1990 കളിൽ മലയാള സിനിമയുടെയും അതിനൊപ്പം മോഹൻലാലിന്റേയും സുവർണ്ണ കാലഘട്ടം ആയിരുന്നു. തുടർച്ചയായി ചിത്രങ്ങളും അതിനൊപ്പം വമ്പൻ വിജയങ്ങൾ നേടി മോഹൻലാൽ മുന്നേറിക്കൊണ്ടിരുന്നു.
ആക്ഷൻ ചിത്രങ്ങളോട് പ്രത്യേക ഇഷ്ടമുള്ള മോഹൻലാൽ ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ വമ്പൻ ആവേശം ആണ് ബോക്സ്ഓഫീസിൽ നേടിക്കൊണ്ടിരുന്നത്. വിയറ്റനാം കോളനി ലൊക്കേഷനിൽ വെച്ചായിരുന്നു മോഹൻലാലിനെ കാണാൻ ഐ വി ശശി എത്തുന്നത്.
ആദ്യ പകുതിയിൽ വില്ലത്തരങ്ങൾ മാത്രവും രണ്ടാം പകുതിയിൽ മാസ്സും ക്ലാസും ചേർന്ന നായകനുമായി എത്തുന്ന ദേവാസുരത്തിന്റെ കഥ ഐ വി ശശി പറയുന്നു. മറ്റൊരു ആക്ഷൻ ചിത്രത്തിന് സമീപിച്ചപ്പോൾ 2 വർഷത്തേക്ക് ഡേറ്റ് ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞ മോഹൻലാൽ. കഥ കേട്ടപ്പോൾ തന്നെ ചെയ്യാം എന്ന് സമ്മതം അറിയിക്കുകയും ആയിരുന്നു. 1993 ൽ തന്നെ മോഹൻലാൽ നായകനായി എത്തിയ ദേവാസുരം തീയറ്ററുകളിൽ എത്തി.
[adsforwp id=”22757″]
ഐവി ശശി – രഞ്ജിത്ത് ടീമില്‍ പുറത്തിറങ്ങിയ ‘ദേവാസുരം’ മോഹന്‍ലാല്‍ എന്ന നായകന്റെ പുതിയ മുഖം സമ്മാനിച്ച സിനിമയായിരുന്നു. മലയാള സിനിമ അന്ന് വരെ കണ്ടിട്ടില്ലാത്ത ആക്ഷന്‍ ട്രാക്കിലുള്ള സിനിമ ഐവി ശശി എന്ന മാസ്റ്റര്‍ ക്രാഫ്റ്റ്മാന്റെ കയ്യില്‍ ഭദ്രമായിരുന്നു.
ഇന്നും മോഹൻലാലിന്റെ വലിയ ആരാധകർ ഉള്ള കഥാപാത്രം ആയിരുന്നു മംഗലശ്ശേരി നീലകണ്ഠൻ തുടരുന്നു. മുല്ലശ്ശേരി രാജഗോപാൽ എന്ന വ്യക്തിയുടെ ജീവിതമാണ് മംഗലശ്ശേരി നീലകണ്ഠൻ എന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന് ആധാരമായത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…