കൊറോണ വൈറസിന്റെ ഭീതിയുടെ നിഴലിൽ ആണ് ഇന്ന് ലോകം മുഴുവൻ. ഭീതിയിൽ അങ്കലാപ്പും ഒന്നും അല്ല കൊറോണയെ നേരിടാൻ വേണ്ടത്. മറിച്ച് ജാഗ്രതയാണ്. കുറച്ചു നാളുകൾക്ക് മുമ്പ് കൊറോണ വൈറസ് കേരളത്തിൽ എത്തി എങ്കിൽ കൂടിയും ജാഗ്രതയോടെ നമ്മൾ നേരിട്ടത് കൊണ്ട് തുടച്ചു നീക്കാൻ നമ്മൾക്ക് കഴിഞ്ഞിരുന്നു.
തുടർന്ന് വീണ്ടും കൊറോണ കേരളത്തിൽ എത്തിയിരിക്കുകയാണ്. ഇറ്റലിയിൽ നിന്നും എയർപോർട്ടിൽ എത്തിയ പത്തനംതിട്ട സ്വദേശികൾ ഉദ്യോഗസ്ഥർ അറിയാത്ത വീട്ടിലേക്ക് പോയതോടെയാണ് വീണ്ടും കൊറോണ എത്തിയിരിക്കുന്നത്. മൂന്നു പേരിൽ നിന്നും ഇപ്പോൾ 3000 ആളുകളിൽ ആണ് കൊറോണ സാധ്യത കണ്ടെത്തലിലേക്ക് വരെ എത്തി നിൽക്കുകയാണ് നമ്മുടെ കൊച്ചു കേരളം.
ഇതിൽ നിന്നും ഏറെ വ്യത്യസ്തമായി ഇറാനിൽ നിന്നും എത്തിയ യുവാവ്. ഇറാനിൽ നിന്നും എത്തിയ ഷാക്കിർ എന്ന യുവാവ് എയർപോർട്ടിൽ മെഡിക്കൽ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജർ ആകുകയും തനിക്ക് കൊറോണ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ല എങ്കിൽ കൂടിയും താൻ പോയ സ്ഥലങ്ങളും നാടും വിവരവും എല്ലാം എല്ലാവരെയും അറിയിക്കുകയായിരുന്നു.
ഷാക്കിറിനെ ഈ മനസ്സിന് സന്തോഷവും അഭിനന്ദനവും നൽകിയിരിക്കുകയാണ് ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ. ലോകത്തിന്റെ മുന്നിൽ ഏറ്റവും മികച്ച രീതിയിൽ ആരോഗ്യ പ്രവർത്തനം നടത്തുന്ന നാടായി കേരളം മാറുമ്പോഴും വിവരവും സാക്ഷരതയും ഉള്ള കേരളത്തിൽ ഇറ്റലിയിൽ നിന്നും എത്തിയ മൂന്ന് മലയാളികൾ നിന്നും ഇപ്പോൾ ഒബ്സർവേഷനിൽ ഉള്ളത് 3000 ആളുകൾ.
നമ്മുടെ ആരോഗ്യ വകുപ്പ് പറയുന്ന കാര്യങ്ങൾ കൃത്യതയോടെ അനുസരിച്ച് അനുയോജ്യമായ രീതിയിൽ കാര്യങ്ങൾ നടത്തിയാൽ തന്നെ നമുക്ക് ചെറുക്കാൻ കഴിയും എന്തിനെയും. കൈകൾ കൊണ്ട് കണ്ണിലും മൂക്കിലും തൊടാതെ ഇരിക്കുക. കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക.
വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക. പണിയും ചുമയും അഗീകൃത ഡോക്ടർന്മാരെ കണ്ട് ചികിത്സ നേടുക. വിദേശത്ത് നിന്ന് വരുന്നവർ തീർച്ചയായും ആരോഗ്യ വകുപ്പിൽ ബന്ധപ്പെടുക. ഒന്നായി ഒറ്റക്കെട്ടായി നേരിടാം കോറോണയെ.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…