ജനിച്ചാൽ എല്ലാവരും ഒരു ദിവസം മരിക്കും, എന്നാൽ ജീവിതത്തിൽ ഓരോ ഘട്ടത്തിലും ഓരോ രീതിയിൽ ആണ് ആളുകൾ ജീവിച്ചു മുന്നോട്ട് പോകേണ്ടത് എന്നുള്ളതാണ് മറ്റൊരു സത്യം. കുട്ടിക്കാലത്തെ കളിയും പിന്നീട് പഠനവും അതിനു ശേഷം ജോലിയും വിവാഹ ജീവിതവും വാർദ്ധക്യവും എല്ലാം ഓരോ മനുഷ്യനും ആസ്വദിക്കേണ്ട ഒന്ന് തന്നെയാണ്.
വിവാഹ ജീവിതം ഇന്നത്തെ കാലത്തിൽ അത്രക്കും പ്രസക്തമല്ലാത്ത ആളുകൾ ഉണ്ടെങ്കിൽ കൂടിയും വിവാഹം നടന്നാലും ഇല്ലെങ്കിൽ കൂടിയും നമുക്ക് ചുറ്റുമുള്ള ആളുകളിൽ ഭൂരിഭാഗവും ദാമ്പത്യ ജീവിതം നയിക്കുന്നവരും നയിക്കാൻ ആഗ്രഹിക്കുന്നവരും അടക്കമുള്ള ആളുകൾ തന്നെയാണ്.
വിജയകരമായ ദാമ്പത്യ ജീവിതത്തിനായി ജീവിക്കാനുള്ള പണവും അതിനുള്ള സാഹചര്യങ്ങളും ജോലിയും മാത്രമുണ്ടായാൽ പോരാ.. മറിച്ച് പരസ്പരം മനസിലാക്കുകയും ബഹുമാനിക്കുകയും അറിഞ്ഞു ജീവിക്കാൻ കഴിയുന്ന ആളുകളും ആയിരിക്കണം. അത്തരത്തിൽ ദാമ്പത്യ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള ഉള്ള ഒന്ന് തന്നെയാണ് ദമ്പതികൾ തമ്മിലുള്ള ശാ രീ രി ക ബന്ധവും.
എന്നാൽ എല്ലാ സമയത്തിലും സ്ത്രീ ആയാലും പുരുഷൻ ആയാലും ഇതിനായി മാത്രമാണ് ജീവിക്കുന്നത് എന്നും ആഗ്രഹിക്കുന്നത് എന്നും കരുതുന്ന സമൂഹം ഉണ്ടെങ്കിൽ അത് തെറ്റായ ധാരണയാണ്. ചിലപ്പോൾ കിടപ്പുമുറിയിലെ ഈ ബന്ധത്തിന് പങ്കാളികൾ വിസമ്മതിക്കുന്നതും സാധാരണമായ കാര്യമാണ്. പരസപരം സന്തോഷത്തിലും സമ്മതത്തിലും ആയിരിക്കണം ഇത്തരം ബന്ധത്തിൽ ഏർപ്പെടാൻ.
ബലമായി നേടിയെടുക്കണ്ട ഒന്നല്ല എന്നുള്ളത് ദമ്പതികൾ മനസിലാക്കി ഇരിക്കുന്നത് നല്ലതാണ്. എന്നാൽ പെൺകുട്ടികൾ പലപ്പോഴും പുരുഷന്മാരേക്കാൾ അധികമായി ശാ രീ രി ക ബന്ധത്തിൽ വിമുഖത കാണിക്കുന്ന ആളുകൾ ആണ്. ഇതിനു ചില കാരണങ്ങളും ഉണ്ട്. പങ്കാളി തന്നിൽ നിന്നും അകലുന്നതിനുള്ള കാരണങ്ങൾ കണ്ടെത്തുക എന്നുള്ളതാണ് ആദ്യം തന്നെ ഇത്തരത്തിൽ ഉള്ള കാര്യങ്ങളിൽ ചെയ്യാൻ ഉള്ളത്.
വര്ഷങ്ങളോളം പ്രണയിച്ചിട്ടും ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയ ശേഷം പിരിയുന്ന ഒട്ടേറെ ആളുകൾ നമുക്ക് ചുറ്റുമുണ്ട്. പലപ്പോഴും പലരും മനസിലാകാതെ പോകുന്ന ഒന്നാണ് പ്രണയം പോലെ മധുരമുള്ള ഒന്നല്ല വിവാഹം. അതിനു അതിന്റേതായ മൂല്യത്തിൽ കാണാൻ കഴിയുക എന്നുള്ളതാണ് ആദ്യമേ വേണ്ടത്.
ഒന്നിച്ചുള്ള ജീവിതം തുടങ്ങുമ്പോൾ ആയിരിക്കും പങ്കാളികൾ തമ്മിൽ കൂടുതൽ അറിയുന്നത്. ബലങ്ങളും ബലഹീനതകളും മനസിലാക്കാൻ കഴിയുന്നത്. അത് പരസ്പരം അറിയുകയും പറയുകയും മനസിലാക്കുകയും ചെയ്യുമ്പോൾ ആണ് ജീവിതം വിജയിക്കാൻ തുടങ്ങുന്നത്. എല്ലാം അറിയുന്ന ആളുകൾ അല്ല നമ്മളിൽ പലരും. അറിയാത്ത കാര്യങ്ങൾ പറഞ്ഞു കൊടുക്കാനും പഠിപ്പിക്കാനും മനസിലാക്കി എടുപ്പിക്കുന്നതും പങ്കാളി വിജയിക്കണം.
ആത്മവിസ്വാസമില്ലായ്മാ ഇത്തരം ബന്ധങ്ങൾ ഉലയുന്നതിനുള്ള കാരണമായി മാറാറുണ്ട്. പലപ്പോഴും സ്ത്രീ പങ്കാളികൾ ഭയകൊണ്ടോ ആത്മവിശ്വാസമില്ലാത്ത കൊണ്ടോ അതിന്റെ അറിവില്ലായ്മകൾ തുറന്നു പറയാൻ മനസ്സ് കൊടുക്കാറില്ല. ഭയത്തിനപ്പുറം നമ്മൾ പങ്കാളികൾ കൊടുക്കുന്ന ആത്മവിശ്വാസം ആണ് ഇവരെ ജീവിതത്തിൽ ശക്തി നൽകുന്നത്. അവർക്ക് പിന്തുണ നൽകുന്ന രീതിയിലും ഒപ്പം ഉണ്ടാകും എന്നുള്ളതും സംസാരിക്കുമ്പോൾ നിങ്ങളെ അവർ മനസിലാക്കാനും അടുക്കാനും തുറന്നു പറച്ചിലുകൾക്കും സ്ഥാനം ഉണ്ടാകുകയും ചെയ്യുന്നത്.
ബന്ധപ്പെടലുകൾ ഒന്നും തന്നെ വേഗത്തിൽ നടത്തേണ്ട കാര്യമല്ല എന്നുള്ളതാണ് മറ്റൊന്ന്. പെട്ടന്ന് തന്നെ ബന്ധത്തിലേക്ക് കടക്കുന്നത് സ്ത്രീകളിൽ പലപ്പോഴും അലോസരം ഉണ്ടാക്കാം. അത്തരത്തിൽ ഉള്ള കാര്യങ്ങൾ ശാരീരിക സമ്മർദം മൂലമോ ക്ഷീണം കൊണ്ടോ ഒക്കെ ആയിരിക്കും ഉണ്ടാകുക.
നേരത്തെ മുൻകൂട്ടി നിശ്ചയിച്ച് ചെയ്യേണ്ട ഒന്നല്ല ദമ്പതികൾ തമ്മിലുള്ള കിടപ്പറ ബന്ധം. സമയവും സന്ദർഭവും പങ്കാളിയുടെ മാനസിക നിലയും എല്ലാം കണക്കിൽ എടുത്തു വേണം അതിലേക്ക് കടക്കാൻ. സ്ത്രീകൾ പലപ്പോഴും അമിതമായ ജോലികൾ ചെയ്യുന്ന ആളുകൾ ആയിരിക്കും, കുട്ടിയെ നോക്കുന്നതും വീട്ടിലെ കാര്യങ്ങൾ എല്ലാം കൃത്യമായി ചെയ്യുന്നതും എല്ലാം ചെറിയ ജോലിയായി കരുതുന്നത് തന്നെ തെറ്റാണ്.
ഇത്തരം സാഹചര്യത്തിൽ അവൾ അമിതമായ ക്ഷീണിതയാണെങ്കിൽ അതിനു ശേഷമുള്ള ബന്ധപ്പെട്ടാൽ അവളിൽ അലോസരമുണ്ടാക്കും. അവളുടെ മാനസികാവസ്ഥ കൂടി അറിഞ്ഞുവേണം അവൻ ബന്ധത്തിലേക്ക് കടക്കാൻ. പങ്കാളിയെ അറിയുക എന്നുള്ളതാണ് മറ്റൊന്ന്. വീഡിയോ അടക്കം കണ്ടുള്ള അമിത ആവേശങ്ങൾ കാണിക്കുന്ന ഇടമല്ല ഒരു സ്ത്രീയും, പരസ്പരം മനസിലാക്കുകയും ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കിയും ആസ്വദിക്കാനുള്ള ഒന്നാണ് കിടപ്പുമുറിയിലെ ബന്ധം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…