ചുണ്ടിലെ കറകൾ മാറി നല്ല ചുവന്ന നിറം ലഭിക്കാൻ; നാടൻ വഴികൾ..!!
ചുണ്ടുകളിൽ കറ പിടിക്കുകയും വരണ്ട് പൊട്ടുന്നതും എല്ലാവരും ജീവിതത്തിൽ നേരിടുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ്, നിരവധി യുവാക്കൾക്ക് സിഗരറ്റ് വലിക്കുന്നത് മൂലം കറുത്ത് വൃത്തികേട് ആകുന്ന ചുണ്ടുകൾ പഴയ രൂപത്തിൽ ആകാൻ ആഗ്രഹിക്കുന്നവർ ആണ്. അതുപോലെ യുവതികളും തങ്ങളുടെ ചുണ്ടുകൾ നല്ല ഭംഗി ഉള്ളത് ആക്കാൻ ആഗ്രഹിക്കുന്നവർ ആണ്.
ചുണ്ടുകൾ ചുവന്ന് നല്ല അതിപ്പഴത്തിന്റെ കളറും ഭംഗിയും ആക്കാൻ ഇതാ നാടൻ വഴികൾ,
നിരവധി ക്രീമുകളും ലോഷനുകളും എല്ലാം തന്നെ ഉണ്ടെങ്കിൽ കൂടിയും നാടൻ രീതിയിൽ നമ്മുടെ വീട്ടിൽ തന്നെ ചെയ്യാവുന്നതാണ് ഈ രീതികൾ.
മല്ലിയില ഇടിച്ച് പിഴിഞ്ഞു അതിന്റെ നീര് എടുത്താൽ അത് ചുണ്ടി പുരട്ടി കൊടുത്താൽ കറകൾ പോകുകയും ചുവന്ന നിറം ലഭിക്കുകയും ചെയ്യും.
കൂടാതെ നെല്ലിക്ക എടുത്ത് ഇടിച്ചു പിഴിഞ്ഞു നീര് എടുത്താൽ അതും ഉപയോഗിക്കാം കഴിയും, ഇത് ദിനവും ഒന്നോ രണ്ടോ വട്ടം ചെയ്യാവുന്നതാണ്. ഈ നീരുകൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒരാഴ്ചയോ രണ്ടാഴ്ചയോ ഉപയോഗിക്കാവുന്നതാണ്.
കല്യാണ സമയത്ത് കൂടുതലും സിഗരറ്റിന്റെ കറയൊക്കെ പോയി ചുണ്ട് ചുവക്കാൻ ഇത് നല്ലതാണ്. കൂടാതെ വരണ്ട് പൊട്ടിയ ചുണ്ടുകൾ, ചുണ്ടിൽ വരുന്ന പാടുകൾ എന്നിവ നീക്കം ചെയ്യാനും മല്ലിയില അരച്ചു തേക്കുന്നത് അത്യുത്തമം ആണ്. ദിനവും 2 തവണ ഉപയോഗിച്ച് നോക്കാം, ചുണ്ടിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം 15 മിനിറ്റോളം വെച്ച ശേഷം കഴുകി കളായവുന്നത് ആണ്.