അർച്ചന സുശീലൻ എന്ന് പറയുമ്പോൾ പലർക്കും അറിയില്ല എങ്കിൽ കൂടിയും ഗ്ലോറി എന്നുള്ള പേരിൽ മിനി സ്‌ക്രീനിൽ ഞെട്ടിക്കുന്ന വില്ലത്തി വേഷം ചെയ്തിട്ടുള്ള താരം ആണ്. മിനി സ്‌ക്രീനിൽ വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ളത് കൊണ്ട് തന്നെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് അർച്ചനയോട് വല്ലാത്ത ഒരു ദേഷ്യം ഉണ്ടായിരുന്നു.
എന്നാൽ ഏഷ്യാനെറ്റ് നടത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ബിഗ് ബോസ് ഹൌസിൽ എത്തിയതോടെ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായി എന്നാണ് താരം പറയുന്നത്. അർച്ചനയുടെ വാക്കുകൾ ഇങ്ങനെ,
കഴിഞ്ഞ വർഷം ഇതേസമയം ബിഗ്ബോസ് ഒന്നാം സീസൺ കഴിഞ്ഞിരുന്നു. ബിഗ്ബോസ് ഹൗസിൽ ഞാൻ ഏറ്റവും സമയം ചിലവഴിച്ചത് മേക്കപ്പിനും പിന്നെ കുക്കിംഗിനുമായിരുന്നു. ആ വീട്ടിൽ ഏറ്റവും വഴക്ക് നടന്നതും ഫുഡ്ഡിന്റെ കാര്യത്തിലായിരുന്നു. ഏകദേശം പതിനഞ്ച് വർഷമായി നിങ്ങൾ എന്റെ അഭിനയം കണ്ടുതുടങ്ങിയിട്ട് പക്ഷെ ബിഗ്ബോസ് വീട്ടിൽ അഭിനയം ഇല്ലായാരുന്നു ശരിക്കും ജീവിക്കുകയായിരുന്നു.
എന്റെ സീരിയൽ കഥാപാത്രങ്ങൾ കണ്ട് എല്ലാ പ്രേക്ഷകരും കരുതിയിരുന്നത് ഞാനൊരു ദുഷ്ടത്തിയാണെന്നാണ്. എന്നാൽ ബിഗ്ബോസിലൂടെ ആ ഇമേജ് മുഴുവനായങ്ങ് മാറിക്കിട്ടി.’ താരം കൂട്ടിച്ചേർത്തു.
സാബു ചേട്ടനെയും രഞ്ജിനി ചേച്ചിയെ പോലെയും ഉള്ള നല്ല സൗഹൃദങ്ങളും ലഭിച്ചത് ബിഗ് ബോസ് മൂലമാണെന്ന് അർച്ചന പറയുന്നു. രഞ്ജിനിക്ക് ഒപ്പം ഉള്ള ട്രിപ്പ് ഫോട്ടോസും വിഡിയോകളും ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ ട്രെന്റ് ആണ്.
ബിഗ് ബോസ് രണ്ടാം ഭാഗം ഉടൻ എത്തും എന്നുള്ള പരസ്യങ്ങൾ ടെലികാസ്റ് ചെയ്തു തുടങ്ങി. ആരായിരിക്കും പുത്തൻ ഹൗസിലെ അതിഥികൾ എന്നറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് പ്രേക്ഷകരും. മോഹൻലാൽ ആണ് ബിഗ് ബോസ്സിന്റെ അവതാരകൻ.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…