മലയാളികൾക്ക് ഇഷ്ടമുള്ള ഒട്ടേറെ സൂപ്പർ നായികാമാർ ഉണ്ടെങ്കിൽ കൂടിയും അവർക്കെല്ലാം ആ മധുര ശബ്ദം കൊടുത്തത് ഭാഗ്യ ലക്ഷ്മി ആയിരുന്നു. ശോഭനയും ഉർവശിയും നാദിയ മൊയ്‌ദുവും കാർത്തികയും പാർവതിയും രഞ്ജിനിയും എല്ലാം അതിൽ പെടും.
തന്റെ ശബ്ദ മാധൂര്യം കൊണ്ട് മലയാളികൾക്ക് സന്തോഷം തന്ന ഭാഗ്യലക്ഷ്മിക്ക് ഒരു ദേശിയ പുരസ്കാരവും മൂന്നു സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിക്കുകയും ചെയ്തു. വിവാദം ആയാലും സന്തോഷം ആയാലും എന്നും കൃത്യമായ പ്രതികരണം നടത്തുന്ന ആൾ ആണ് ഭാഗ്യലക്ഷ്മി.
ഒരിക്കൽ മോഹൻലാൽ ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യാൻ പോയപ്പോൾ ഉണ്ടായ ദുരനുഭവം ആണ് ഭാഗ്യലക്ഷ്മി പറഞ്ഞത് ആണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്. ഭദ്രൻ സംവിധാനം ചെയ്ത് മോഹൻലാൽ – ശങ്കർ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആയിരുന്നു. എന്റെ മോഹം പൂവണിഞ്ഞു. ചിത്രത്തിലെ ഒരു രംഗം ഡബ്ബ് ചെയ്യാൻ പോയ ഭാഗ്യലക്ഷ്മി സംവിധായകനുമായി പിണങ്ങി കരഞ്ഞു കൊണ്ട് സ്റ്റുഡിയോ വിടുക ആയിരുന്നു. സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആകുന്ന ആ സംഭവം ഇങ്ങനെ..
“എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന ചിത്രത്തിൽ ഞാൻ കലാരഞ്ജിനിക്ക് വേണ്ടിയാണ് ഡബ്ബ് ചെയ്യാൻ പോയത്. കലാരഞ്ജിനി നായികയായ ചിത്രത്തിൽ ആദ്യ രാത്രി സീൻ ഡബ്ബ് ചെയ്യാൻ പോയ തന്നോട് അതിൽ ഫീൽ ഉള്ള രംഗം ഡബ്ബ് ചെയ്യാൻ ആവശ്യപ്പെടുക ആയിരുന്നു. എനിക്ക് അത് കേട്ടപ്പോൾ വല്ലാത്ത മടി തോന്നി. കാരണം ഞാൻ അതിനു മുന്നേ അത്തരത്തിൽ ഉള്ള ഒരു രംഗം ഡബ്ബ് ചെയ്തട്ടില്ലയിരുന്നു. എത്ര ഡബ്ബ് ചെയ്തിട്ടും അതിന്റെ ഫ്ലോ വരാതെ ആയപ്പോൾ സംവിധായകൻ എന്റെ കയ്യിൽ നുള്ളി.
എന്റെ കയ്യ് ചെറുതായി മുറിഞ്ഞു. സങ്കടം സഹിക്കാൻ കഴിയാതെ ഞാൻ സ്റ്റുഡിയോയിൽ നിന്നും കരഞ്ഞു കൊണ്ട് ഇറങ്ങി പൊന്നു. പിന്നീട് ജി എസ് വിജയൻ ഒക്കെ ആശ്വാസ വാക്കുകൾ പറഞ്ഞാണ് ഞാൻ ആ ഡബ്ബിങ് പൂർത്തിയാക്കിയത്.”
എന്നാൽ വന്ദനം ചിത്രത്തിൽ ഡബ്ബ് ചെയ്യാൻ പോയപ്പോൾ ഉണ്ടായ രസകരമായ അനുഭവം താരം പറയുന്നത് ഇങ്ങനെ…
“പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തിയ ഗിരിജ ഷെട്ടറിന് വേണ്ടി ആയിരുന്നു ഞാൻ ഡബ്ബ് ചെയ്തത്. എങ്കിലേ എന്നോട് പറ ഐ ലവ് യൂ എന്ന്.. അതിനു നായിക പറയുന്ന മറുപടിയും ഞാനും ലാലും മുഖത്തോട് മുഖം നോക്കി ഇരുന്നാണ് പറഞ്ഞത്. ലാൽ പറഞ്ഞതിന് മറുപടിയായി അതുപോലെ പറയുക ആയിരുന്നു ഞാൻ എന്റെ ഡബ്ബിങ്ങിൽ സ്റ്റുഡിയോയിൽ ഉണ്ടായിരുന്ന പ്രിയനും ഹാപ്പി ആയിരുന്നു.” ഭാഗ്യലക്ഷ്മി പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…