മലയാള സിനിമയുടെ അഭിമാനമായ താരങ്ങളിൽ ഒരാൾ ആണ് മഞ്ജു വാര്യർ. മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ. സ്കൂൾ വിദ്യാഭാസ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം നേടി പ്രതിഭ തെളിയിച്ച താരമാണ്.
1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിൽ കൂടിയാണ് മഞ്ജു അഭിനയ ലോകത്തിൽ എത്തുന്നത്. തുടർന്ന് മലയാളികളുടെ മനം കവർന്ന ഒരുപിടി ചിത്രങ്ങൾ ചെയ്ത് സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ദിലീപുമായി പ്രണയത്തിൽ ആകുന്നതും വിവാഹം കഴിക്കുന്നതും.
തുടർന്ന് അഭിനയ ജീവിതത്തിന് അവധിയെടുത്ത താരം വീണ്ടും ദിലീപുമായി വേർപിരിഞ്ഞതോടെ അഭിനയലോകത്തിൽ തിരിച്ചെത്തുകയായിരുന്നു. തിരിച്ചെത്തിയ ശേഷം മഞ്ജു ഏറ്റവും കൂടുതൽ നായികയായി എത്തിയത് മോഹൻലാലിന് വേണ്ടി ആയിരുന്നു.
ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ഉണ്ടാക്കിയ ആ വ്യക്തിയെ കുറിച്ച് മനസ്സ് തുറന്നിരിക്കുയാണ് മഞ്ജു വാര്യർ, താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
“അച്ഛന്റെ മരണം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളിലായിരുന്നു ലൂസിഫറിന്റെ ഷൂട്ടിംഗ്. അച്ഛന്റെ ചിത കത്തിക്കുന്ന സീനൊക്കെ വളരെ വികാരപരമായാണ് അഭിനയിച്ചത്. എന്റെ ജീവിതത്തിലും കരിയറിലും ഏറ്റവും സ്വാധീനിച്ച പുരുഷന്‍ അച്ഛനാണ്. എല്ലാവരുടെ ജീവിതത്തിലും നമ്മള്‍ പോലും അറിയാതെ സ്വാധീനിക്കുന്നയാള്‍ അച്ഛന്‍ തന്നെയാകും. അച്ഛന്റെ മരണം ഒരിക്കലും റിക്കവര്‍ ചെയ്യാനാകാത്ത ഒരു വിഷമം തന്നെയാണ്. അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ട്.”
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…