മലയാള സിനിമയിലെ ഏറ്റവും പ്രതിഭാശാലിയായ ഫിലിം മേക്കറിൽ ഒരാൾ ആണ് സിബി മലയിൽ. 1980 മുതൽ അദ്ദേഹം മലയാളത്തിൽ 40 ലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളികൾ എന്നും ഓർത്തുവെക്കുന്ന ഒരു പിടി സിനിമകൾ സിബിയുടേതായിട്ടുണ്ട്.
കിരീടം, ആകാശദൂത്, തനിയാവർത്തനം, ഹിസ് ഹൈനസ് അബ്ദുള്ള എന്നിവ അവയിൽ ചിലതാണ്. മോഹൻലാൽ അദ്ദേഹത്തിന്റെ പല സിനിമകളിലെയും നായകനായിരുന്നു. അദ്ദേഹത്തിലെ മിക്കവാറും സിനിമകളിൽ തിരക്കഥ എഴുതിയിരിക്കുന്നത് ലോഹിതദാസ് ആണ്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ എക്കാലവും ഓർമ്മിക്കുന്ന ചിത്രങ്ങളിൽ പലതും സിബി മലയിലിന്റേത് ആണെന്ന് പറയാം. കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, സദയം, കമലദളം, ചെങ്കോൽ എല്ലാം ഈ കൂട്ടുകെട്ടിൽ പിറന്നതാണ്.
ഇപ്പോഴിതാ കിരീടത്തിന്റെ ലൊക്കേഷനിൽ പിറന്ന ആ അസാമാന്യ ചിത്രത്തെ കുറിച്ച് സിബി മലയിൽ തന്നെ പറയുന്നത് ഇങ്ങനെ,
ജോഷിയെ വെച്ച് ഒരു സിനിമ ചെയ്യാൻ ആണ് നിർമാതാക്കൾ എത്തിയത് എങ്കിലും മോഹൻലാൽ കിരീടം ലൊക്കേഷനിൽ വെച്ച് ഈ ദശരഥം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ന്യൂ സാഗ ഫിലിംസ് എന്ന കമ്പനി മലയാളത്തിലെ പ്രതിഭാശാലികൾ ആയ സംവിധായകരെ വെച്ച് 10 ചിത്രങ്ങൾ ചെയ്യാൻ ആണ് തീരുമാനിക്കുന്നത്. അതിൽ തന്റെയും പേരുണ്ടായിരുന്നു എന്നാണ് സിബി മലയിൽ പറയുന്നത്. മുൻകൂട്ടി തോന്നോട് ചോദിച്ചിട്ട് ഒന്നും അല്ല.
ലാലിനെയും മമ്മൂട്ടിയെയും വെച്ചുള്ള ചിത്രങ്ങൾ ചെയ്യാൻ പ്ലാൻ ചെയ്യുന്നു. താൻ ചെയ്യുന്ന ചിത്രം ഏഴാമത്തെ ചിത്രമായി ആണ് അവർ പ്ലാൻ ചെയ്തിരുന്നത്. ജോഷിയുമായി ചെയ്യാൻ ഏറുന്ന ചിത്രം ചില അഭിപ്രായ വ്യത്യാസങ്ങൾ മൂലം മുടങ്ങുന്നു. ആ ഗ്യാപ്പിൽ തന്നോട് ആദ്യ ചിത്രം ചെയ്യാൻ മോഹൻലാൽ ആവശ്യപ്പെടുന്നത്. എന്നാൽ ജോഷിസാറിനോട് അനുവാദം ചോദിച്ചിട്ട് ചെയ്യാം എന്നായിരുന്നു ഞാൻ പറഞ്ഞത്.
ഞാൻ ജോഷി സാറിനോട് ചോദിച്ചു. നീ എന്നോട് ചോദിച്ചല്ലോ വേറെ ആരും അത് ചെയ്യാറില്ല. നീ ചെയ്‌തോളൂ എനിക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നായിരുന്നു ജോഷി സാറിന്റെ മറുപടി. ഞാനും ലോഹിതദാസും രണ്ടു ചിത്രങ്ങളുടെ കഥയാണ് നിർമാതാക്കൾക്ക് മുന്നിൽ പറയുന്നത്. ഒന്ന് ദശരഥം രണ്ടാമത്തേത് ഹിസ് ഹൈനിസ് അബ്ദുള്ള. രണ്ടും നല്ലത് എന്നായിരുന്നു നിർമാതാക്കൾ പറഞ്ഞു. നിങ്ങൾക്ക് ഇതിൽ ഏത് വേണം എന്ന് തീരുമാനിക്കാം എന്നായി. അപ്പോൾ ഞങ്ങൾ ഈ കഥയുമായി ലാലിനെ കാണുന്നു.
ലാൽ അപ്പൊൾ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ ആണ്. ലാലിനും രണ്ടും ഇഷ്ടമാകുന്നു. വേഗത്തിൽ എടുക്കാൻ കഴിയുന്നത് ആദ്യം ചെയ്യാമെന്ന് മോഹൻലാൽ പറയുന്നു. തനിക്ക് എഴുതാൻ എളുപ്പം ഈ കഥയാണ് എന്നായിരുന്നു ലോഹിയുടെ മറുപടി. കിരീടം പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് നടക്കുമ്പോൾ തന്നെ ഈ ചിത്രത്തിന്റെ രൂപമായി. കിരീടം ഇറങ്ങി 15 ദിവസം കഴിഞ്ഞപ്പോൾ ഷൂട്ടിങ്ങും തുടങ്ങി.
മോഹൻലാൽ എന്ന നടന്റെ വേറിട്ട അഭിനയ രീതി കണ്ട ചിത്രം തന്നെ ആയിരുന്നു. ദശരഥം, വലിയ വിജയം നേടിയ ചിത്രവും.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…