മലയാള സിനിമയുടെ നെടുംതൂൺ ആയി നിൽക്കുന്ന നടൻ ആണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒട്ടേറെ ആരാധകർ മോഹൻലാലിന് ഉണ്ട്. അതിനൊപ്പം വലിയ സൗഹൃദങ്ങളും. താനും മോഹൻലാലും തമ്മിൽ ഒട്ടേറെ കാലത്തെ സൗഹൃദം ഉണ്ട് എന്നാണ് ആക്ഷൻ കിംഗ് അർജുൻ പറയുന്നത്. വർഷങ്ങളുടെ ആഴമുള്ള സൗഹൃദം.
കാണുമ്പോഴും സംസാരിക്കുമ്പോഴും ഞങ്ങൾ ഒരുമിച്ചുള്ള ഒരു സിനിമയെ കുറിച്ച് ചർച്ച ചെയ്യാറുണ്ട്. അഭിനയത്തിനൊപ്പം തന്നെ സംവിധാനത്തിൽ കൂടി അർജുൻ ചുവടു വെച്ചപ്പോൾ മോഹൻലാൽ പറഞ്ഞത്. താൻ ഡേറ്റ് തരാം ഒരു സിനിമ തന്നെ വെച്ച് സംവിധാനം ചെയ്യൂ എന്നായിരുന്നു എന്നാണ് മോഹൻലാൽ തന്നോട് പറഞ്ഞത് എന്നാണ് അർജുൻ പറയുന്നത്.
മലയാള സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന തനിക്ക് മലയാളം ഭാഷ അത്ര വശം ഇല്ലാത്തത് കൊണ്ടാണ് അധികം മലയാളത്തിൽ എത്താതെ ഇരുന്നത് എന്നാണ് താരം പറയുന്നത്. നിരവധി താരങ്ങളെ വെച്ച് സിനിമയൊരുക്കിയിരുന്നുവെങ്കിലും മോഹന്‍ലാലിനെപ്പോലൊരാളെ വെച്ച് ചെയ്യാനുള്ള തിരക്കഥ തന്റെ കൈയ്യിലില്ല. അത്തരത്തിലൊരു തിരക്കഥ ലഭിച്ചാല്‍ താന്‍ ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
മലയാളത്തിൽ അതും മോഹൻലാലിനൊപ്പം ഒരു വേഷം കൊതിച്ചിരിക്കുമ്പോൾ ആണ് മരക്കാർ ചിത്രത്തിൽ ഒരു വേഷം പറയുന്നത് എന്നും കേട്ടപ്പോൾ തന്നെ ആവേശം അതിലേറെ സന്തോഷവും കാരണം താൻ എന്നും ആഗ്രഹികചിരുന്ന തന്റെ പ്രിയ സുഹൃത്തിനൊപ്പം ഒരു വേഷം ചെയ്യാൻ അവസരം. ഇരുകയ്യും നീട്ടി മരക്കാർ സ്വീകരിച്ചതും അതുകൊണ്ട് തന്നെയെന്ന് അർജുൻ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…