ്ടും ജനുവരിയിൽ നിപ്പ തിരിച്ചു വരാൻ ഉള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ജനുവരി മുതൽ ജൂണ് വരെ പഴ വർഗ്ഗങ്ങൾ കഴിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണം എന്നും, പക്ഷികളോ വവ്വാലുകളോ കടിച്ച പഴവർഗ്ഗങ്ങൾ കഴിക്കരുത് എന്നും പഴങ്ങൾ നന്നായി കഴുകിയത്തിന് ശേഷം മാത്രമേ കഴിക്കാവൂ എന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകുന്നു.
മുന്‍കരുതലുകള്‍ എടുക്കാന്‍ മെഡിക്കല്‍ കോളേജുകള്‍ക്കും ജില്ലാ ആശുപത്രികള്‍ക്കും താലൂക്ക് ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പാലിക്കാനും ആശുപത്രികളില്‍ കഫക്കെട്ട് പനി തുടങ്ങിയ ലക്ഷണങ്ങളുമായി എത്തുന്നവര്‍ക്ക് മാസ്ക് നല്‍കാനും പ്രത്യേകം ശ്രദ്ധിക്കാനുമുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
നിപ്പ പടരുന്നത് വവ്വാലുകൾ വഴിയാണ്, കടിച്ച പഴ വർഗ്ഗങ്ങൾ ഒരു കാരണവശാലും കഴിക്കരുത് എന്നും വവ്വാലുകളുടെ വിസർജ്യങ്ങൾ പഴങ്ങളിൽ ഉണ്ടാക്കാൻ സാധ്യത ഉള്ളത് കൊണ്ട് കഴുകിയ ഭക്ഷണങ്ങൾ മാത്രമേ കഴിക്കാവൂ എന്നും, നിപ്പ ഒരു പകർച്ച വ്യാധി ആയത് കൊണ്ട്, ആശുപത്രിയിൽ എത്തുന്ന രോഗികളും കൂടെ ഉള്ളവരും സോപ്പ് ഉപയോഗിച്ച് കഴുകി അണുബാധ കളയണം എന്നും ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾ നല്കുന്നു.