അമിത വണ്ണം കുറക്കാൻ വളരെ പാടുപെടുന്നവർ ആണ് നമ്മളിൽ പലരും. വണ്ണം കുറക്കാൻ സാധിക്കുന്നു എങ്കിലും പലർക്കും കഴിയാത്ത ഒന്നാണ് വയർ കുറക്കുക എന്നുള്ളത്. ശരീരത്തിൽ ആദ്യം കൊഴുപ്പുകൾ അടിഞ്ഞു വണ്ണം വെക്കുന്നതും എത്ര വ്യായാമങ്ങൾ ചെയ്താലും ഏറ്റവും കുറക്കാൻ പ്രയാസവും വയറിലെ വണ്ണം ആണ്. അടിവയർ കുറക്കുക എന്നുള്ളത് ഏറ്റവും പ്രയാസകരമായ ഒന്നാണ്.
വ്യായാമത്തിന് ഒപ്പം ഈ രീതികൾ കൂടി ശ്രമം നടത്തിയാൽ വയർ കുറയുന്നതിന് എളുപ്പം ആയിരിക്കും.
അടിവയർ കുറയ്ക്കണോ ഇതാ എളുപ്പവഴി.
വയറൊന്ന് ഒതുങ്ങിക്കിട്ടാൻ പെടാപ്പാട് പെടുകയാണോ?
കുറയാനുള്ള കിടിലൻ ആറ് കാര്യങ്ങൾ ഇതാ
ഉപ്പ് കുറയ്ക്കാം
ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ഫ്ലൂയിഡിന്റെ അംശം ശരീരത്തിൽ കുറയും. സലാഡ് അടക്കം കഴിക്കുന്നവർ ആണെങ്കിൽ ഉപ്പ് ഉപയോഗിക്കാതെ കഴിക്കുക. പച്ചക്കറികളിലാണെങ്കിലും അമിതമായി ഉപ്പ് ഉപയോഗിക്കരുത്.
ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കാം
റൊട്ടി, പാസ്ത എന്നിവയൊക്കെ സ്ഥിരമായി കഴിക്കേണ്ട. ഏത് ഭക്ഷണം കഴിക്കാൻ എടുത്താലും അതിലെത്ര കാർബോഹൈഡ്രേറ്റിന്റെ അളവ് പ്രശ്നമാണെന്ന് മനസിൽ കുറിക്കുക. ഫാറ്റ് കുറവുള്ളതും പ്രൊട്ടിൻ നിറഞ്ഞതുമായ ഭക്ഷണം കഴിക്കാം. നട്ട്സ്, ചീസ്, ബ്രൗൺ റൈസ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
പാൽ അമിതമാകരുത് പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര പ്രശ്നമാണ്. അതുകൊണ്ട് പാൽ കുടിക്കുന്നത് നിയന്ത്രിക്കാം. പകരം ലാക്ടോസിന്റെ അളവു താരതമ്യന കുറഞ്ഞ തൈരും ചീസും ഉപയോഗിക്കാം.
പഴങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം
എല്ലാ പഴങ്ങളും നല്ലതാണോ, ഗ്ലൂക്കോസിന്റെയും ഫ്രാക്ടോസിന്റെയും അളവു കുറവുള്ള പഴങ്ങൾ വേണം ഈ 6 ദിവസം കഴിക്കാൻ തിരഞ്ഞെടുക്കുന്നത്. മുന്തിരി, ഒാറഞ്ച്, നാരങ്ങ (സിട്രസ് ഫ്രൂട്ട്സ് ) കൂടുതൽ കഴിക്കാം. ആപ്പിൾ, പിയർ പഴങ്ങൾ നല്ലതാണ് പക്ഷെ വയറുകുറയണമെങ്കിൽ ഇവയൊടു ഗുഡ്ബൈ പറയുക.
എരിവ് വേണ്ട
മസാലയിൽ മുങ്ങിപൊങ്ങിയ സ്വാദ് വേണ്ട. സ്പൈസി ഫുഡ് ഉള്ളിൽ ചെല്ലുമ്പോൾ വയറിനുള്ളിൽ ആസിഡിന്റെ അളവ് കൂടുകയാണ്. 6 ദിവസം കൊണ്ട് വയർ കുറയണമെങ്കിൽ എരിവ് ഒഴിവാക്കിയെ പറ്റു. ഫ്രഷ് ഹെർബ്സ് കൊണ്ട് ഭക്ഷണം അലങ്കരിച്ച് ആസ്വദിക്കൂ.
കട്ട് ദ ക്രാപ്
കഫീൻ(C), റിഫൈൻഡ് ഷുഗർ(R), ആൽക്കഹോൾ(A), പ്രോസസ്ഡ് ഫുഡ്(P) എന്നിവയൊന്നും പാടില്ല.
ജ്യൂസ് കുടിക്കുമ്പോൾ ഐസ്, മധുരം എന്നിവ ഉപയോഗിക്കാത്ത എടുക്കുക. സാലഡ് ഉണ്ടാക്കുമ്പോൾ കുക്കുമ്പർ, ക്യാരറ്റ് എന്നിവക്ക് ഒപ്പം പച്ച മുന്തിരി ഉപയോഗിച്ച് കഴിക്കുക. രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കരുത്. ഉറങ്ങുന്നതിന് 3 മണിക്കൂർ മുമ്പ് എങ്കിലും ഭക്ഷണം കഴിക്കുക.
ഭക്ഷണത്തിന് ഒപ്പം വെള്ളം കുടിക്കുന്നവർ ആണെങ്കിൽ തണുത്ത വെള്ളത്തിന് പകരം ചൂട് വെള്ളം കുടിക്കുക. ഇത് ദഹനം വേഗത്തിൽ നടത്താൻ സഹായിക്കും. ഭക്ഷണം കഴിക്കുമ്പോൾ നന്നായി ചവച്ചരച്ച് കഴിക്കുക. വാരി വലിച്ച് കഴിക്കാതെ ഇരുന്നാൽ തന്നെ അത്യുത്തമം.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…