മലയാള സിനിമയുടെ അഭിമാന താരങ്ങൾ ആണ് മോഹൻലാലും മമ്മൂട്ടിയും. ഇന്ന് മലയാള സിനിമയുടെ താങ്ങും തണലുമായി നിൽക്കുന്നതിൽ പ്രധാനികൾ ഇവർ തന്നെയാണ്.
കേരളക്കരയുടെ സൂപ്പർസ്റ്റാറുകൾ ആണെങ്കിൽ കൂടിയും ഇരുവരും ഒന്നിച്ചു നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. 55 ഓളം ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു എത്തിയപ്പോൾ ഇന്ത്യൻ സിനിമയിൽ മറ്റാർക്കും കഴിയാത്ത ഒരു ചേർച്ച തന്നെ ആയിരുന്നു അത്.
ഇപ്പോഴിതാ പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി മനസ് തുറക്കുകയാണ് മോഹൻലാലുമായി ഉള്ള സൗഹൃദത്തെ കുറിച്ച്. ആദ്യം കാലം മുതൽ ഞങ്ങൾ ഒരുമിച്ച് തുടങ്ങിയത്, ഇന്നും താരങ്ങൾ ആയപ്പോഴും ആ സൗഹൃദം അതെ നിലയിൽ തന്നെ തുടരുന്നു എന്നാണ് മമ്മൂട്ടി പറയുന്നത്.
എന്നാൽ പല കാര്യങ്ങളിലും ലാലുമായി മത്സരം ഉണ്ടെന്നും മമ്മൂട്ടി പറയുന്നു. അത് സിനിമയിൽ അനിവാര്യമാണ് എന്നാണ് മമ്മൂട്ടി പറയുന്നത്. ഞങ്ങൾ മത്സരിക്കാറുണ്ട് അത് ഞങ്ങളുടെ പെർഫോമൻസിലും സിനിമകൾ തിരഞ്ഞെടുക്കുന്നതിലും അത് ഉണ്ടാവാറുണ്ട് എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ് എന്നാണ് മമ്മൂട്ടി പറയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…