താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന നടൻ മോഹൻലാൽ ആണെന്ന് പൃഥ്വിരാജ് സുകുമാരൻ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം മോഹൻലാലിനെ നായകൻ ആക്കി ആദ്യ ചിത്രം സംവിധാനം ചെയ്യാൻ ഉള്ള അവസരവും പ്രിത്വിരാജിന് ലഭിച്ചു.
മലയാളത്തിൽ കൂടാതെ തമിഴിലും അഭിനയ മികവ് കൊണ്ട് പ്രതിഭ തെളിയിച്ച താരമാണ് പൃഥ്വിരാജ്. ജ്യോതിക നായികയായി എത്തിയ മൊഴി എന്ന ചിത്രം ഇതിൽ ഏറെ ശ്രദ്ധേയമാണ്. തമിഴ് താരം സൂര്യ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനെ പോലെയാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. “തമിഴിൽ ഏറ്റവും അടുപ്പമുള്ള താരം വിക്രം ആണെങ്കിൽ കൂടിയും വ്യക്തിപരമായി സൂര്യയുമായി നല്ല ബന്ധത്തിലാണ്. അതിനു കാരണം ജ്യോതികയാണ്. ഞാൻ ജ്യോതികയ്ക്കൊപ്പം ഒരു സിനിമ ചെയ്തിട്ടുണ്ട്. അക്കാലത്താണ് സൂര്യയുമായി സൗഹൃദത്തിലാകുന്നത്. ചെന്നൈയിൽ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഇടയ്ക്കിടെ എന്നെ സിനിമ കാണാനൊക്കെ കൊണ്ടു പോകുമായിരുന്നു അദ്ദേഹം, എനിക്ക് വീട്ടിൽ നിന്ന് ഒരുപാട് ഭക്ഷണം കൊണ്ടു തന്നിട്ടുണ്ട് സൂര്യ. രണ്ടു പേരും ഭയങ്കര കെയറിങ്ങാണ്. ഞാൻ പരിചയപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സിംപിൾ മനുഷ്യൻ സൂര്യയാണ്.
ഇവിടുത്തെ ലാലേട്ടന്റെ മറ്റൊരു വേർഷനാണ് സൂര്യ. ഭയങ്കര സിംപിൾ ഡൗൺ ടു ഏർത്ത് മനുഷ്യനാണ് അദ്ദേഹം. സൂര്യയുമൊത്തുള്ള ഒരു രസകരമായ സംഭവമുണ്ട്. സൂര്യയ്ക്ക് ഓർമ്മയുണ്ടോ എന്ന് എനിക്കറിയില്ല. സൂര്യയുമായി വീടിന്റെ പാലുകാച്ചിന്റെ അന്ന് രാത്രി അതിഥികൾ ഒക്കെ പോയ ശേഷം ഞങ്ങൾ ഒന്നിച്ചിരുന്ന സംസാരിക്കുകയായിരുന്നു. ജ്യോതിക നേരത്തെ ഓർഡർ ചെയ്തു ഒരു കേക്ക് അപ്പോഴാണ് വന്നത്. ഞങ്ങൾ രണ്ടാളും സംസാരിച്ച് സംസാരിച്ച് ഒന്നിച്ച് ആ കേക്ക് മുഴുവൻ തിന്നു തീർത്തു” – പൃഥ്വിരാജ് തന്റെ ഓർമകളിൽ നിന്നും പറഞ്ഞതിങ്ങനെ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…