മലയാള സിനിമയിൽ വിജയങ്ങളുടെ കൊടുമുടിയിലേക്ക് കത്തിക്കയറുമ്പോൾ പ്രേക്ഷകർ എന്നും സ്വീകരിക്കുന്നത് മോഹൻലാലിൻറെ മാസ്സ് ആക്ഷൻ ചിത്രങ്ങൾ ആയിരുന്നു. കുടുംബ പ്രേക്ഷകർ അടക്കം വലിയ ഒരു പിന്തുണ ആദ്യ കാലം മുതലേ മോഹൻലാലിന് ഇത്തരം ചിത്രങ്ങളിൽ കൂടി ലഭിച്ചിരുന്നു.
അക്കാലത്താണ് ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയിൽ ഉള്ള ഒരു സിനിമ ചെയ്യാൻ സംവിധായകൻ അനിലും പരസ്യ ചിത്ര കലയിൽ അന്നത്തെ കാലത്ത് വളരെ പ്രശസ്തനായിരുന്ന ഗായത്രി അശോകും തീരുമാനിക്കുന്നു. രചന ഗായത്രി അശോകിന്റേത്. മോഹൻലാൽ ആണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്. നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമായി സുരേഷ് ഗോപിയും.
പാർവതിയും ലിസിയും ആയിരുന്നു നായികമാർ. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഗായത്രി അശോക് ചിത്രത്തിനെ കുറിച്ച് മനസ് തുറന്നത്,
വലിയ ക്യാന്‍വാസില്‍ അണിയിച്ചൊരുക്കിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു. ആതിരപ്പള്ളി പ്രധാന ലൊക്കേഷനായ ചിത്രത്തില്‍ സുരേഷ് ഗോപിയാണ് പ്രതിനായ റോളിലെത്തിയത്. റിലീസിന് മുന്‍പേ തമിഴ് തെലുങ്ക് ഭാഷകളിലേക്ക് റീമേക്കിന് ആവശ്യക്കാര്‍ എത്തിയ ചിത്രം തിയേറ്ററില്‍ പരാജയമായതോടെ പലരും പിന്മാറി. 1989-ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ചിത്രം ആദ്യ ഷോ മുതല്‍ പ്രേക്ഷകര്‍ തിരസ്കരിച്ചു.
അന്നത്തെ മോഹന്‍ലാല്‍ സിനിമകളെല്ലാം കയ്യടി നേടുമ്പോള്‍ ദൗത്യം കണ്ടിറങ്ങിയ പ്രേക്ഷകര്‍ കൂകി വിളിച്ചാണ് തിയേറ്റര്‍ വിട്ടത്. ക്യാപ്റ്റന്‍ റോയ് ജേക്കബ് തോമസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. – ഗായത്രി അശോകിന്റെ വാക്കുകൾ.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…