Top Stories

ആരാണ് വില്ലൻ വേഷം ചെയ്യുന്നത്, കഥകേട്ട മോഹൻലാൽ ചോദിച്ച ഒരേയൊരു ചോദ്യം; പിറന്നത് ചരിത്ര വിജയം..!!

മലയാളികളെ എന്നും വിസ്മയിപ്പിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുള്ള നടനാണ് മോഹൻലാൽ, വേഷങ്ങൾ ഏതായാലും അതിൽ എല്ലാം കഥാപാത്രങ്ങളെ മാത്രം കാണിക്കുന്ന അതുല്യ പ്രതിഭ.

നാല് പതിറ്റാണ്ടുകൾക്ക് ഇടയിൽ ഇന്നും പ്രേക്ഷകർ മറക്കാതെ ഇരിക്കുന്ന ഒട്ടേറെ മോഹൻലാൽ കഥാപാത്രങ്ങൾ ഉണ്ട്, അതിൽ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് കിരീടത്തിലെ സേതുമാധവൻ. എൻ കൃഷ്ണ കുമാറും ദിനേശ് പണിക്കരും ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്.

ലോഹിതദാസ് തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയിതതു സിബി മലയിൽ ആയിരുന്നു.

അധികമാരും അറിയാത്ത കിരീടത്തിന്റെ കഥ പറയാൻ എത്തിയപ്പോൾ ഉണ്ടായ സംഭവത്തെ കുറിച്ച് ദിനേഷ് പണിക്കർ പറയുന്നത് ഇങ്ങനെ,

തിരക്കഥ അടക്കം എല്ലാം പൂർത്തിയായി കഴിഞ്ഞപ്പോൾ ആയിരുന്നു അതുമായി ഞങ്ങൾ ലാലേട്ടനെ കാണാൻ ചെല്ലുന്നത്, തുടർന്ന് കഥ രണ്ട് മണിക്കൂർ ഇരുന്ന് വിശദമായി അദ്ദേഹം കേട്ടു, എന്നാൽ കഥ മുഴുവൻ കേട്ടിട്ടും അദ്ദേഹം ഒന്നും മിണ്ടാതെ ഇരുന്നു.

ഇത്രയും വിശദമായി കഥ പറഞ്ഞിട്ടും അദ്ദേഹം യാതൊരു വിധ ഇഷ്ടമോ അനിഷ്ടമോ കാണിക്കാതെ ഇരിക്കുന്നത്, യാതൊരു ഭാവ വ്യതിയാനങ്ങളും ആ മുഖത്ത് ഇല്ല, കഥ ഇനി ഇഷ്ടമായി കാണില്ലായിരിക്കുമോ എന്നായിരുന്നു എന്റെ ചിന്ത. എന്നാൽ മൗനം വെടിഞ്ഞു അദ്ദേഹം ആ ചോദ്യം ചോദിക്കുന്നത്, ‘ആരാണ് ആ വില്ലൻ വേഷം ചെയ്യുന്നത്’ എന്നായിരുന്നു അത്.

പ്രദീപ് ശക്തി എന്ന തെലുങ്ക് നടനെ ആയിരുന്നു ഞങ്ങൾ വില്ലൻ ആയി നിശ്ചയിച്ചിരുന്നത്, സിനിമ തുടങ്ങാൻ രണ്ട് ദിവസം ബാക്കി നിൽക്കെ പ്രദീപുമായി ബന്ധപ്പെടാൻ നോക്കിയിട്ട് നടക്കുന്നില്ല, അദ്ദേഹം വേറെ ഏതോ ചിത്രത്തിന്റെ ലൊക്കേഷനിൽ ആണെന്ന് പിന്നീട് അറിയുക ആയിരുന്നു.

അങ്ങനെ ആകെ കുഴങ്ങി നിൽക്കുമ്പോൾ ആണ് കലാധരൻ എന്ന അസോസിയേറ്റ് അയാളുടെ ഒരു സുഹൃത്ത് ഉണ്ട് എന്ന് പറയുന്നത്, എൻഫോഴിസിമെന്റിൽ ജോലി ചെയ്യുന്ന അയാളുടെ സുഹൃത്ത്. അങ്ങനെയാണ് അയാളെ വിളിച്ചു വരുത്തി.

ആറടി മൂന്നിഞ്ച് പൊക്കവും അതിനുള്ള വണ്ണവും ഒക്കെയുള്ള ഒരു അജനബാഹു. സംവിധായനും തിരക്കഥാകൃതിനും ഒറ്റ നോട്ടത്തിൽ അദ്ദേഹത്തെ ബോധിച്ചു, അങ്ങനെ മോഹൻരാജ് കീരികാടാൻ ജോസ് ആയി മാറുക ആയിരുന്നു. ദിനേശ് പണിക്കർ പറയുന്നു.

അതുപോലെ തന്നെ ചിത്രത്തിൽ സംഘട്ടന രംഗങ്ങളിൽ മുൻ പരിചയം ഇല്ലാത്ത മോഹൻരാജിൽ നിന്നും ഒട്ടേറെ ഇടികൾ മോഹൻലാൽ ഏറ്റുവാങ്ങിയതായി ഒരു അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞിട്ടുണ്ട്, അതുപോലെ മറ്റൊരു ചിത്രത്തിന്റെ ഇടവേളയിൽ ആയിരുന്നു തിലകൻ ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നത്, ഒരു മണിക്കൂർ ഒക്കെ ഗ്യാപ്പ് കിട്ടുമ്പോൾ വന്ന് അഭിനയിച്ചു പോയിരുന്നത്, ചിത്രത്തിലെ അവസാന ഫൈയിറ്റ് രംഗങ്ങൾ ആക്ഷൻ കൊറിയോഗ്രാഫി ചെയിതത് മോഹൻലാൽ ആയിരുന്നു.

David John

Share
Published by
David John

Recent Posts

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

3 days ago

ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും വമ്പൻ ബുക്കിംഗ്; മൂന്നാം വാരത്തിലും പാൻ ഇന്ത്യൻ വിജയം തുടർന്ന് ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…

3 days ago

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് – ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ പൂജ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…

3 days ago

ഞാൻ കണ്ടതാ സാറെ സിനിമയുടെ ടീസർ പുറത്തിറങ്ങി..!!

ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…

1 week ago

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ ഫസ്റ്റ് ലുക്ക് പുറത്ത്

ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…

2 weeks ago

‘ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്’ എക്സ്ക്ലൂസീവ് പ്രിവ്യൂ കൊച്ചിയിൽ നടന്നു; ചിത്രത്തിനായി ഒത്തു ചേർന്ന് മലയാള സിനിമ

ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…

2 weeks ago