ജീവിതം മറ്റെന്തെനേക്കാളും വേഗത്തിൽ ആണ് ഇപ്പോൾ പോകുന്നത്, പണത്തിന്റെ പിന്നെ പായുന്ന മനുഷ്യർക്ക് ഒന്നും സമയം ഇല്ല. എല്ലാവരും ഫാസ്റ്റ് ഫുഡിലേക്ക് മാറിയിരിക്കുന്നു.
ഇന്നത്തെ കാലത്ത് ഏറ്റവും ജനപ്രിയമായ ഒന്നാണ് പാക്കറ്റുകൾ എത്തുന്ന ചപ്പാത്തികൾ, അത് വാങ്ങി ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നതിന് അനുസരിച്ച് നിരവധി കമ്പനികൾ ആണ് കൂണുപോലെ വിപണിയിൽ എത്തിയിരിക്കുന്നത്.
ഇത്തരത്തിൽ പാക്കറ്റുകളിൽ ആക്കി വിപണിയിൽ എത്തുന്ന ചപ്പാത്തികൾ കേടുകൂടാതെ ഇരിക്കാൻ നിരവധി കെമിക്കലുകൾ ആണ് ചപ്പാത്തിയിൽ ഉപയോഗിക്കുന്നത്.
ഇത്തരം ചപ്പാത്തിയുണ്ടാക്കുന്ന മാവില്‍ ബേക്കിംഗ് സോഡ, ഹൈഡ്രോജെനേറ്റഡ് ഫാറ്റ് എന്നിവയും ചേര്‍ക്കുന്നുണ്ട്. ഇവ ചേർക്കുന്നതിൽ കൂടി അമിതമായ ഫാറ്റ് ശരീരത്തിൽ ഉണ്ടാക്കാനും അതിന് ഒപ്പം അനാവശ്യ തടി കൂടാനും ഇടയാക്കും.
അതുപോലെ തന്നെ, ചപ്പാത്തി ഏറെനാൾ കേസുകൂടാതെ ഇരിക്കാൻ, സോഡിയം ബെൻസോയേറ്റ്, സോഡിയം പ്രോപ്പനെറ്റ്, ബെൻസോയിക്ക് ആസിഡ് എന്നിവയും ചേർക്കുന്നുണ്ട്. ഇത്തരത്തിൽ ഉള്ള കെമിക്കലുകൾ ഒന്നും ചപ്പാത്തിയിൽ ഉപയോഗിക്കാൻ നിയമ പരമായി അനുവാദം ലഭിക്കുന്നത് അല്ല എങ്കിൽ കൂടിയും ഉപയോഗിച്ച് വരുന്നു.
നിയമപ്രകാരം ഇത്തരത്തിൽ വിപണിയിൽ എത്തുന്ന ചാപ്പതികളിൽ ഉപയോഗിക്കാൻ കഴിയുന്നത്, ബെൻസോയിക്ക് ആസിഡ് മാത്രം ആണ്. ഇത് ചപ്പാത്തിയെ 15 ദിവസത്തിൽ ഏറെ കേടാകാതെ ഇരിക്കാൻ സാധിക്കും. ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഇത്തരത്തിൽ ഉള്ള ചപ്പാത്തികൾ ഓരോന്നും പൊതിഞ്ഞു സൂക്ഷിക്കണം.
എന്നാൽ, നിയമം അനുവദിക്കുന്ന ബെൻസോയിക്ക് ആസിഡ് ഉപയോഗിച്ച് ഉള്ള ചപ്പാത്തികൾ അമിതമായി കഴിച്ചാൽ ഉണ്ടാകുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ആണ്. കണ്ണിൽ കാഴ്ചക്കും മറ്റും അസ്വാസ്ഥത ഉണ്ടാക്കുകയും ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാക്കുകയും ആസ്മ, കുടൽ സംബന്ധ അസുഖങ്ങൾ ഉണ്ടാകുകയും ചെയ്യും.
കുറച്ച് സമയം കണ്ടെത്തി ആണെങ്കിലും വീട്ടിൽ തന്നെ ചപ്പാത്തികൾ ഉണ്ടാക്കി കഴിക്കാൻ ശ്രമിക്കുക.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…