Top Stories

ലാലേ, നിങ്ങൾ അധികകാലം സിനിമയിൽ ഉണ്ടാവില്ലായെന്ന് അവർക്ക് അറിയാം; മോഹൻലാലിനോട് ഇന്നസെന്റ് പറഞ്ഞത്..!!

അഭിനയ ലോകത്തിൽ ഉണ്ടാവുന്ന നിരവധി സംഭവങ്ങൾ എന്നും രസകരവും സരസവുമായി പറയുന്ന ആളാണ് ഇന്നസെന്റ്. കഴിഞ്ഞ 47 വർഷത്തിൽ ഏറെയായി അഭിനയലോകത്ത് നിറഞ്ഞു നിൽക്കുന്ന ഇന്നസെന്റ് പവിത്രം ലൊക്കേഷനിൽ വെച്ച് മോഹൻലാലുമായി ഉണ്ടായ ഒരു രസകരമായ സംഭവം പങ്കുവെക്കുന്നത് ഇങ്ങനെ മിഥുനത്തിന്റെ ലൊക്കേഷനിലാണ് കഥ നടക്കുന്നത്.

ഞാനും മോഹൻലാലും ഷൂട്ടിങ്ങിന്റെ ഇടവേളയിൽ ഇരുന്ന് സംസാരിക്കുകയാണ്. അക്ബർ ചക്രവർത്തിയുടെ മനസ്സുമായാണ് ലാലിരിക്കുന്നത്. ബീർബലിന് പണികൊടുക്കണം എന്നാണല്ലോ ഉള്ളിലിരിപ്പ്. ഷൂട്ടിങ് കാണാൻ വന്നവരെല്ലാം മോഹൻലാലിനെയാണ് നോക്കുന്നത്. അവരുടെ ആവശ്യപ്രകാരം എല്ലാഭാഗത്തുനിന്നും ലാലിനെ കാണുന്നതിനായി ഞാൻ തലകുനിച്ചിരുന്നു.

കുറച്ചുനേരം കഴിഞ്ഞപ്പോൾ എനിക്കു മടുത്തു. ഞാൻ തല ഉയർത്തുമ്പോൾ ആളുകൾ ബഹളം കൂട്ടും. ഞാൻ തല ഉയർത്തിയതോടെ അവർക്ക് ലാലിനെ കാണാൻ കഴിയുന്നില്ലത്രേ. കുറേനേരം വീണ്ടും ഞാൻ തലതാഴ്ത്തി. പിന്നെയും കഴുത്തിനു വേദന തോന്നി. ആർക്കായാലും പ്രശ്നംതോന്നും. ഒരാളെ മറ്റു കുറേപ്പേർക്ക് കാണാനായി നമ്മളിങ്ങനെ തലകുനിച്ചിരിക്കുകയല്ലേ.

കുറച്ചു സമയം കൂടി കഴിഞ്ഞ് ഞാൻ വീണ്ടും തല ഉയർത്തി. അപ്പോൾ ആൾക്കൂട്ടത്തിൽനിന്ന് ദേഷ്യത്തോടെയുള്ള ശബ്ദം അയാളോട് കുറേനേരമായില്ലേ തല താഴ്ത്താൻ പറയുന്നു. അതുകേട്ടതും നമ്മളു പിന്നെയും തലതാഴ്ത്തി. കുറച്ചുകഴിഞ്ഞ് ലാലിന്റെ കുറെ ആരാധകർ വന്ന് ഫോട്ടോയെടുക്കണമെന്നു പറഞ്ഞു.

ലാൽ അവർക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യും. പിന്നെയും വന്നിരിക്കും. അടുത്തനിമിഷം വേറെ കുറെ ആരാധകർ വരും. ലാൽ എഴുന്നേറ്റുപോയി ഫോട്ടോയ്ക്കു പോസ് ചെയ്യും. പിന്നെ കാണുന്നത് ലാൽ അങ്ങട് പോകും ഇങ്ങട് വരും. വീണ്ടും അങ്ങട് പോകും ഇങ്ങട് വരും.

കുറച്ചു കഴിഞ്ഞപ്പോൾ ലാൽ പറഞ്ഞു എടോ ഇന്നസെന്റേ ഒരു കാര്യം മനസ്സിലാക്കിക്കോ. ഇവർക്കെല്ലാം എന്നെയാണ് താത്പര്യം. കണ്ടില്ലേ ഫോട്ടോ എടുക്കാനുള്ള തിരക്ക്. എനിക്കു നല്ല ഡിമാൻഡാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ? വിജയിച്ചു നില്ക്കുന്ന താരത്തിന്റെ ഭാവമായിരുന്നു അപ്പോൾ മോഹൻലാലിന്.

ഞാൻ പറഞ്ഞു എന്റെ ലാലേ ഇത് താത്പര്യമല്ല. നിങ്ങൾ അധികകാലം ഇനി സിനിമയിൽ ഉണ്ടാകില്ലെന്ന് അവർക്കറിയാം. അത് മനസ്സിലാക്കിയ പ്രേക്ഷകരും മറ്റും അയാളു പോണേനുമുൻപ് ഒരു പടം എടുത്തേക്കാം എന്നുപറഞ്ഞു വരുന്നതാണ്.

സിനിമയുള്ളിടത്തോളം കാലം അല്ലെങ്കിൽ ഇന്നസെന്റിന്റെ അന്ത്യംവരെ ഇയാൾ ഈ രംഗത്തുണ്ടാകുമെന്ന് അവർക്കറിയാം. അപ്പോൾ ഇന്നസെന്റിന്റെ മുഖം പിന്നെയും കാണാമല്ലോ അദ്ദേഹവുമൊത്തുള്ള ഫോട്ടോ പിന്നെയും എടുക്കാമല്ലോ എന്നവർ കരുതുന്നു എന്നേയുള്ളൂ. ഫലിതം ആസ്വദിച്ച് മോഹൻലാൽ ചിരിച്ചുകൊണ്ട് എനിക്ക് കൈ തന്നു.

Actor Innocent Speaks about Pavithram movie location incident with mohanlal.

David John

Share
Published by
David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago