ലാൽ ഗ്ലിസറിൻ ഇട്ടു എന്നാണ് ഞാൻ കരുതിയത്, എന്നാൽ അതായിരുന്നില്ല സത്യം; പ്രേക്ഷകരെയും അണിയറ പ്രവർത്തകരേയും ഒരുപോലെ കണ്ണീർ അണിയിച്ച ആ രംഗത്തെ കുറിച്ച്..!!

65

മോഹൻലാൽ എന്നാൽ അഭിനയ കലയുടെ വിസ്മയം തന്നെയാണ് എന്നു തന്നെ പറയാം, വേഷങ്ങൾ ഏത് ആയാലും അതിന്റെ തന്മയത്വത്തോടെ അഭിനയിക്കാൻ ഉള്ള ലാലിന്റെ കഴിവ് ആണ് കഴിഞ്ഞ 4 പതിറ്റാണ്ടുകൾ ആയി എതിരാളികൾ ഇല്ലാതെ മോഹൻലാലിന് മലയാള സിനിമയിൽ പിടിച്ചു നിർത്തുന്നത്.

മോഹൻലാൽ സിബി മലയിൽ കോമ്പിനേഷൻ എന്നും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട് എന്നു തന്നെ പറയാം, കിരീടവും ദശരഥവും ഹിസ് ഹൈനസ് അബ്ദുള്ളയും ധനവും ഭരതവും എല്ലാം ആ വിസ്മയ കോമ്പിനേഷനിൽ പിറന്നതാണ്. ലോഹിതദാസ് തിരക്കഥയിൽ പിറന്ന ചിത്രങ്ങളിൽ നിന്നും സിബി മലയിൽ എം ടി വാസുദേവൻ നായർ മോഹൻലാൽ കൊമ്പിനേഷനിൽ എത്തിയ ചിത്രമായിരുന്നു സദയം.

വൈകാരിക രംഗങ്ങൾ ഏറെയുള്ള ചിത്രം, ഇന്നും മോഹൻലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ തന്നെയാണ്. 1992ൽ പുറത്തിറങ്ങിയ ചിത്രം മോഹൻലാലിന്റെ അഭിനയവും സിബി മലയിലിന്റെ സംവിധാനവും എം ടിയുടെ തിരക്കഥയും കൂടി ആയപ്പോൾ അതുല്യം എന്നല്ലാതെ മറ്റൊന്നും പറയാൻ ഇല്ലായിരുന്നു.

സംവിധായകൻ സിബി മലയിൽ ആഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ,

എംടിയുള്ള ഒരു റൂമിനകത്താണ് സദയത്തിന്റെ അവസാന ഭാഗത്തിലെ വളരെ വൈകാരികമായ രംഗങ്ങൾ ചിത്രീകരിക്കേണ്ടത്.

വല്ലാത്ത ഒരു പരിമിധിക്ക് ഉള്ളിൽ നിന്ന് ചെയിതു തീർത്ത രംഗങ്ങളായിരുന്നു അത്, എനിക്ക് ഒരു ട്രോളി ഇടാൻ പോലുമുള്ള സ്ഥലം അവിടെ ഉണ്ടായിരുന്നില്ല, അത്തരം പരിമിധിക്ക് ഉള്ളിൽ നിന്ന് കൊണ്ടുള്ള എന്റെ ടെകനിക്കൽ ബ്രില്ല്യൻസിനപ്പുറം നായകന്റെ കോണ്ട്രിബ്യൂഷൻ വല്ലാതെ മുന്നിൽ നിന്ന സിനിമയായിരുന്നു സദയം.

കുട്ടികളെ കൊല്ലുന്ന സിനിമയുടെ ക്ലൈമാകിസ് ഭാഗം ഞാൻ നാല് രാത്രികൾ കൊണ്ട് അതിന്റെ ഓഡറിൽ ആണ് ചിത്രീകരണം നടത്തിയത്. കുട്ടികളെ കൊല്ലുന്ന ഒരു സീനിലേക്ക് വരുമ്പോൾ മോഹൻലാലിന്റെ സത്യനാഥൻ എന്ന കഥാപാത്രം പൂർണ്ണമായും അപ് നോർമൽ ആയിട്ടുണ്ട്.

വല്ലാത്തൊരു ഭ്രാന്തിന്റെ അവസ്ഥയാണത്, ഈ കുട്ടിയെ പിടിച്ച് ചേർത്ത് നിർത്തി ഒരു ക്ലോസ് അപ് എടുത്തപ്പോൾ മോഹൻലാലിന്റെ കണ്ണിൽ ഞാൻ ഒരു തിളക്കം കണ്ടു, ഞാൻ അസിസ്റ്റന്റിനെ വിളിച്ചു ചോദിച്ചു ‘ഇയാൾക്ക് ഗ്ലിസറിൻ കൊടുത്തോ’ എന്ന്, ഇല്ലെന്നായിരുന്നു മറുപടി.

ലാൽ ഗ്ലിസറിനിട്ടോയെന്നു നേരിട്ട് ചോദിച്ചപ്പോൾ ലാലും പറഞ്ഞു ‘ഞാൻ ഗ്ലിസറിൻ ഉപയോഗിച്ചിട്ടില്ല’, എന്ന്, ഞാൻ അതിൽ നിന്ന് മനസിലാക്കിയിട്ടുള്ളത് ഇതാണ്, ശരിക്കും ഉന്മാദത്തിന്റെ അവസ്ഥയിലെത്തുമ്പോൾ പലരുടെയും കണ്ണുകളിൽ ഒരു നനവ് ഉണ്ടാകുമെന്ന് പറയാറുണ്ട്. അത് അറിയാതെ സംഭവിച്ചു പോകുന്നതാണ്”.

You might also like