മലയാളികളുടെ ഒരു കാലത്ത് പ്രണയ നായകനായി തിളങ്ങുകയും തുടർന്ന് മലയാള സിനിമയുടെ ഇഷ്ട നായകന്മാരിൽ ഒരാൾ ആയി തുടരുകയും ചെയ്യുന്ന നടൻ ആണ് കുഞ്ചാക്കോ ബോബൻ. നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ആണ് ചാക്കോച്ചനും ഭാര്യ പ്രിയക്കും മകൻ പിറന്നത്.
ഇതിന്റെ സന്തോഷത്തിലും ആഘോഷങ്ങളിലും ആണ് ചാക്കോച്ചനും കുടുംബവും ഇപ്പോൾ. ശരിക്കും ഞാനും പ്രിയയും ആഗ്രഹിച്ചിരുന്നത് ഒരു പെൺകുഞ്ഞിനെ ആയിരുന്നു എന്നാണ് ചാക്കോച്ചൻ പറയുന്നത്. അവൾക്കിടാൻ ഒരു പേരും ഞാൻ കണ്ടെത്തി വെച്ചിരുന്നു. സാറ.
എന്നാൽ അവളെ കാത്തിരിക്കുമ്പോൾ ഈശ്വരൻ സമ്മാനിച്ചത് മകനെ ആയിരുന്നു. തുടർന്ന് അവനു വേണ്ടി ഒരു പേര് തിരയുമ്പോൾ ആണ് പ്രിയ ഇസഹാക്ക് എന്ന പേര് പറയുന്നത്. ബൈബിളിൽ എബ്രഹാമിന്റെയും സാറയുടെയും ഒരു കഥയുണ്ട്.
അവർക്ക് വൈകി ജനിച്ച കുഞ്ഞിന് നൽകിയ പേരാണ് ഇസഹാക്ക് എന്നുള്ളത്. തങ്ങൾക്കും വളരെ വൈകി ആണല്ലോ കുട്ടികൾ ഉണ്ടായത് അതുകൊണ്ടു തന്നെ ഞങ്ങളും ആ പേര് സ്വീകരിക്കുകയായിരുന്നു. ചാക്കോച്ചൻ വളരെ സന്തോഷത്തോടെയാണ് ഈ കാര്യം മനസ്സ് തുറന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…