അഭിനയ കലയിലെ മുടിചൂടാമന്നൻ ആണ് മോഹൻലാൽ. ഏത് വേഷവും അതിഗംഭീരമായി ചെയ്യാൻ കഴിവുള്ള ലോക സിനിമയിൽ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണ് മോഹൻലാൽ.
മോഹൻലാൽ കരിയറിൽ വേണ്ട എന്ന് വെച്ച അല്ലെങ്കിൽ തന്നിലേക്ക് എത്തിയിട്ടും ചെയ്യാൻ കഴിയാതെ പോയ ഒട്ടേറെ ചിത്രങ്ങൾ ഉണ്ട്. അതിൽ ആരും ഒന്ന് അതിശയിച്ചു പോകുന്ന എന്ത് കൊണ്ട് ഇത് വേണ്ട എന്ന് ചിന്തിച്ചു പോകുന്ന മോഹൻലാലിൽ നിന്നും വഴുതിപ്പോയ ആറ് ബ്രഹ്മാണ്ഡ ചിത്രങ്ങളെ കുറിച്ച് അറിയാം.
മോഹൻലാൽ എന്ന താരത്തിനെ കണ്ടെത്തിയ സംവിധായകൻ ആയിരുന്നു ഫാസിൽ. മോഹൻലാലിനെ നായകൻ ആക്കി ഫാസിൽ ചെയ്യാൻ ഇരുന്ന ചിത്രം ആയിരുന്നു ദി കി ല്ലർ. ഒരു സീരിയൽ കി ല്ലറുടെ വേഷത്തിൽ ആയിരുന്നു മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കേണ്ടി ഇരുന്നത്.
എന്നാൽ 1990 കാലഘട്ടത്തിൽ മോഹൻലാൽ കൂടുതലും ചെയ്തു വന്നത് കോമഡി ഫാമിലി ചിത്രങ്ങൾ ആയിരുന്നു. ആ സമയത്തിൽ ഇത്തരത്തിൽ ഉള്ള ഡാർക്ക് പരിവേഴത്തിൽ ഉള്ള ചിത്രം എത്തിയാൽ കുടുംബ പ്രേക്ഷകർക്ക് ഇടയിൽ ഉള്ള ഇമേജ് നഷ്ടമാകും എന്നുള്ള ഭയത്തിൽ മോഹൻലാൽ ഈ വേഷം അപ്പോൾ ചെയ്യണ്ട എന്നുള്ള തീരുമാനത്തിൽ എത്തുക ആയിരുന്നു.
തുടർന്ന് ഫാസിൽ ഈ ചിത്രം ചെറിയ മാറ്റങ്ങൾ വരുത്തി നാഗാർജ്ജുനയെ നായകൻ ആക്കി സംവിധാനം ചെയ്തു. അതെ പേരിൽ ഇറങ്ങിയ ചിത്രം വമ്പൻ വിജയം ആകുകയും നൂറിൽ അധികം ദിവസം പ്രദർശനം നടത്തുകയും ചെയ്തു. തുടർന്ന് ഈ ചിത്രം തമിഴിൽ ഈശ്വർ എന്ന പേരിൽ ഡബ്ബ് ചെയ്തു വരുകയും ചെയ്തു.
ഇളയരാജ സംഗീത സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റ് ആയിരുന്നു. നഗ്മയുടെ ആദ്യ ചിത്രം കൂടി ആയിരുന്നു ഇത്.
മറ്റൊരു ചിത്രം ഷാജി കൈലാസ് മോഹൻലാൽ മമ്മൂട്ടി കോമ്പിനേഷനിൽ ചെയ്യാൻ ഇരുന്ന ചിത്രം ആണ്. 2014 ആയിരുന്നു ഈ ചിത്രം പ്രഖ്യാപിച്ചത്.
ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ആവട്ടെ രഞ്ജിത്തും രഞ്ജി പണിക്കരും ചേർന്ന് ആയിരുന്നു. ഈ ചിത്രത്തിന്റെ പേര് ഇട്ടിട്ട് ഇല്ലായിരുന്നു. രഞ്ജിത്തുമായി ചേർന്ന് നരസിംഹം ആറാം തമ്പുരാൻ , വല്യേട്ടൻ തുടങ്ങിയ വമ്പൻ ചിത്രങ്ങൾ ഒരുക്കിയ ആൾ ആണ് രഞ്ജിത്.
രഞ്ജി പണിക്കർ ഉം ആയി ചേർന്ന് ഏകലവ്യൻ , ദി കിംഗ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ. എല്ലാവരും കൂടി ഒന്നിക്കുമ്പോൾ മലയാള സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും വമ്പൻ ചിത്രം ആയി ഇത് മാറാൻ പോകുക ആയിരുന്നു. എന്നാൽ തിരക്കഥ വൈകാൻ തുടങ്ങിയതോടെ മോഹൻലാൽ – മമ്മൂട്ടി എന്നിവരുടെ ഡേറ്റുകൾ ക്ലാഷ് ആയി.
2018 ൽ ചിത്രം ഉപേക്ഷിച്ചു എന്ന് ഷാജി കൈലാസ് തന്നെ ഫേസ്ബുക് പോസ്റ്റ് വഴി അറിയിച്ചു. മോഹൻലാൽ ഉപേക്ഷിച്ച മറ്റൊരു ചിത്രം ആണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ഗരുഡ. ബാഹുബലിയിൽ കൂടി രാജമൗലി എന്ന താരത്തിനെ മലയാളികൾക്ക് സുപരിചിതമാകുന്നതിന് ഒരു പതിറ്റാണ്ട് മുന്നേ ആയിരുന്നു ഇത്.
2001 ൽ ജൂനിയർ എൻ ടി ആർ ചിത്രം സ്റ്റുഡന്റ് നമ്പർ 1 റിലീസ് ചെയ്തു കൊണ്ട് ആയിരുന്നു രാജമൗലി സിനിമ ഇൻഡസ്ട്രിയിൽ വരുന്നത്. രണ്ടാം ചിത്രം ഒരു ചരിത്ര സിനിമ ചെയ്യണം എന്നുള്ളത് ആയിരുന്നു രാജമൗലിയുടെ ആഗ്രഹം. നായകനായി മോഹൻലാലും.
തുടർന്ന് സാബു സിറിളിനെ കൊണ്ട് ആര്ട്ട് ചെയ്യാൻ പറയുന്നു. മോഹൻലാലിൻറെ കഥാപാത്രത്തെ കുറിച്ച് പറയുന്നു. തുടർന്ന് തന്റെ ആർട്ട് അസിസ്റ്റന്റ് ആയ മനു ജഗത്തിനെ കൊണ്ട് മോഹൻലാൽ കഥാപാത്രത്തിന്റെ ഡിസൈൻ ചെയ്യിക്കുന്നു. മിന്നൽ മുരളിയുടെ ആര്ട്ട് ഡയറക്ടർ ആണ് മനു ജഗത്ത്.
2015 ൽ മനു ജഗത്ത് ഫേസ്ബുക് വഴി ഇട്ട പോസ്റ്റിൽ കൂടി ആണ് ഇക്കാര്യം പുറംലോകം അറിയുന്നത്. 2009 – 10 കാലഘട്ടത്തിൽ ഏറെ ചർച്ച ആയ മോഹൻലാൽ ചിത്രം ആണ് നായർ സാൻ.
ഇൻഡോ – ജപ്പാൻ ഹിസ്റ്റോറിക്കൽ സ്റ്റോറി ആയിരുന്നു ഈ ചിത്രത്തിൽ കൂടി പറയാൻ ഇരുന്നത്. അയ്യപ്പൻ നായർ എന്ന മലയാളി സ്വതന്ത്ര സമര സേനാനിയുടെ കഥ ആയിരുന്നു നായർ സാൻ.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…