തിരുവനന്തപുരം വിമെൻസ് കോളേജിൽ മകൻ ധ്രുവ് വിക്രം ആദ്യമായി നായകനായി എത്തുന്ന ചിത്രത്തിന്റെ ടിക്കറ്റ് ലോഞ്ചിങിന് എത്തിയ വിക്രം അവതാരകയുടെ ചോദ്യത്തിന് മറുപടിയായി ആണ് താൻ ഇഷ്ടപ്പെടുന്ന നടന്മാർ ആണ് മോഹൻലാലും മമ്മൂട്ടിയും എന്നും മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ചല്ലോ എന്നാൽ എന്നാണ് മോഹൻലാലിനൊപ്പം എന്നുള്ള ചോദ്യത്തിന് താൻ തീർച്ചയായും ഒരു വേഷം ലാലേട്ടനൊപ്പം ചെയ്യും എന്നായിരുന്നു വിക്രം പറഞ്ഞത്.
എന്നാൽ തന്നെക്കാൾ വലിയ മോഹൻലാൽ ആരാധന ഉള്ളത് തന്റെ ഭാര്യക്ക് ആണ് എന്നാണ് ചിയാൻ വീണ്ടും ആവർത്തിക്കുന്നത്. അദ്ദേഹം നിരവധി വേദികളിൽ ഇതിനെ കുറിച്ച് പറഞ്ഞിട്ടും ഉണ്ട്. താൻ എത്ര മികച്ച ചിത്രം ചെയ്താലും ലാലേട്ടൻ ആണേൽ ഇതിലും മികച്ചത് എന്നാണ് ഭാര്യ പറയും എന്നാണ് വിക്രം പറയുന്നത്. വിക്രത്തിന്റെ വാക്കുകൾ ഇങ്ങനെ
“എന്റെ ഭാര്യ ലാലേട്ടന്റെ ഭയങ്കര ഫാനാണ്. നിങ്ങള്‍ ഉണ്ടാക്കുന്ന ശബ്ദത്തേക്കാള്‍ വലിയ ശബ്ദമാണ് ലാലേട്ടന്റെ പേരു കേട്ടാല്‍ ഭാര്യ ഉണ്ടാക്കുക. ഞാന്‍ ഏത് സിനിമയില്‍ അഭിനയിച്ചാലും ഭാര്യ പറയും ലാലേട്ടന്റെ അത്രയ്ക്കു ആയിട്ടില്ലെന്ന്. അന്യന്‍ ഞാന്‍ നന്നായിട്ടു ചെയ്തു. അപ്പോഴും ഭാര്യ പറഞ്ഞു ‘ലാലേട്ടനാണെങ്കില്‍ അതു വേറെ ലെവലായേനെ’ എന്ന്.”-വിക്രം പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…