മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച അച്ഛൻ മകൻ കൊമ്പിനേഷനിൽ ഒന്നാണ് മോഹൻലാലും തിലകനും തമ്മിൽ ഉള്ളത്.
അവർ ഒന്നിച്ചുള്ള ഓരോ ചിത്രങ്ങളും പ്രേക്ഷകർ അത്രയേറെ ആസ്വദിച്ചിട്ടും ഉണ്ട്, സ്ഫടികവും നരസിംഹവും മിന്നാരവും കിരീടവും ചെങ്കോലും അങ്ങനെ ഒട്ടേറെ സിനിമകൾ അതിനുള്ള ഉത്തമ ഉദാഹരണങ്ങൾ ആണ്.
താൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ മോഹൻലാൽ ആണെന്നും അദ്ദേഹം തന്നെ സ്നേഹിക്കുന്നതും ഇഷ്ടപ്പെടുന്നതും അത്രമേൽ ആണെന്നും തിലകൻ പലപ്പോഴും പറഞ്ഞിട്ടും ഉണ്ട്.
താരസംഘടനയായ അമ്മയുമായി തിലകന് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായപ്പോഴും മോഹൻലാൽ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് തിലകൻ, മോഹൻലാൽ തനിക്ക് തന്റെ മകനെ പോലെ ആണെന്നും തിലകൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവർ തമ്മിൽ ഉള്ള സ്ക്രീൻ പ്രസൻസ് കാണുമ്പോൾ പ്രേക്ഷകർക്ക് പോലും അത് തോന്നിയിട്ടുണ്ട്.
ഇപ്പോഴിതാ ഒരു ആരാധകൻ ഷമ്മി തിലകനോട് ചോദിച്ച ചോദ്യമാണ് വൈറൽ ആകുന്നത്, തിലകൻ മോഹൻലാലിനോട് കാണിക്കുന്ന പുത്ര വാത്സല്യം കണ്ടിട്ട് അസൂയ തോന്നിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം,
ഷമ്മി തിലകൻ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു,
തോന്നിയിട്ടുണ്ട്, അച്ഛനാണേ സത്യം, അതിനെ കുറിച്ച് തമിഴ് ചിത്രം ജില്ലയുടെ ലൊക്കേഷനിൽ വെച്ച് ഞാൻ ലാലേട്ടനോട് പറഞ്ഞിട്ടും ഉണ്ട്, അത് കേട്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിയുന്നത് ഞാൻ കണ്ടതുമാണ്, ഇതായിരുന്നു ഷമ്മി തിലകന്റെ വാക്കുകൾ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…