വേറിട്ട ശബ്ദ ശൈലി കൊണ്ട് ശ്രദ്ധ നേടിയ ഗായികയാണ് സയനോര. വെസ്റ്റേൺ സ്റ്റൈൽ ഗാനങ്ങൾക്ക് മധുരമായി പാടാൻ കഴിയുന്ന മലയാളികൾക്ക് ഇഷ്ടമുള്ള ഗായികമാരിൽ ഒരാൾ. ഗായിക എന്ന ലേബൽ കൂടാതെ കുട്ടൻപിള്ളയുടെ ശിവരാത്രി ആഹാ എന്നീ ചിത്രങ്ങളിൽ സംഗീത സംവിധായികയുടെ കുപ്പായം കൂടി തുന്നിയിട്ടു താരം.
അതിനൊപ്പം തന്നെ ഹേയ് ജൂഡ് എന്ന ചിത്രത്തിൽ തൃഷക്ക് വേണ്ടി ശബ്ദം നൽകിയതും സയനോര ആയിരുന്നു. ഗായികയായും സംഗീത സംവിധായക ആയും ഒക്കെ തിളങ്ങിയപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് താരം പറയുന്നത്, ജിമ്മിൽ ട്രൈനിങ്ങിന് ചെല്ലുമ്പോൾ ആണ് ട്രൈനെറെ കണ്ടു താൻ ഫ്‌ളാറ്റായി പോയി എന്നും പിന്നെ മുടങ്ങാതെ ജിമ്മിൽ പോയി എന്നും താരം ആഷിയോട് ഒരിക്കൽ ഞാൻ ആശിയോട് പറഞ്ഞു.
‘എനിക്ക് കല്യാണം ആലോചിക്കുണ്ട്, റുമേഴ്‌സ് ആവശ്യം ഇല്ല. ഇനി ഞാൻ ഇതിനെ കുറിച്ച് പറയില്ല എന്നും പറഞ്ഞു. എന്നാൽ ആഷി നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു എന്നും സയനോര പറയുന്നു. ‘എന്റെ വീട്ടിലേക്ക് വരൂ അച്ഛനും അമ്മയും ആയി സംസാരിക്കൂ അവർക്ക് ഇഷ്ടമായാൽ വിവാഹം കഴിക്കാം അപ്പോൾ റുമേഴ്‌സ് ഉണ്ടാവില്ലല്ലോ എന്നായിരുന്നു’ മറുപടി. അത് ഒരു പ്രൊപോസൽ ആയിരുന്നു.
കറുപ്പിന്റെ നിറത്തിന്റെ പേരിൽ താൻ ഏറെ ക്രൂശിക്കപ്പെട്ടിട്ടുണ്ട് എന്നാണ് താരം പലപ്പോഴും പറയുന്നത്. വിവാഹ സമയത്തും അങ്ങനെ ഉള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറയുന്നത്. എന്നാൽ അതൊക്കെ താൻ സെന്റിമെന്റ് ലഭിക്കാൻ പറയുന്നത് അല്ല എന്നും ആണ് താരത്തിന്റെ വെളിപ്പെടുത്തൽ.
പാട്ടുകാരിയായ ശേഷം എന്റെ സ്കൂളിൽ അതിഥിയായി പോയി. ആഷി പറഞ്ഞു പഴയ അനുഭവം പറയണം നിന്നെപ്പോലെ എത്രയോ കുട്ടികള്‍ വിഷമിക്കുന്നുണ്ടാകും. അവർക്കു വേണ്ടി പറയണം എന്ന്. ഞാനാ സംഭവം പറഞ്ഞപ്പോൾ കുറേ അമ്മമാർ വന്ന് കെട്ടിപ്പിടിച്ചു പറഞ്ഞു മോൾ പറഞ്ഞതെല്ലാം വളരെ ശരിയാണ് എന്ന്.
ആവശ്യമില്ലാത്ത കുറെ ചിന്തകൾ സമൂഹം കുത്തിവയ്ക്കുന്നുണ്ട്. മെലിഞ്ഞ് വെളുത്താൽ സുന്ദരി തുടങ്ങി കുറേ സങ്കൽപങ്ങൾ തകർക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ധൈര്യമായി പറയും വെളുക്കേണ്ട എന്ന്. – സയനോര പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…